ഇടുക്കി ഭാഗം 2;;;;;;;

ഇടുക്കിയുടെ ഒന്നാം ഭാഗത്ത് രാമക്കല്‍ മേട്ടിലാണ് നിര്‍ത്തിയത്.രാമക്കല്‍മേട്ടില്‍ നിന്നും നെടുങ്കണ്ടം,ഏലപ്പാറ വഴി കുമളി പൂപ്പാറ റൂട്ടില്‍ ഉടുമ്പന്‍ ചോലക്ക് സമീപമുള്ള ചതുരംഗപ്പാറ മേട്ടിലേക്ക്.പ്രകൃതിയുടെ മനോഹരമായ ദൃശ്യവിരുന്നാണ് ചതുരംഗപ്പാറമേട്. നിരവധി കാറ്റാടിയന്ത്രങ്ങളും പുല്‍മേടുകളും നമ്മെ ഹരംകൊള്ളിക്കും.ചതുരംഗപ്പാറമേട്

ഇവിടുന്ന് മൂന്നാര്‍ റൂട്ടില്‍ 5,k,m പോയാല്‍ ഐതിഹ്യപെരുമയുടെയും,കൊടമഞ്ഞിന്‍റെയും, പ്രകൃതിരമണീയതയുടെയും നാടായ രാജപ്പാറമേട്ടിലെത്തും.രാജപ്പാറമേട് കണ്ട്,ശാന്തന്‍പാറ, മതികെട്ടാന്‍ ചോലനാഷണല്‍ പാര്‍ക്കിലേക്ക്.ട്രക്കിങ്ങിനു പേരുകേട്ട സ്ഥലമാണിത്. താമസിക്കുന്നതിന് മനോഹരമായ ഹട്ടുകളും ഇവിടെ ഉണ്ട്.ഇതിനടുത്താണ് നീലക്കുറിഞ്ഞി  ധാരാളമുള്ള കഴ്കുളംമേട്.മനോഹരമായ വ്യുപോയാന്റും കൂടിയാണിത്.


രാജപ്പാറമേട്

ഇവിടുന്നുതിരിഞ്ഞു പൂപ്പാറവന്ന് ബോടിമെട്ടു ചുരത്തിലേക്ക്.അതിവിശാലമായ ക്യാന്‍വാസില്‍ പ്രകൃതിയുടെ മനോഹാരിതയാണ് ഇവിടുത്തെ കാഴ്ച.ബോടിമെട്ടില്‍ നിന്നും വീണ്ടും പൂപ്പാറവഴി ആനയിറങ്ങല്‍ ഡാമിലേക്ക്.ഇവിടെ ബോട്ടിങ്ങ് സൗകര്യമുണ്ട്.ഡാം കണ്ട് ചിന്നക്കനാല്‍, സൂര്യനെല്ലിയുടെ പ്രകൃതിഭംഗി ആവോളം നുകര്‍ന്നുകൊണ്ടുള്ള യാത്ര ചെന്നെത്തുന്നത് ഭൂമിയിലെ സ്വര്‍ഗ്ഗമായ കൊളുക്കുമലയിലേക്കാണ്.ലോകത്തിലെതന്നെ ഏറ്റവും ഉയരത്തിലുള്ള പ്രകൃതിദത്തമായ തേയിലത്തോട്ടവും, ഫാക്ടറിയും.പിന്നെ അതിമനോഹരമായ സൂര്യോദയവും.


കൊളുക്കുമല

കൊളുക്കുമലയില്‍ നിന്നും ബ്രിട്ടീഷുകാരുടെ പഴയ ആസ്ഥാനമായ ദേവികുളത്തിന്.കൊളുക്കുമലയില്‍നിന്നും ദേവികുളം ഗ്യാപ്പ് റോഡില്‍കൂടിയുള്ള യാത്ര മനോഹരമായ പ്രകൃതി കാഴ്ചകള്‍ സമ്മാനിക്കുന്നു.ദേവികുളത്തില്‍നിന്നും 7,k,m,അകലത്തിലാണ് ഓള്‍ഡ്‌ദേവികുളം. ഇവിടെ രണ്ട് ഏക്ര വിസ്ത്രിതിയില്‍ മനോഹരമായകുളവും,കുറച്ചുമാറി ഒരു ചെക്കുഡാമുമുണ്ട്.ഇവിടെയുള്ള കുളത്തിനു സീതാദേവികുളമെന്നുപറയപ്പെടുന്നു.5000,അടി ഉയരത്തില്‍ മാത്രം വളരുന്ന ഡ്രവുട്ട്‌ എന്നയിനം മത്സ്യത്തെ ഇവിടെ കാണാം.


