മത്താപ്പ് [ഇടുക്കി];;;;

ചന്ദത്തില്‍ കടഞ്ഞെടുത്ത ദൈവത്തിന്‍റെ സ്വന്തം നാടായ മറയൂര്‍.മധുരത്തിന്‍റെയും,ശീതകാലപച്ചക്കറികളുടെയും,പ്രകൃതി രമണീയതയുടെയും സ്വര്‍ഗ്ഗീയ ഭൂമി.ഇടുക്കി ജില്ലയിലെ മറയൂര്‍,കാന്തല്ലൂര്‍,പെരുമല,മന്നവന്‍ ചോലകൂടി,ആനമുടി ചോല നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമായ മത്താപ്പിലേക്ക് ഒരു പച്ചപ്പില്‍ കുളിച്ചൊരു യാത്ര.മറയൂര്‍

കൊച്ചി,മുവാറ്റുപുഴ,നേര്യമംഗലം,മൂന്നാര്‍, മറയൂര്‍,കാന്തല്ലൂര്‍,പെരുമല,മന്നവന്‍ചോല,മത്താപ്പ്,ഏകദേശം 200 k,m ഇതാണ് റൂട്ട്.മലകളാല്‍  ചുറ്റപ്പെട്ട കിഴക്കോട്ടൊഴുകുന്ന  നദിയായ പാമ്പാര്‍ അരഞ്ഞാണം തീര്‍ക്കുന്ന മറയൂര്‍.ഫോട്ടോഗ്രാഫര്‍മാര്‍ക്കും, പ്രകൃതി സ്നേഹികള്‍ക്കും സ്വര്‍ഗ്ഗീയ ഭൂമിയാണ്‌ മറയൂര്‍.ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള ചന്ദനം വളരുന്ന സ്വാഭാവിക ചന്ദന വനങ്ങളാല്‍ അനുഗ്രഹീയ സ്ഥലം.


കാന്തല്ലൂര്‍

നാലുവശവും മലകളായതിനാല്‍ മഴ കുറവും മഞ്ഞ് ധാരാളവുമാണ്.അതിനാല്‍ ശീതകാല പച്ചക്കറികളുടെ നാടാണ് മറയൂര്‍.ക്യാരറ്റ്,ബീറ്റ്റൂട്ട്,കാബേജ്,ഉരുളക്കിഴങ്ങ് ഉള്ളി,എന്നിവയാണ് പ്രധാന പച്ചക്കറിവിളകള്‍.വിശാലമായ കരിമ്പിന്‍ തോട്ടങ്ങളും, നെല്ല് വയലുകളും കണ്ണിനു കുളിര്മ്മനല്‍കുന്നു.മറയൂരിന്‍റെ സ്വന്തം ശര്‍ക്കര വളരെയധികം പ്രസിദ്ധമാണ്.തട്ടുകളായുള്ള പച്ചക്കറി കൃഷിയും,കരിമ്പിന്‍ തോട്ടങ്ങളും,നൂല്‍മഴയും,മഞ്ഞും മറയൂരിനെ അതിമനോഹരമാക്കുന്നു.


മുനിയറ

ചരിത്രപരമായും പ്രാധാന്യമുള്ള നാടാണ് മറയൂര്‍.B,C10000 മുമ്പുള്ള മഹാശിലായുഗത്തില്‍ ഇവിടെ ജനവാസമുള്ളതിനു തെളിവാണ് ഇവിടെയുള്ള മുനിയറകളും,ശിലാലിഖിതങ്ങളും.മറയൂര്‍,കാന്തല്ലൂര്‍,കീഴാന്തൂര്‍,കോട്ടാകൊമ്പൂര്‍,കാരയൂര്‍എന്നീ അഞ്ചു ഗ്രാമങ്ങള്‍ കൂടിയതാണ് മറയൂര്‍.തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ പല ജാതിയിലുള്ളവര്‍ മറയൂരിന്‍റെ അഞ്ചുസ്ഥലങ്ങള്‍ പങ്കിട്ട് അഞ്ചു ഊരുകള്‍ ഉണ്ടാക്കി.ഇവരില്‍ കൂടുതല്‍ മുതുവാന്‍മ്മാരായിരുന്നു.ഈ അഞ്ചു ഊരുകാര്‍ക്കും അവരുടേതായ ആചാരങ്ങളും,നിയമങ്ങളുംശിക്ഷാരീതികളുമുണ്ട്.മറയൂര്‍ കോവില്‍കടവില്‍ പാണ്ഡവര്‍ നിര്‍മ്മിചെന്നുകരുതുന്ന തെങ്കാശിനാഥക്ഷേത്രം നിലകൊള്ളുന്നു.


