സത്യമംഗലം,പൊള്ളാച്ചി,വാല്‍പ്പാറ;;;'';';'[ഒരു ഡ്രൈവിംഗ് ട്രിപ്പ്‌ ]

2016,ഒക്ടോബര്‍-2,ദേശീയപണിമുടക്ക്.പത്തുമണി ആയപ്പോഴേക്കും ബോറ് തോന്നി ഒരു സുഹൃത്തിനെ വിളിച്ചു ഒരു യാത്രപോയാലോ എന്നു ചോദിക്കേണ്ട താമസം സുഹൃത്ത് റെഡി.കേരളത്തിലേത് പോലെ അത്ര കേമമല്ല തമിഴ്നാട്ടില്‍ പണിമുടക്കുകള്‍,അതിനാല്‍ നേരെ തമിഴ്നാട് വിടാന്‍ തീരുമാനിച്ചു.ഉള്ളില്‍ പേടിഉണ്ടെങ്കിലും തൃശൂര്‍,പാലക്കാട് കൂടി ബോഡര്‍ വരെ കുഴപ്പമൊന്നും ഉണ്ടായില്ല.കൊയമ്പത്തൂര്‍ എത്തിയപ്പോള്‍ അതിലും രസം അവിടെ സ്കൂളുകള്‍ പോലും പ്രവര്‍ത്തിക്കുന്നു.ഒരു ഡ്രൈവിംഗ് ടൂര്‍ ആകാമെന്ന് തീരുമാനിച്ച് വീരപ്പന്‍റെ നാടായ സത്യമംഗലത്തിന് വിട്ടു.സത്ത്യമംഗലം കാട്.

കര്‍ണ്ണാടക,തമിഴ്നാട് അതിര്‍ത്തികള്‍ പങ്കിടുന്ന ഒരു വന്യജീവി സംരക്ഷണ മേഘലയാണ് സത്യമംഗലം.ചാമാരാനഗര്‍ കഴിയുബോള്‍ വനമേഘല ആരംഭിക്കുന്നു.വിജനമായ പാത കാടിന്‍ സംഗീതവും ആസ്യദിച്ച് പതുക്കെപ്പതുക്കെ ഡ്രൈവിംഗ്, മിഴിക്കും മനസ്സിനും ഉണര്‍വും ഉന്‍മ്മേഷവും...


സത്യമംഗലം കാട്.

പ്രകൃതിയുടെ സംഗീതത്തിലാറാടി കണ്ണെത്താ ദൂരത്തോളം പച്ചപ്പില്‍ കുളിച്ചുകിടക്കുന്ന സത്യമംഗലം കാടുകള്‍.വഴിയരികിലെ വലിയ മരങ്ങളില്‍ ഏറുമാടങ്ങള്‍ വന്യമൃഗങ്ങളെ തുരത്തുവാനാണെന്ന് തോന്നുന്നു.ഈ കാഴ്ചകളെ ഇടക്കുവന്നു മറയ്ക്കുന്ന കോടമഞ്ഞും,കുളിര്‍കാറ്റും,,, ഇടക്ക് വഴിയരികില്‍ കണ്ട ചെറിയൊരു ചായകടയില്‍ കയറി ചായ കുടിച്ചു.


സത്യമംഗലം കാട്.

സത്യമംഗലത്ത് 400-ല്‍ അധികം ആദിവാസി വിഭാഗങ്ങള്‍ താമസ്സിക്കുന്നുണ്ടെന്ന് ചായക്കടയിലെ ചേട്ടന്‍ പറഞ്ഞു.ഇവരുടെ അടുത്തു പോകുവാന്‍ വനം വകുപ്പിന്‍റെ അനുമതി വേണം അതിനാല്‍ ആ പരിപാടി ഉപേക്ഷിച്ചു.കോയമ്പത്തൂര്‍,സത്യമംഗലം 72,k,m-ആണ് ദൂരം. സത്യമംഗലത്തുനിന്ന് ഹസനൂര്‍ക്ക്.