മന്നവന്‍ചോല 


ദേവികുളത്തെ കാഴ്ചകള്‍ കണ്ട്തിരിച്ച് ഗൂഡാല്‍വിള എസ്റ്റെറ്റു വഴി സൈലന്‍റെവാലി വന്ന്[പാലക്കാട്ടുള്ള സൈലന്‍റെവാലിയല്ല ഇവിടെയുണ്ട് ഒരു സൈലന്‍റെവാലി]മീശപ്പുലിമലക്ക് കയറുന്ന വഴി പാലാര്‍ എക്കോപോയന്‍റില്‍ ഇറങ്ങുന്നു.മീശപ്പുലിമല ട്രക്കിംങ് കാരുടെ സ്വര്‍ഗ്ഗമാണ്.ഇവിടുന്ന് കുണ്ടള ഡാം,ടോപ്പ് സ്റ്റേഷന്‍ വ്യുപോയ്ന്‍റെ കണ്ട് പാംമ്പാടും ചോല നാഷണല്‍ പാര്‍ക്കിലേക്ക്.കാടിന്‍റെ വന്ന്യതകണ്ടറിയാന്‍,അനുഭവിക്കാന്‍ പറ്റിയസ്ഥലമാണിത്.


കാന്തല്ലൂര്‍

ഇവിടുന്ന് പച്ചക്കറികള്‍മാത്രമുള്ള കൊവില്ലൂര്‍,വട്ടവട,കോട്ടാകൊമ്പൂര്‍ എന്നീ ഗ്രാമങ്ങളും,ഗ്രാമീണ ജീവിതങ്ങളും കണ്ടും,അനുഭവിച്ചും പണ്ട് കഞ്ചാവിനാല്‍ കുപ്രസിദ്ദിനേടിയ കമ്പക്കല്‍, കടവരി മേഘലകള്‍ കൂടി കണ്ട് കുറച്ചുതിരിഞ്ഞു പോയി കൂടല്ലാര്‍കുടി,വല്സപ്പെട്ടികുടി, സ്വാമിയാര്‍കുടി എന്നീ ആദിവാസി മേഘലകള്‍ കണ്ട് തിരിച്ച് വട്ടവട,ടോപ്‌ സ്റ്റേഷന്‍ വഴി കുണ്ടളഡാമില്‍ നിന്നും തിരിഞ്ഞ് മത്താപ്പ്,മന്നവന്‍ചോല വഴി[ഈവഴിയില്‍കൂടി രാവിലെ 6 മുതല്‍വൈകുന്നേരം 6 മണിവരെ മാത്രമേ പ്രവേശനമുള്ളൂ]കേരളത്തിലെ കാശ്മീരായ കാന്തലൂര്‍ക്ക്.


മറയൂര്‍

ശീതകാല പച്ചകറികളുടെ വിളനിലമാണ് കാന്തല്ലൂര്‍.കാന്തല്ലൂരില്‍നിന്നും ചന്ദനത്തിന്റെയും,ശര്ക്കരയുടേയും നാടായ മറയൂര്‍ കൂടി ചിന്നാര്‍ വന്യജീവി സങ്കേതത്തിലെക്ക്.കാന്തല്ലൂര്‍,കോവില്‍കടവ്,മറയൂര്‍ എന്നീ സ്ഥലങ്ങള്‍ ചരിത്രപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നേരത്തെ ബുക്ക്‌ ചെയിതാല്‍ വനത്തില്‍ലുള്ള ഹട്ടുകളില്‍ താമസസൌകാര്യമുണ്ട്.ഇവിടുന്നു കുറച്ചു ട്രക്ക് ചെയ്താല്‍ വശ്യപ്പാറയിലെത്തും.വെളുത്ത കാട്ടുപോത്തുള്ള സ്ഥലമാണ് വശ്യപ്പാറ. 


