വണ്ടിപെരിയാര്‍;;;;ഗവി

പരുന്തുംപാറകണ്ട്‌ അവിടെ നിന്നും നേരെ വണ്ടിപെരിയാര്‍. തേയിലത്തോട്ടങ്ങളാല്‍ സമ്പുഷ്ടമാണ് വണ്ടിപെരിയാര്‍,ശാന്തസുന്ദരമായ ഒരു സ്ഥലം ഏലവും,കുരുമുളകും,തേയിലയും സുലഭം.ഇവിടെ പെരിയാര്‍ ഒഴുകുന്നു ഈ നദിയുടെ കുറുകെയുള്ള പാലം കടന്നാല്‍ വണ്ടിപെരിയാര്‍ സിറ്റി.വണ്ടിപെരിയാര്‍


വണ്ടിപെരിയാര്‍ സിറ്റിക്ക് മുന്‍പ് ഇടത്തോട്ടുള്ള വഴി ഏലപ്പാറ,കട്ടപ്പന,റൂട്ടാണ് ഈ വഴി 2,കി,മി,പോയാല്‍ അയ്യപ്പന്‍കൊവിലുണ്ട്, പ്രശാന്തസുന്ദരമായ പെരിയാറിന്‍ തീരത്താണ് ഈ കോവില്‍.അന്നുമുഴുവന്‍ വണ്ടിപെരിയാര്‍ കറങ്ങിത്തിരിഞ്ഞു,പിറ്റേന്ന് അതിരാവിലെ ഗവിയ്ക്ക് പോകുവനുള്ളതാണ്,അന്നുതന്നെ ഒരു ജീപ്പ് ബുക്ക്ചെയ്തു.

കോവില്‍

വണ്ടിപെരിയാര്‍

പെരിയാര്‍


ഈയാത്ര ഏകദേശം 1998,99 കാലത്താണ് അന്നൊന്നും ഇന്നത്തെപ്പോലെ അത്ര കര്‍ശനമല്ലായിരുന്നു ഗവി യാത്ര.വണ്ടിപെരിയാറില്‍ നിന്നും കുമളി റൂട്ടില്‍ 1 കി, മി,പോയാല്‍ കക്കി കവലയില്‍ നിന്നും വലത്തോട്ടൂള്ള വഴിയാണ് ഗവിയിലെക്കുള്ളത്. [വണ്ടിപെരിയാര്‍,മൂഴിയാര്‍ റൂട്ട്] ഈ റൂട്ടില്‍ വള്ളകടവ്ചെക്ക്പോസ്റ്റ്‌ കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ വനപ്രദേശമാണ്.


ഗവിയിലെ പ്രഭാതം


 ഗവി യാത്ര ആവേശകരമായ ഒരു ട്രിപ്പാണ് നിബിഡമായ വനപ്രദേശങ്ങളും,മലകളും,താഴ്വരകളും,ഉഷ്ണമേഖലാ മഴക്കാടുകളും,പുല്‍മേടുകളും,വെള്ളച്ചാട്ടങ്ങളും, എലതോട്ടങ്ങളും എന്നീ കാഴ്ച്കള്‍കൊണ്ട് ഗവി ഒരു സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നു.വേഴാമ്പല്‍,മരംകൊത്തി തുടങ്ങിയ 260 പരം പക്ഷികളുണ്ട് ഗവിയില്‍.


ഗവി


ഗവി


ഗവി സന്‍ന്ദര്‍ശിക്കാന്‍ പറ്റിയ സമയം സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്.ആന,സിംഹവാലന്‍,കാട്ടുപോത്തുകള്‍ എന്നിവ സുലഭമായി കാണാവുന്നതാണ്.ഗവിയിലെ മഴക്കാലം വളരെ ഗംഭീരമാണ് നട്ടുച്ചയ്ക്കു പോലും ഇരുട്ടയിരിക്കും.തേക്കടിയില്‍ നിന്നും ഗവിലെ ട്രക്കിങ്ങ്,കാട്ടിനുള്ളിലെ താമസം എന്നിവക്കായി പാക്കേജുകള്‍ ഉണ്ട്.പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി കുമളി,തേക്കടി,K S R T C ബസ്സ്സര്‍വീസ്സ്  ഉണ്ട്. ഈ ബസ്സ് യാത്ര വളരെയധികം ഹരം പകരുന്നതാണ്.ഗവിയിലെ കാഴ്ചകള്‍ കണ്ട് ഒരു ദിവസം പോയത് അറിഞ്ഞില്ല,എന്നിനി വിശ്രമം അടുത്തത് മിക്കവാറും തേക്കടിയാകും


ഗവി


...

Ashok S P Jan-22- 2016 329