സ്വപ്നനഗരത്തിലേക്ക് ഒരു സഞ്ചാരം [മലേഷ്യ] ഭാഗം 2;;;;;;

മലേഷ്യയിലെ സ്വാതന്ത്ര്യത്തിനു ശേഷം ബ്രിട്ടീഷ് പതാക  താഴ്ത്തികെട്ടിയ നഗരചതുരമായ ദത്താരന്‍ മെര്‍ദേക്ക[മെര്‍ദേക്കയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയര്‍] യാണ് നഗരത്തിലെ മറ്റൊരു ആഹര്‍ഷണം.ലോകത്തെ ഏറ്റവും ഉയരംകൂടിയ ധ്വജസ്തംഭങ്ങളിലൊന്നാണ് ഇവിടെ ഉള്ളത്.ഇതിന് എതിര്‍വശത്തായി 1897-ല്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ഭരണകേന്ദ്രമായിരുന്ന അബ്ദുള്‍സമദ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. മലേഷ്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദര്‍ശന സ്ഥലങ്ങളിലൊന്നാണ് ലിറ്റില്‍ഇന്ത്യ. ഇന്ത്യന്‍ ജീവിതം തുടിക്കുന്ന തെരുവുകളാണ് ഇവിടെ ഉള്ളത്.നഗരത്തിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യന്‍ കുടിയേറ്റ മേഖലയാണിത്‌.ഉടുപ്പിഹോട്ടലുകളും,ഹാന്‍ഡ്‌ലൂം കടകളും    എല്ലാംതന്നെ ഇന്ത്യന്‍ തെരുവുകളില്‍  നില്‍ക്കുന്ന പോലെ.നഗരത്തിന്‍റെ    ഹൃദയഭാഗത്തുള്ള അതുല്ല്യമായ ഭക്ഷണ കേന്ദ്രമാണ് ജലാന്‍അളോര്‍. ജലാന്‍അളോര്‍

അതിവിശാലമായ സ്ട്രീറ്റില്‍ നിറയെ റസ്റ്റോറണ്ടുകളും,അവയുടെയെല്ലാം മുന്നിലായി വഴിയില്‍ ഇറക്കി ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളും,പലതരം ഭക്ഷണത്തിന്‍റെ കൊതിപ്പിക്കുന്ന മണവും,ആളുകളുടെ ബഹളങ്ങളും എല്ലാംകൂടി ഒരനുഭവം തന്നെയാണിത്.ഭക്ഷണം കഴിക്കാനിരിക്കുന്നവരുടെ ഇടയില്‍ കൂടിയാണ് ആളുകളുടെ നടപ്പാതയും. പലതരം മത്സ്യങ്ങളും,ഞണ്ടുകളും,ചെറിയ കമ്പില്‍ കോര്‍ത്ത് മസാലകള്‍ പുരട്ടി കനലില്‍ ചുട്ട്  ചൂടോടെ വാങ്ങി ആയിരക്കണക്കിന് ആളുകളുടെ ബഹളങ്ങളില്‍ ഇരുന്ന് ആശ്വദിച്ച് കഴിക്കുന്ന കാഴ്ചകളും,


ജലാന്‍അളോര്‍

റസ്റ്റോറണ്ടുകളുടെ മനോഹരമായ മെനുകാര്‍ഡുകള്‍ കാട്ടി ആളുകളെ ക്യാന്‍വാസ് ചെയ്യുന്നവരുടെ തിരക്കുകളും ഒരിക്കലും മറക്കാത്ത അനുഭവമാണ്.ഈ സ്ട്രീറ്റ് റസ്റ്റോറണ്ടുകള്‍ സിറ്റി സെന്‍ട്രായ ബുക്കിറ്റ് ബിന്‍റ്റാങ്ങിന്‍റെ ഭാഗമാണ്.


ജലാന്‍അളോര്‍.

ബുക്കിറ്റ് ബിന്‍റ്റാങ്ങിന്‍റെ മറ്റ് ആകര്‍ഷണങ്ങളാണ് 48 നിലകളുള്ള ലോകത്തെ അഞ്ചാമത്തെ വലിയകെട്ടിടമായ ഇരട്ടടവര്‍ സമുച്ചയമാണ് ബിര്‍ജയ ടൈംസ്‌ സ്ക്വയര്‍. ഈ ടവറില്‍ സ്റ്റാര്‍ഹോട്ടല്‍ കൂടാതെ നൂറുകണക്കിന് റസ്റ്റോറണ്ടുകള്‍,സ്വിമ്മിംഗ് പൂളുകള്‍,9 സിനിമാ ശാലകള്‍, ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീംപാര്‍ക്ക് എന്നിങ്ങനെയുള്ള വേണ്ടതെല്ലാം ഒരു കൂരക്കു കീഴിലായി വിന്യസിച്ചിരിക്കുന്നു.നഗരത്തിലെ മോണോറെയിലില്‍ കയറിയാല്‍ ഈ ടവറിനുള്ളില്‍ ഇറങ്ങുവാന്‍ കഴിയും.


