കൊളുക്കുമല

ഈ യാത്ര ഭൂമിയിലെ സ്വര്‍ഗ്ഗം കാണുവാനാണ്, അതേ കൊളുക്കുമലയിലെ സൂര്യോദയം കാണുവാന്‍.അത് അവര്‍ണ്ണനീയമാണ്, അനുഭവമാണ്,സ്വപ്ന തുല്ല്യമാണ് കടലിലെ തിരമാലകള്‍ പോലെ നമുക്ക് വര്‍ണ്ണിക്കാന്‍ പറ്റാത്ത വര്‍ണ്ണങ്ങളില്‍ മലകള്‍ക്കിടയിലൂടെ മേഘങ്ങള്‍ തിരയടിക്കുന്നത് ഒരു അപൂര്‍വ്വ കാഴ്ചയാണ്.


കൊളുക്കുമല


കൊളുക്കുമലയിലെ സൂര്യോദയം

മൂന്നാറില്‍ നിന്നും ഏകദേശം 38 കി.മി ദൂരം വരും കൊളുക്കുമലക്ക്.  മൂന്നാര്‍,ദേവികുളം,ചിന്നക്കനാല്‍,സൂര്യനെല്ലി,കൊളുക്കുമല, ഇതാണ് റൂട്ട്.തലേദിവസം ചിന്നക്കനാല്‍,ദേവികുളം എന്നീ സ്ഥലങ്ങള്‍ കണ്ട് വൈകുന്നേരം സൂരിയനെല്ലിയില്‍ താമസിക്കുക.കൊളുക്കുമലക്കുള്ള വഴി ഓഫ്‌ റോഡാണ് അതുകൊണ്ട് വൈകുന്നേരം തന്നെ ജീപ്പ് [4*4] ബുക്ക് ചെയ്യുക.ഈ വഴിയിലൂടെയുള്ള ജീപ്പ് സവാരി ഒരു അനുഭവം തന്നെയാണ്.സൂരിയനെല്ലിയില്‍ നിന്നും ഏകദേശം 50 മിനിട്ടുകള്‍ വേണം കൊളുക്കുമലക്ക്.രാവിലെ 4.45,  5, മണിയോടെ പുറപ്പടണ0
എന്നലാണ് എന്നാലാണ് പ്രകൃതിയുടെ പുലര്‍കാല രമണിയതകള്‍ കണ്ട് സൂര്യോദയം കാണുവാന്‍ കഴിയുകയുള്ളൂ.


കൊളുക്കുമലയിലെ സൂര്യോദയം

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ്  അതിതാണ് എന്ന് ആരോപറഞ്ഞ പോലെ ഇതൊരു സ്വര്‍ഗീയ കാഴ്ച തന്നെയാണ്...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജൈവ തേയിലത്തോട്ടം കൊളുക്കുമലയിലാണ്‌.1935 ല്‍ ആണ് ഇവിടുത്തെ ടീ ഫാക്ടറി സ്ഥാപിച്ചത്‌.സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 7900,8000 അടി ഉയരമുണ്ട് കൊളുക്കുമലക്ക്.കൊളുക്കുമലയിലെ സൂര്യോദയം പോലെ തന്നെയാണ് സൂര്യാസ്തമയ കാഴ്ചകള്‍. എവിടെനിന്ന് തേനിയുടെ മനോഹരമായ കാഴ്ചകള്‍ കാണാം.കൊളുക്കുമല തമിഴ്നാട് അതിര്‍ത്തിയാണ്


കൊളുക്കുമലയിലെ സൂര്യോദയം

കൊളുക്കുമലയുടെ സൂര്യോദയവും,സൂര്യാസ്തമയ കാഴ്ചകളും കണ്ടു ഇതൊരു സ്വപനമല്ലാ എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട്  ഇനിയും വരുമെന്ന പ്രതിജ്ഞയോടെ ആ സുന്ദരമായ കാഴ്ചകളില്‍ നിന്നും പിന്‍വാങ്ങി


കൊളുക്കുമല

...

Ashok S P Jan-20- 2016 275