മത്താപ്പ് 

മറയൂരില്‍നിന്നും കേരളത്തിലെ പഴങ്ങളുടെ നാടായ കാന്തല്ലൂര്‍ക്ക്.കേരളത്തില്‍ ആപ്പിള്‍ ഉണ്ടാവുന്ന ഏകസ്ഥലം കാന്തല്ലൂരാണ്.ആപ്പിള്‍,ഓറഞ്ച്,സ്ട്രോബറി,ബ്ലാക്ക്ബറി,മുട്ടപഴം,നെല്ലിക്ക എന്നിവയാണ് പ്രധാനപ്പെട്ട പഴവര്‍ഗ്ഗ കൃഷികള്‍.ലോക്കല്‍ ഗൈഡുകള്‍ ഉണ്ടിവിടെ ഇവര്‍ കാന്തല്ലൂരിലെ കൃഷിഫാമുകളും ടൂര്‍പോയന്റുകളും കാണിച്ചു തരും.പഴങ്ങളുടെ നല്ല വൈനുകള്‍ വീടുകളില്‍നിന്നും മിതമായവിലക്ക് വാങ്ങുവാന്‍ കിട്ടും.


മന്നവന്‍ചോല

കാന്തല്ലൂര്‍ പെരുമലയില്‍നിന്നും മന്നവന്‍ചോല വനമേഖലയില്‍കൂടി മത്താപ്പിലേക്ക്.മന്നവന്‍ചോലയില്‍ കൂടിയുള്ള മത്താപ്പ് യാത്ര മറക്കുവാന്‍ കഴിയാത്ത ഒരനുഭവമാണ്. ആനമുടിചോല മൂന്ന് ചോലകള്‍ ഉള്‍പ്പെട്ടതാണ്.മന്നവന്‍ചോല,പുല്ലരടിചോല.ഇടിവരചോല.1959 ല്‍ ഒരു ഡക്കോട്ട വിമാനം ഇവിടെ ഇടിച്ച് ഇറങ്ങിയതു കാരണമാണ് ഇടിവരചോല എന്ന്പേരുവരുവാന്‍ കാരണം.


മത്താപ്പ് 

മന്നവന്‍ചോല മഴക്കാടുകളാണ് മുഴുവനും.നല്ലതണുത്ത കാലാവസ്ഥയും ഇടതൂര്‍ന്നവനങ്ങളും അഗാധമായകൊക്കകളുമാണ് മന്നവന്‍ചോലയില്‍.നീര്പ്പന എന്ന പുരാതനമായ സസ്യം ആമസോണ്‍ കാടുകള്‍ കഴിഞ്ഞാല്‍ തെങ്ങുപോലെ വളരുന്ന ഒരേഒരു പ്രദേശം മന്നവന്‍ചോലയാണ്.കേരളത്തിലെ ഏറ്റവും വലിയ ചോലയാണ് മന്നവന്‍ചോല.


നീര്‍പ്പന

മനുഷ്യര്‍ കയറാത്ത ഘോരവനങ്ങളാണ് അധികവും.പെരുമലയില്‍നിന്നും 8 k,m നിബിഡമായ വനങ്ങളില്‍കൂടി യാത്രചെയ്താല്‍ മത്താപ്പിലെത്താം.ചെങ്ങുവര, കുണ്ടള മേഘലകള്‍ ഉള്പ്പെട്ടതാണ് മത്താപ്പ്.അതിശക്ത്തമായ കാറ്റും നല്ല തണുപ്പുള്ള കാലാവസ്ഥയുമാണിവിടെ.ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റെവക കോട്ടേജൂകള്‍ ഉണ്ടിവിടെ.നേരത്തെ ബുക്ക്‌ചെയിട്ടുവേണം വരുവാന്‍.കാന്തല്ലൂരില്‍നിന്നും ഭക്ഷണം കൊണ്ടുവരികയോ,കോട്ടേജ് ബുക്ക്‌ചെയ്യുബോള്‍ കൂടെ ഭക്ഷണം പറയുകയോ ചെയ്യണം.