ജലാന്‍അളോര്‍

ഈ ടവറുകള്‍ കൂടി ഉള്‍പ്പെട്ട കേന്ദ്രമാര്‍ക്കറ്റ്,വിശാലമായ സുവിനിയര്‍ ഷോപ്പുകള്‍,ആന്റിഗ്രാഫ്റ്റ് ഷോപ്പുകള്‍,സ്റ്റാച്ചു ഷോപ്പുകള്‍,എന്നിങ്ങനെ വിശാലമായ ഷോപ്പിങ്ങുവിസ്മയമാണ് ബുക്കിറ്റ് ബിന്‍റ്റാങ്ങു.ഇവിടുത്തെ മറ്റൊരു ആകര്‍ഷണം പാചക സ്റ്റുഡിയോ ആണ്.


സിറ്റിവ്യൂ

അടുക്കളയില്‍ പാത്രങ്ങള്‍ ഉപയോഗിക്കേണ്ടരീതി,പലരാജ്യങ്ങളുടെ ഭക്ഷണ പാചകങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകള്‍ എന്നിവയാണ് പ്രധാനമായും ഇവിടെയുള്ളത്. ഇവിടുത്തെ കാഴ്ചകള്‍കണ്ട് വസ്ത്രഷോപ്പിങ്ങിന്‍റെ വര്‍ണ്ണപ്രപഞ്ചമായ ചൌക്കിറ്റ് മാര്‍ക്കറ്റിലേക്ക്.വഴിവക്കിലുള്ള പലവര്‍ണ്ണകുടക്കീഴില്‍ ഉള്ള സ്റ്റാളുകള്‍ വര്‍ണ്ണപ്രപഞ്ചം സൃഷ്ട്ടിക്കുന്നു.


സിറ്റിവ്യൂ

പച്ചകറികള്‍,സുഗന്ധവ്യജനങ്ങള്‍ ,ഇറച്ചി,മത്സ്യം,പട്ടുവസ്ത്രങ്ങള്‍,പലരാജ്യങ്ങളുടെ പഴവര്‍ഗ്ഗങ്ങള്‍, കേരളത്തിലെ ചക്കകുരു,മാങ്ങ,തുടങ്ങി കിട്ടാത്തതായിട്ടോന്നുമില്ലവിടെ. നഗരത്തിലെ മറ്റൊരു ആകര്‍ഷണം  ഷാആലം പട്ടണത്തിലെ ഐസിറ്റിയും, ആര്‍ട്ട്മ്യൂസിയവുമാണ്.ഐസിറ്റിയില്‍ ഷോപ്പിംഗ്‌ മാളുകളാണധികവും. വൈദുതദീപാലംക്രിതമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.വിവിധ വര്‍ണ്ണങ്ങളിലുള്ള മാളുകളുടെ കളര്‍പാച്ചിങ്ങുകള്‍ കാണേണ്ടത് തന്നെയാണ്.


സിറ്റിവ്യൂ

വര്‍ണ്ണങ്ങളുടെ ഒരു മായാപ്രപഞ്ചം.ആര്‍ട്ട്മ്യൂസിയത്തിലെ ത്രിമാന ശൈലിയില്‍ ഒരുക്കിയിട്ടുള്ള ചിത്രങ്ങളും,ശില്‍പ്പങ്ങളും കണ്ടാല്‍ യാഥാര്‍ഥ്യമേത്,ചിത്രമേതെന്നു തിരിച്ചറിയാന്‍ പറ്റാത്ത അത്ഭുത കാഴ്ചകളുടെ കലവറയാണിത്.നഗരക്കാഴ്ചകള്‍ കാണുവാന്‍ സിറ്റിടൂര്‍ ബസ്സുണ്ട്.ഒരു തവണ ടിക്കറ്റെടുത്താല്‍ ക്വാലാലംപൂര് സിറ്റിമുഴുവനും കാണുവാന്‍ സാധിക്കും.


സിറ്റിവ്യൂ

ഒരു ദിവസം മുഴുവനും ഈ ടിക്കറ്റില്‍ യാത്രചെയ്യാവുന്നതാണ്. അതിവിശാലമായ കൊടും കാടിനുനടുവിലൂടെ ഉള്ളയാത്രപോലെയാണിത്. കാട് കൂറ്റന്‍ കെട്ടിടങ്ങളാണെന്ന് മാത്രം.പത്തും നാല്‍പ്പതും നിലകളുള്ള പല ആകൃതിയിലും,വര്‍ണ്ണങ്ങളിലുമുള്ള കെട്ടിടങ്ങളുടെ മായാപ്രപഞ്ചം.ബാക്കിയുള്ള മലേഷ്യന്‍ വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്''';;''';'''';
...

Ashok S P Jan-06- 2017 187