ചിന്നാര്‍

നക്ഷ്ത്രആമകള്‍,ഹനുമാന്‍കുരങ്ങ്,ചാമ്പല്‍അണ്ണാന്‍,മൈയില്‍,കാട്ടുപോത്ത് തുടങ്ങി ധാരാളം മൃഗങ്ങളാല്‍ സമ്പുഷ്ടമാണു ചിന്നാര്‍ വനമേഖല.ചിന്നാറില്‍നിന്നും കരിമുട്ടി തൂവാനം വെള്ളച്ചാട്ടം കണ്ട്,[ട്രെക്കിങ്ങിനു പറ്റിയ സ്ഥലമാണിത്]തിരികെ ആലാംപെട്ടിയിലെത്തി ഇവിടെ വനത്തിനുള്ളിലുള്ള ഗുഹാചിത്രങ്ങള്‍ കണ്ട് വീണ്ടും മറയൂരെത്തി ചട്ടമൂന്നാര്‍ വഴി ലക്കം വെള്ളച്ചാട്ടം കണ്ട്,തലയാര്‍ എസ്റ്റെറ്റുവഴി ഇരവികുളം നാഷണല്‍ പാര്‍ക്കിലെത്താം.വരയാടുകള്‍ക്കും,നീലക്കുറിഞ്ഞികള്‍ക്കും, പ്രകൃതിസൗന്ദര്യത്തിനും പെരുകേട്ടതാണ്  ഇരവികുളം നാഷണല്‍ പാര്‍ക്ക്.


ഇരവികുളം നാഷണല്‍ പാര്‍ക്ക്

ഇരവികുളത്തുല്‍നിന്നും സ്വിസ്സര്‍ലണ്ടിനോടു കിടപിടിക്കുന്ന മൂന്നാര്‍ കണ്ട്,പള്ളിവാസല്‍ ആറ്റുകാല്‍ വെള്ളച്ചാട്ടവും കണ്ട് ആനച്ചാല്‍ കൂടി കുഞ്ചിത്തണ്ണി.ഇവിടുന്നു പ്രകൃതി രമണീയസ്ഥലങ്ങളായ ബെസണ്‍വാലി,രാജാക്കാട്,രാജകുമാരി എന്നീസ്ഥലങ്ങള്‍ കണ്ട് തിരിച്ച്  രാജാക്കാട് പൊന്മുടി ഡാമിനുമുകളില്‍കൂടി വെള്ളത്തൂവല്‍.


മൂന്നാര്‍


ഇവിടുത്തെ പവര്‍ ഹൗസ് കണ്ട് കല്ലാര്‍കുട്ടി വന്ന് കൊന്നത്തടി,മുനിയറ,തോപ്രാംകുടി,മുരിക്കാശേരി എന്നീ ഗ്രാമകാഴ്ചകള്‍ കണ്ട് കട്ടപ്പനയിലെത്തുന്നു.സുന്ദരമായ് ഒരു കിഴക്കന്‍ പട്ടണമാണ് കട്ടപ്പന.


കട്ടപ്പന

ഇവിന്ന് അഞ്ചുരുളി വഴി മേരികുളം,ചപ്പാത്ത്,ഏലപ്പാറ വഴി തണുപ്പും,കോടമഞ്ഞും കൂടുകൂട്ടുന്ന കുട്ടിക്കാനത്തു വരുന്നു.കുട്ടിക്കാനം,പീരിമേട് എന്നീ സുഖവാസ സ്ഥലങ്ങള്‍ വഴി പുല്ലുപാറ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കണ്ട് റബര്‍ തോട്ടങ്ങളുടെ നാടായ മുണ്ടക്കയം, കാഞ്ഞിരപ്പിള്ളി വഴി ഈരാറ്റുപേട്ടയില്‍ അവിടുന്നു പാലായില്‍ എന്‍റെ യാത്ര അവസാനിക്കുന്നു..........


കുട്ടിക്കാനം

പലപ്പോഴായി പോയതും എനിക്കറിയാവുന്നതുമായ സ്ഥലവിവരണമാണ് എഴുതിയിരിക്കുന്നത്.സ്ഥലനാമങ്ങളിലുള്ള തെറ്റോ,ഏതെങ്കിലും സ്ഥലങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കിലോ യാത്രികരും,ഇടുക്കി ജില്ലക്കാരും ക്ഷമിക്കുക.... ഇടുക്കി മുഴുവനായി എന്ന് ഞാന്‍ വിശസിക്കുന്നില്ല,,,കാണുവാനും,,അറിയുവാനും ഏറെ;;;; യാത്ര തുടരുക;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
...

Ashok S P Mar-15- 2018 575