രായിരനെല്ലുര്‍ [നാറാണത്തുഭ്രാന്തന്‍]

ഒക്കെ ഒരു വെറും ഭ്രാന്തന്‍റെ സ്വപ്നം നേരു നേരുന്ന താന്‍തന്‍റെ സ്വപ്നം.കേരളക്കരയുടെ ഭ്രാന്തനെ കാണാന്‍ ആ ഭ്രാന്തന്‍റെ വഴികളിലൂടെ ഇത്തവണത്തെ യാത്ര പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തു രായിരനെല്ലുര്‍ മലയില്‍ ഭഗവതിക്ഷേത്രം, ക്ഷേത്രത്തിന്‍റെ ഒരു വശത്തായി ലോകത്തെ മുഴുവന്‍ പുച്ഛത്തോടെ നോക്കി നിവര്‍ന്നു നില്കുന്നു കേരളത്തിന്‍റെ ഭ്രാന്തന്‍.


രായിരനെല്ലുര്‍ മലയില്‍ നാറാണത്ത്‌ഭ്രാന്തന്‍

 ഈ മല കയറുവാന്‍ 1മണിക്കൂര്‍ വേണം ഇവടെ നിന്നു നോക്കിയാല്‍ പ്രക്രതി മനോഹാരിത കണ്ടാലും കണ്ടാലും മതിവരില്ല തുലാം 1 ന് നാറാണത്തുഭ്രാന്തന് ദേവി ദര്‍ശനം ലഭിച്ചു എന്നാണ് ഐഹിത്യം. തുലാം 1 ന് പല ദേശങ്ങളില്‍ നിന്നും ആളുകള്‍ മല കയറാന്‍ എത്തുന്നു.നാറാണത്തുഭ്രാന്തന്‍ താമസിച്ചിരുന്ന നാരായണമംഗലത്തുമന[ആമയൂര്‍ മന]ഇപ്പോഴും ഇവിടെ ഉണ്ട്.


നാരായണമംഗലത്തുമന[ആമയൂര്‍ മന]

ഭ്രാന്തനെ വണങ്ങി അവിടെനിന്നും അദ്ദേഹത്തെ പൂട്ടി ഇട്ടിരുന്നു എന്നു പറയപ്പെടുന്ന നാറാണത്തുഭ്രാന്താചല ക്ഷേത്രം കാണുവാനാണു പോയത് അവിടെ അദ്ദേഹത്തെ പൂട്ടി ഇട്ടിരുന്ന കാഞ്ഞിരമരം ഇപ്പോഴും കാണാവുന്നതാണ് ആ മരത്തില്‍ പൂട്ടിയ ചങ്ങല മരത്തിന്റെ തൊലി വന്നു മൂടിയ നിലയില്‍ കാണാം.ഇവിടെ പാറമുകളിലാണ് അമ്പലം സ്ഥിതി ചെയൂന്നതു.ഇതിന് താഴെയായി അദ്ദേഹം ഒരു ദിവസംകൊണ്ട് തീര്‍ത്തു എന്നു പറയപ്പെടുന്ന ഗുഹ അവിടെ കാണാവുന്നതാണ്.


മരത്തില്‍ പൂട്ടിയ ചങ്ങല


ഒരു ദിവസംകൊണ്ട് തീര്‍ത്ത ഗുഹ

.അവിടെ നിന്ന് ആറ്റിങ്ങല്‍ സ്ഥിതിചെയ്യുന്ന പാക്കനാര്‍ ക്ഷേത്രവും കണ്ടു മഹാനായ ആഗ്നിഹോത്രി താമച്ചിരുന്ന വേമന്‍ചേരി മനയും കണ്ട് [അവിടെ എപ്പോള്‍ അമ്പലമായി നിലനിര്‍ത്തിയിരിക്കുന്നു] 12 പേരില്‍ ബാക്കിയുള്ളവരെ പിന്നെ കാണാമെന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് ഈ യാത്ര അവസാനിപ്പിച്ചു...


വേമന്‍ചേരി മന


പാക്കനാര്‍ ക്ഷേത്രം
                                                           
...

Ashok S P Jan-22- 2016 339