ഇടുക്കി ഭാഗം 1;;;;;;;;;;;;

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ,ദൈവത്തിന്‍റെ സ്വന്തം നാട് ഇടുക്കി.ഒരു ജില്ല മുഴുവന്‍ കണ്ണിനും,കാതിനും,മനസ്സിനും അറിവും,ഉന്മേഷവും നല്‍കുന്ന ഏക വിനോദ സഞ്ചാര ജില്ലയാണ് ഇടുക്കി.ലോകത്തിലെ അറിയപ്പെടുന്ന സുഖവാസസ്ഥലമായ സിസ്സര്‍ലാന്‍ന്റിനോട് കിടകപിടിക്കുന്ന മൂന്നാര്‍ എന്ന സ്വര്‍ഗ്ഗ നാടിനോടൊപ്പം,മൂന്നാല് നാഷണല്‍ പാര്‍ക്കുകള്‍ ഉള്ളതും,നിരവധി വെള്ളച്ചാട്ടങ്ങളും,ഇക്കോ ടൂറിസത്തില്‍ വന്‍കുതിച്ചുചാട്ടം നടത്തിയതുമായ ജില്ലയാണ് ഇടുക്കി.ചെറുതോണി

ഇടുക്കിയില്‍ ഞാന്‍ കണ്ട സ്ഥലങ്ങളുടെ ഒരു ചെറുവിവരണമാണ് ഇത്.ഇടുക്കിയിലെ പല സ്ഥലങ്ങളെപറ്റിയും ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട് അതിനാല്‍ പലപ്പോഴായി പോയ വഴികള്‍ കോര്‍ത്തിണക്കിയുള്ള ഒരു വിവരണമാണിത്.ഞാന്‍ കണ്ട ഇടുക്കിയിലെ സ്ഥലങ്ങലെക്കാള്‍ കാണാത്ത സ്ഥലങ്ങലാവും കൂടുതല്‍ അതിനാല്‍ ഏതെങ്കിലും പ്രധാനപ്പെട്ടവ വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.


നേര്യമംഗലം പാലം

സമുദ്രനിരപ്പില്‍നിന്നും 3600,അടി ഉയരത്തില്‍ കിടക്കുന്ന പശ്ചിമഘട്ട താഴ്വരകളാല്‍ സമ്പുഷ്ടമാണ് ഇടുക്കി ഇത് കേരളത്തിലെ ഏറ്റവും ആഹര്‍ഷണങ്ങളില്‍ ഒന്നാണ്.ഇടുക്കിയില്‍ എവിടെപോയാലും മനോഹരമായ പ്രകൃതിഭംഗിയാണ്.


ഇടുക്കി ഡാം

നേരിയമംഗലം പാലം കഴിഞ്ഞ് പനംങ്കുറ്റി വനമേഘലയിലുള്ള ലോവര്‍പെരിയാര്‍ ഡാം മുതല്‍ തുടങ്ങുന്നു ഇടുക്കിയിലെ പച്ചപ്പില്‍ കുളിച്ച യാത്ര.പനംങ്കുറ്റി  ചെക്ക്പോസ്റ്റ് കഴിഞ്ഞ് വലത്തോട്ട് പോയാല്‍ വനങ്ങളാലും,കൃഷിയിടങ്ങളാലും സംമ്പുഷ്ടമായ മേഘലകളാണധികവും.കീരിത്തോട്,ചേലചുവട്,കരിമ്പന്‍,ചെറുതോണി വഴി ഇടുക്കിക്ക്.


വാഗമണ്‍

ചെറുതോണി ഡാം നീളംകൂടിയ ഏറ്റവും വലിയഡാമാണ്.ഇടുക്കി ഡാം തുറക്കുന്നത് ചെറുതോണിഡാമിലേക്കാണ്.ഇടുക്കി ആര്‍ച്ച്ഡാം വളരെയധികം പ്രസിദ്ധമാണ്.കുറവന്‍ കുറത്തി മലകളെ ബന്ധിചുള്ള ഡാമിന്‍റെ മുകള്‍വശം വളരെ നീളമുള്ളതും അടിവശം നീളം കുറഞ്ഞരീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.


ഏലപ്പാറ

ഡാമിന്‍റെ അടിവശത്തുനിന്നുമുള്ള കാഴ്ച അത്ഭുതകരമാണ്.ഒരു ബഹുനിലകെട്ടിടം നമുക്കുമേല്‍ വീഴുമെന്ന രീതിയിലാണ് നിലകൊള്ളുന്നത്.മാര്‍ച്ച്,ഏപ്രില്‍,മെയ് മാസങ്ങളില്‍ സന്ദര്‍ശകര്‍ക്കായി ഡാം തുറന്നുകൊടുക്കും.ഡാം കാണുവാനുള്ള പെര്‍മിഷന്‍ വാഴാത്തോപ്പ് K,S,E,B, ഓഫീസില്‍നിന്നും ലഭിക്കും.ഡാംവ്യു,വൈശാലി ഗുഹ,ഇടുക്കിയിലെ പ്രകൃതിഭംഗി,രണ്ടുമൂന്ന് വ്യുപോയന്‍റ് ഇവയാണ് കാനുവാനുള്ളത്.