ബെന്നാരിയമ്മന്‍ ടെമ്പിള്‍.

സത്ത്യമംഗലം ഹസനൂര്‍ വഴി ശരിക്കും ഡ്രൈവിംഗ് ആസ്യദിക്കാവുന്ന റൂട്ടാണ്.28,ഹെര്‍പിന്‍ വളവും, കാടിനുള്ളിലൂടെയുള്ള വഴിയും നമ്മെ ഹരംകൊള്ളിക്കും. സത്ത്യമംഗലം,ഹസനൂര്‍ വഴിയില്‍12,k,m ചെന്നാല്‍ പ്രസിദ്ധമായ ഒരു ക്ഷേത്രമായ ബെന്നാരിയമ്മന്‍ ടെമ്പിള്‍.


ഗോപിചെട്ടിപാളയം.

20-ദിവസത്തെ പൈങ്കുനികുണ്ഡം ഉത്സവം ആയിരക്കനക്കിനാളുകലാണ് വരുന്നത്.മാര്‍ച്ച്‌,ഏപ്രില്‍ മാസത്തിലാണ് ഉത്സവം.കളറുകള്‍ വാരിപൂശി വര്‍ണ്ണശംബളമായ ഒരു കോവില്‍.ഇവിടുന്നു കുറച്ചുചെന്നാല്‍ ഹെര്‍പിന്‍ വളവുകള്‍ തുടങ്ങുകയായി.സത്ത്യമംഗലത്തു നിന്നുള്ള N,H 209-ല്‍ആണ് ഹസ്സന്നൂര്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ഹസ്സന്നൂര്‍.ഇവിടെ കാടിനരുകിലായി നിരവധി താമസസൗകര്യങ്ങള്‍ ഉണ്ട്.അനവധി കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമാണിവിടം.നിരവധി ആദിവാസി ഗ്രാമങ്ങളും ഉണ്ടിവിടെ.കാടിന്‍റെ കുളിരണിഞ്ഞ്‌ ഒരു ഹട്ടില്‍ രാത്രിഉറക്കം.പിറ്റേന്ന് രാവിലെ പൊള്ളാച്ചിക്ക്.സത്ത്യമംഗലം,പൊള്ളാച്ചി റൂട്ടില്‍ 27,k,m-ചെന്നാല്‍ നാനാജാതി കൃഷികളുടെ നാടായ ഗോപിച്ചെട്ടിപാളയം.


ഗോപിചെട്ടിപാളയം,പൊള്ളാച്ചി റൂട്ട്.

ഭവാനി നദിക്കരയിലെ മനോഹരമായ കാര്‍ഷിക ഗ്രാമം. കുളിര്‍മ്മയുള്ള അന്തരീക്ഷവും,വിശാലമായ നെല്‍വയലുകളും കണ്ണിനും മനസ്സിനും കുളിര്‍മ്മനല്‍കുന്നു.സവാള,കാബേജ്.മുളക്,കരിമ്പ്‌,ക്യാരട്ട്, ഉരുളകിഴങ്ങ് എന്നുവേണ്ട മിക്കപച്ചക്കറികളുടെയും വിശാലമായ കൃഷിയിടങ്ങള്‍ നയനാനന്ദകരമായ കാഴ്ചയാണ്.ഇവിടുന്ന് ദാരാപുരം കൂടി പ്രത്യേകതള്‍ ഏറെയുള്ള പൊള്ളാച്ചിക്ക്.ഏഷ്യയിലെ ഏറ്റവും വലിയ ശര്‍ക്കര മാര്‍ക്കറ്റ്,മധ്യകേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍  കയറ്റിവിടുന്ന മൊത്തവ്യാപാര മാര്‍ക്കറ്റ്,ദക്ഷിണഇന്ത്യയിലെ ഏറ്റവുംവലിയ കന്നുകാലി ചന്ത,


വാല്‍പ്പാറ.


