പരുന്തുംപാറ [ഇടുക്കി]

ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലേയ്ക്കാവാം  ഇത്തവണത്തെ യാത്ര.
കോട്ടയം,കുമളി റോഡിലൂടെയുള്ള യാത്ര ഒരു അനുഭവമാണ്.കയറ്റങ്ങളും ഹെയര്‍പിന്‍ വളവുകളും പച്ചപുതച്ച് നില്കുന്ന കുന്നുകളും അഗാദഗര്‍ത്തങ്ങളും ഇടക്കിടെ വന്ന് വഴി മുടക്കുന്ന കോടമഞ്ഞും എല്ലാം കൊണ്ടും ഒരു ഉന്‍മേഷം പകരുന്ന യാത്രയാണിത്‌.ഈ വഴിയിലെ പ്രധാന പട്ടണമായ മുണ്ടക്കയം കഴിഞ്ഞാല്‍ കയറ്റങ്ങളും പ്രക്രിതിമനോഹാരിതയും തുടങ്ങുകയായി.മുണ്ടക്കയം കഴിഞ്ഞാല്‍ കുട്ടിക്കാനം,പീരിമേട്  പ്രധാന സുഖവാസ സ്ഥലങ്ങലാണ്.


കുട്ടിക്കാനത്തെ ഒരു പ്രഭാതം

പീരിമേട് കഴിഞ്ഞ് കല്ലാര്‍ ജങ്ഷനില്‍ നിന്നും വലത്തുവശത്തെയുക്കുള്ള വീതികുറഞ്ഞ വഴിയിലൂടെ ഏകദേശം 6 കി, മീ ദൂരം പോയാല്‍ പരുന്തുംപാറയില്‍ എത്തും. ഈ വഴി മഴക്കാലത്ത് വളരെ കരുതലോടെ വേണം ഡ്രൈവ്ചെയ്യാന്‍, വണ്ടി തെന്നുവാന്‍ സാധ്യത ഉണ്ട്. പരുന്തുംപാറയില്‍ അതിരാവിലെ വേണം പോകുവാന്‍,എന്നലാണ് കോടമഞ്ഞും മലകള്‍ക്കിടയിലെ മേഘങ്ങളും കാണുവാന്‍ കഴിയുകയുള്ളൂ.ഇവിടുത്തെ പുലര്‍കാലകാഴ്ച്കള്‍ അതിമനോഹരങ്ങളാണ്.നമ്മള്‍ ആകാശങ്ങള്‍ക്ക് മുകളിലാണ്ന്നുതോന്നും ആഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയമാണ്.


പരുന്തുംപാറയിലെ പ്രഭാതം


പരുന്തുംപാറ

പരുന്തുംപാറ മഴക്കാലമായാല്‍ വേറൊരു കാഴ്ച്ചാനുഭവമാണ്‌ നമുക്ക് നല്‍കുന്നത്.പരുന്തുംപാറയിലെ വെള്ളച്ചാട്ടം അതിന്‍റെ ശരിയായ രൂപത്തില്‍ കാണാന്‍ ജൂലൈ പകുതിയില്‍ വരണം.ട്രക്കിങ്ങ്നു പറ്റിയ സ്ഥലമാണ്.പരുന്തുംപാറയിലെ സൂര്യാസ്തമയ കാഴ്ചയും വളരെ മനോഹരമാണ്.


പരുന്തുംപാറ


പരുന്തുംപാറ
...

Ashok S P Feb-01- 2016 253