വണ്ടിപെരിയാര്‍

ഇവിടുന്ന് മൂലമറ്റം, നാടുകാണി കൂടി തൊടുപുഴക്കുപോകാം.ഏഷ്യയിലെ ഏറ്റവും വലിയ ഭൂമിക്കടിയിലുള്ള പവര്‍ഹൗസ്സാണ് മൂലമറ്റത്തുള്ളത്.ഇവിടുന്ന് എലപ്പിള്ളി കൂടി വാഗമണ്ണിലേക്ക് ഒരു വഴിയുണ്ട് ഡ്രൈവിങ്ങില്‍ ഹരമുള്ളവര്‍ക്ക് പറ്റിയ വഴിയാണിത്‌.നാഷണല്‍ജോഗ്രഫിക്ക് ട്രാവല്‍സില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലമാണ് വാഗമണ്‍.


പരുന്തുംപാറ

തേയിലതോട്ടങ്ങളും,മൊട്ടക്കുന്നുകളും,പുല്‍ത്തകിടികളും,ഷോലമലകളും,കോടമഞ്ഞും,എല്ലാംകൂടി ഒരു മനോഹരസ്ഥലമാണ് വാഗമണ്‍.ഇവിടെയുള്ള കുരിശുമല പ്രസിദ്ധമായ ഒരു തീര്‍ഥാടനകേന്ദ്രമാണ്.വാഗമണ്ണില്‍നിന്ന് ഏലപ്പാറ വഴി പാമ്പനാര്‍ക്ക് വരാം. തേയിലത്തോട്ടങ്ങളും,പച്ചപ്പില്‍കുളിച്ചുനില്‍ക്കുന്ന പ്രദേശങ്ങളും ഉള്ള ഏലപ്പാറ മോഹരിയാണ്.


ഗവി

പാമ്പനാറിലെ കല്ലാര്‍ എന്ന സ്ഥലത്തുനിന്നും ശബരിമല കാണാവുന്ന ഒരു വ്യു പോയന്‍റെ ഉണ്ട്.കല്ലാര്‍കവലയില്‍ നിന്നും തേയില,ഏലം,കുരുമുളക്,ത്തോട്ടങ്ങളാല്‍ സമ്പുഷ്ടമായ വണ്ടിപെരിയാര്‍ക്ക്.വണ്ടിപെരിയാറിലെ കല്ലാര്‍ ജങ്ഷനില്‍നിന്നും 4,k,m, പോയാല്‍ മോട്ടകുന്നുകളാലും,അഗാധമായകൊക്കകളാലും,പ്രക്രതിരമണീയതകളാലും മനോഹര സ്ഥലമായ പരുന്തുംപാറയിലെത്താം.പരുന്തുംപാറകണ്ട് കുമളി റൂട്ടില്‍ കക്കി കവലയില്‍ നിന്നും വലത്തോട്ട് പോയാല്‍ ഗവില്‍ എത്താം.


തേക്കടി

നിബിഡവനങ്ങളും,മലകളും,താഴ്വരകളും,ഉഷ്ണമേഖലാമഴാക്കാടുകളും,എന്നീകാഴ്ചകള്‍കൊണ്ട് ഗവി ഒരു സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നു.ഗവിയില്‍ നിന്ന് സുഗന്ധവ്യഞ്ജന ട്രേഡ്‌സെന്റ്രല്‍ആയ കുമളിക്ക്‌.കുമളിയില്‍ നിന്നും 12,k,m ദൂരത്താണ് പ്രസിദ്ധമായ മംഗളാദേവിക്ഷേത്രം. കുമളിയില്‍നിന്നും പെരിയാര്‍വന്യജീവിസങ്കേതം,നാഷണല്‍പാര്‍ക്ക് ഉള്‍പെടുന്ന പ്രസിദ്ധമായ തേക്കടിക്ക്.


ചെല്ലാര്‍കോവില്‍

ഇവിടുന്നു ചെല്ലാര്‍കോവില്‍.തേക്കടിയില്‍ നിന്നും കുമളിയില്‍ചെന്ന് മൂന്നാര്‍ റോഡില്‍കൂടി ആറാംമൈല്‍ കവലയില്‍ നിന്നും വലത്തിരിഞ്ഞ് പോയാല്‍ ചെല്ലാര്‍കോവിലായി.വ്യുപോയന്റാണ് പ്രധാന കാഴ്ച.മനോഹരമായ ആയുര്‍വേദ മരുന്ന്ചെടികളുടെ ഒരു തോട്ടം ഉണ്ടിവിടെ.ഇക്കോ ടൂറിസത്തിന് പേരുകേട്ട സ്ഥലമാണിത്.


രാമക്കല്‍മേട്‌

ചെല്ലാര്‍കോവില്‍ കണ്ട് ആറാംമൈല്‍,പുട്ടടി,വണ്ടന്‍മേട്,കുട്ട.ശാന്തിപുരം,കൂടി ഏകദേശം 5 k,m പോയാല്‍ കാറ്റാടികളുടെ നാടായ കാറ്റാടിപ്പാടത്തെത്താം.ഇവിടുന്നു ഇടുക്കിയിലെ ഹില്‍സ്റ്റേഷനായ രാമക്കല്‍ മേട്ടിലെത്താം.അതിവിശാലമായ തമിഴ്നാട് കൃഷിയിട കാഴ്ച വളരെ മനോഹരമാണ്. ഇവിടെ കുന്നിന്‍ മുകളില്‍ കുറവന്‍,കുറത്തി ശില്‍പ്പം കാണേണ്ടതാണ്.ഇടുക്കിയിലെ മറ്റുസ്ഥലങ്ങള്‍ അടുത്ത ഭാഗത്ത്;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
...

Ashok S P Dec-07- 2016 313