കോയമ്പത്തൂരിലെ രണ്ടാമത്തെ വലിയ പട്ടണം, ദക്ഷിണെഇന്ത്യന്‍ സിനിമകളുടെ പ്രധാനലൊക്കേഷന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്‌ പൊള്ളാച്ചിക്ക്.പശ്ചിമഘട്ടത്തിന് അടുത്തു കിടക്കുന്നതിനാല്‍ സുഖകരമായ കാലാവസ്ഥയാണിവിടെ. വിശാലമായ കൃഷിയിടങ്ങള്‍ പൊള്ളാച്ചിക്ക് കൂടുതല്‍ മിഴിവേകുന്നു.പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറക്ക്.പൊള്ളാച്ചി,വാല്‍പ്പാറ ഡ്രൈവിംഗ്  ഒരു ത്രില്ലിംഗ് തന്നെയാണ്.40 ഹെര്‍പിന്‍ വളവുകളുടെ ത്രില്ലിംഗ്.


ഷോളയാര്‍.

ചെക്ക്പോസ്റ്റ് കടന്നാല്‍ ആളയാര്‍ ഡാമിനിന്‍റെ വശത്തുകൂടിയാണ് കുറേദൂരം പോകുന്നത്. ഒരുവശത്ത് കാടും,മറുവശത്ത്‌ ജലാശയവും രസമുള്ള കാഴ്ചയാണ്.ഈ വഴിയിലെ പ്രധാന സ്ഥലങ്ങള്‍ മങ്കി ഫാള്‍സും,ലോംസ് വ്യു പോയന്റ്റുമാണ്. പ്രകൃതിരമണീയതക്കും,ട്രക്കിങ്ങിനും പേരുകേട്ടതാണ് വാല്‍പ്പാറ.


വാഴച്ചാല്‍ വാട്ടര്‍ ഫാള്‍സ്.

പച്ചകുട പിടിച്ചതുപോലെയുള്ള തേയിലകുന്നുകളും,കുളിരും,കോടമഞ്ഞും വാല്‍പ്പാറ കൂടുതല്‍ സുന്ദരിയാക്കുന്നു.വാല്‍പ്പാറ,മലക്കപ്പാറ വഴിയിലുള്ള അപ്പര്‍ഷോളയാര്‍ ഡാം കാണുവാന്‍ ഭംഗിയുണ്ടെങ്കിലും താഴെയുള്ള ഉദ്യാനമെല്ലാം കാടുപിടിച്ചു വൃത്തികേടായി കിടക്കുന്നു.ഈ ഡാം കഴിഞ്ഞ് കുറച്ചു പോയാല്‍ മലക്കപ്പാറ ചെക്ക്പോസ്റ്റായി.ഇവിടുന്നു പ്ലാസ്റ്റിക്ക് സാധനങ്ങളും,മദ്യകുപ്പികളും കടത്തി വിടുകയില്ല.


അതിരപ്പിള്ളി വാട്ടര്‍ഫാള്‍സ്.

മലക്കപ്പാറയില്‍നിന്നും വാഴാച്ചാല്‍ വരെയുള്ള കാട്ടില്‍കൂടിയുള്ള യാത്ര നമ്മെ ഹരംകൊള്ളിക്കും. വാഴച്ചാല്‍ വെള്ളച്ചാട്ടവും,കേരളത്തിന്‍റെ നയാഗ്രയായ അതിരമ്പിള്ളി വെള്ളച്ചാട്ടവും കണ്ട് നാട്ടിലേക്ക്.ഏകദേശം 825,k,m-റിന്‍റെ ഒരു ഡ്രൈവിംഗ് ടൂര്‍;;;;;ഡ്രൈവിംഗ് ടൂറായതു കാരണം പ്രധാനപ്പെട്ട ടൂര്‍ കേന്ദ്രങ്ങള്‍ ഓടിച്ചൊന്നു പറഞ്ഞു പോയതെ ഉള്ളൂ;;;;;;;;;;;;;


...

Ashok S P Dec-07- 2016 329