മത്താപ്പ് നിവാസി

ഫോറെസ്റ്റ് പെര്മിഷനുള്ള ജീപ്പിലോ ഓഫ്‌റോഡ്‌ ഡ്രൈവുള്ള നമ്മുടെ വാഹനത്തിലോ മാത്രമേ മത്താപ്പിലേക്ക് പോകുവാന്‍ സാധിക്കുകയുള്ളൂ.നമ്മുടെ വാഹനമാണെങ്കില്‍ ഫോറെസ്റ്റ് അനുമതി വാങ്ങണം.മത്താപ്പിലെ രാത്രിവാസം ഒരനുഭവമായിരിക്കും.ശക്ത്തമായ കാറ്റിന്‍റെ അലര്‍ച്ചയും,തണുപ്പും,താഴ്വാര കൃഷിയിടങ്ങളിഇറങ്ങുന്ന ആനകളെ ഓടിക്കുന്ന ബഹളങ്ങളും,രാപക്ഷികളുടെ ശബ്തഘോഷവുംകൂടി ആകെ ഒരു ഉത്സവരാത്രി.


ഇഡലിമൊട്ട

ഇവിടെയുള്ള വാച്ച്ടവറില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്.കൊളുക്കുമല വ്യു,ആനമുടിയുടെ ഒരു ഭാഗം,താഴ്വരകള്‍,മലമുകളിലെ ആകാശക്യാന്‍വാസില്‍ വിരിയുന്ന ഉദയാസ്തമയ ചിത്രങ്ങള്‍ എല്ലാംകൊണ്ടും സ്വര്‍ഗ്ഗീയഭൂമിയാണ്‌ മത്താപ്പ്.മത്താപ്പില്‍നിന്നും 20 k,m ദൂരെയാണ് മീശപ്പുലിമല.ആനമുടികഴിഞ്ഞാല്‍ രണ്ടാമത്തെ ഉയരം കൂടിയ മലയാണ് മീശപ്പുലിമല.അതിരാവിലെ ഉണര്‍ന്ന് ഒരു ചെറിയ ട്രക്കിംഗ് ഇഡലിമൊട്ടയിലേക്ക്.


ഇഡലിമൊട്ട

മത്താപ്പില്‍നിന്നും 8 k,m നടക്കണം ഇഡലിമൊട്ടയിലേക്ക്. ഘോരവനത്തില്‍ കൂടിയുള്ള രാവിലെയുള്ള യാത്ര നമ്മേ മത്തുപിടിപ്പിക്കും.ഇടക്കുള്ള വ്യുപോയന്‍റില്‍ നിന്നുള്ള  നിബിഡ വനകാഴ്ച് മനോഹരവും അതിശയകരവുമാണ്.പുല്‍മേടുകളിലൂടെയും,വള്ളിപടര്‍പ്പുകളിലൂടെയും,ആനച്ചാല്‍ വഴികളിലൂടെയും ഉള്ള യാത്ര നമ്മേ ഹരംകൊള്ളിക്കും.


ഇഡലിമൊട്ട

ഇഡലിമൊട്ടക്കുന്ന് വിശാലമായൊരു മേടാണ് ഇവിടെ ഫോറസ്റ്റ് വാച്ച്ടവറുണ്ട് ഇതില്‍ കയറിയാല്‍ മനോഹരമായ കാഴ്ച് യാണുള്ളത്.ഇഡലിമൊട്ടയുടെ ഒരു വശം മൂന്നാറും,ഗുഡ്മലയും മറുവശം മാട്ടൂപ്പെട്ടിയും,കുണ്ടളയുമാണ്‌.ശക്ത്തമായ കാറ്റും കൊടയുമാണ് അധികവും.ഉച്ചയോടെ തിരികെ മെത്താപ്പില്‍എത്തി ഭക്ഷണം കഴിച്ച് തിരിച്ച് പെരുമലവരെ ജീപ്പില്‍ അവിടുന്ന് കാടിന്‍റെ കുളിര്‍മ്മയും,കാഴ്ചകളുടെ ഓര്‍മ്മകളുമായി നാട്ടിലേക്ക്;;;;;;;;;;;;;;;;;;;;;;;

...

Ashok S P Jun-19- 2016 360