ജോഗ് ഫാള്‍സ്;;;;;;;

യാത്രകളുടെ ഉദ്ദേശം എന്തുതന്നെ ആയാലും കാണാത്ത നാടുകളിലേക്കുള്ള യാത്ര അത് എനിക്ക് കൌതുകവും സന്തോഷകരവുമാണ്.ഇതു പറയുവാന്‍ കാരണം ഈ യാത്ര മൈസൂരിലുള്ള ഒരു ചെറിയ  ഗ്രാമമായ ബെന്നൂരിലേക്കാണ്.സീറോ ബഡ്ജറ്റു കൃഷി ജൈവ രീതിയില്‍ കൃഷി ചെയ്ത് വിജയിച്ച കൃഷ്ണ ദാസപ്പ ഗൌഡയുടെ കൃഷിയിട സന്ദര്‍ശനവും,ഇന്ത്യയിലെ അന്യംനിന്നുപോകുന്ന പലയിനം പശുക്കളെ വളര്‍ത്തി സംരക്ഷിക്കുകയും അവയുടെ സംരക്ഷണത്തിനായി നിലകൊള്ളുകയും ചെയ്യുന്ന കര്‍ണ്ണാടകയിലെ ഷിമോഗയിലുള്ള ഹൊസാനഗറിലെ ശ്രീരാമചന്ദ്രപുരമഠത്തിലെ രാഗവേശ്വരസ്വാമിയുടെ നേതൃത്വത്തിലുള്ള അമൃതധാര പദ്ധതി പ്രകാരം തുടങ്ങിയ മഹാനന്ദി ഗോശാല കൂടി കാണുക എന്ന ലക്ഷ്യത്തോടും കൂടിയുള്ള യാത്രയാണിത്‌.ഈ യാത്രയില്‍ ഇന്ത്യയിലെ വലിയതും അതിശയകരവുമായ വെള്ളച്ചാട്ടമായ ജോഗ് ഫാള്‍സും കൂടി കാണുകയെന്ന ഒരു വ്യത്യസ്ത്തമായ യാത്ര.ജോഗ് ഫാള്‍സ്

എറണാകുളം മുതല്‍ മംഗലാപുരം വരെ ട്രെയിനിലും അവിടുന്ന് ബസ്സില്‍ ഉടുപ്പി,ഉടുപ്പിനിന്നും വീണ്ടും ബസ്സില്‍ ഷിമോഗയിലെ ഒരു ചെറിയസിറ്റിയായ സാഗര്‍വരെയുള്ള 627,k,m നീണ്ട ഓട്ടത്തിന്‍റെ അവസാനം.സാഗറില്‍ ചെന്നപ്പോള്‍ ഒരുപാടു വൈകി അന്നവിടെ തങ്ങി രാവിലെ ബസ്സില്‍ ജോഗ് ഫാള്‍സിലേക്ക്. സാഗറില്‍നിന്നും നിരവധി ബസ്സുകളുണ്ട് ജോഗ് ഫാള്‍സിലേക്ക്.നിശബ്ദതമായ കര്‍ണാടക ഗ്രാമങ്ങള്‍ വഴിയുള്ള യാത്ര ഒരു പ്രതേകത അനുഭവമാണ് നമുക്കുണ്ടാവുക.


ജോഗ് ഫാള്‍സ്

റോഡുകളില്‍ ആട്ടിന്‍കൂട്ടങ്ങളും വശങ്ങളില്‍ വൈക്കോല്‍ കൂനകളും നിശബ്ദതമായി പോകുന്ന കര്‍ഷകരും എല്ലാം തനി ഗ്രാമകാഴ്ച്കള്‍ മാത്രം.സാഗരില്‍നിന്നും 40 k,m ദൂരമാണ് ജോഗിലേക്ക് മവിനഗുണ്ടിയാണ് ഏറ്റവും അടുത്തുള്ള ബസ്സ്സ്റ്റോപ്പ്‌.മാവിനഗുണ്ടിയില്‍നിന്നും 3,k,m ആണ് ജോഗ് ഫാള്‍സിലേക്കുള്ള ദൂരം. ബാംഗ്ലൂരില്‍നിന്നും നാനൂറിലധികം കിലോമീറ്റര്‍ ദൂരെയുള്ള തീര്‍ത്തഹള്ളി ഗ്രാമത്തിലെ അമ്പു തീര്‍ത്ഥത്തില്‍ നിന്നും ഉത്ഭവിക്കുന്ന ശരാവതി നദി രാജ,റാണി,റോക്കറ്റ്,റോറര്‍,എന്നീ നാല് ജലപാതങ്ങളായി ഏകദേശം 830,അടി താഴ്ചച്ചയിലേക്ക് ഒരു തടസവുമില്ലാതെ താഴേക്കുവീഴുന്ന അത്ഭുത കാഴ്ച്ച അതാണ്‌ ജോഗ് ഫാള്‍സ്.ഇന്ത്യയിലെ തന്നെ അതിശയ വെള്ളച്ചാട്ടം.ഈ വെള്ളച്ചാട്ടം അതിന്‍റെ പലരൂപത്തില്‍ കാണാവുന്ന വ്യൂ പോയന്‍റ്റുകളുണ്ട്.


ശ്രീരാമചന്ദ്രപുരമഠം

അതില്‍ പ്രധാനപ്പെട്ട വ്യൂ പോയന്‍റ്റു വാക്ടിന്‍ പ്ലാറ്റ്ഫോം.ഇവിടെ ആയിരത്തിനാനൂറിലേറെ പടികളിറങ്ങി ജലപാതത്തിന്‍റെ അടിയില്‍ എത്തിയാല്‍ ഇതിന്‍റെ വന്യസൗന്ദര്യം ആവോളംനുകരാം.ഈ കയറ്റിറക്കം അത്ര നിസ്സാരമല്ല.പച്ചപുതച്ച ചുറ്റുപാടും വന്യജീവികള്‍ നിറഞ്ഞ കൊടുംകാടും ജോഗിനെ സാഹസികതയുടെയും യാത്രയാക്കി മാറ്റാം.വര്‍ഷകാലത്ത് വെള്ളച്ചാട്ടത്തിന്‍റെ അടിയിലേക്ക് പ്രവേശനമില്ല.ആഗസ്റ്റ്‌ മുതല്‍ ഡിസംമ്പര്‍ വരെ ആണ് സീസണ്‍.ജോഗിനു ചുറ്റുമുള്ള നിബിഡവനങ്ങളും, ശരാവതി താഴ്വരയും,സ്വര്‍ണ്ണനദിയുമാണ്‌ ഇവിടുത്തെ മറ്റുകാഴ്ചകള്‍.ജോഗിനു ചുറ്റുമുള്ള കുറച്ചു സ്ഥലങ്ങള്‍ ചുറ്റികറങ്ങി എവിടുന്ന് സാഗര്‍ വഴി ഷിമോഗക്ക്.ഷിമോഗയില്‍ നിന്നും 65,k,m പോയാല്‍ ഹൊസ്സാനഗറിലെത്താം.ഇവിടെയാണ് ഇന്ത്യയില്‍ അന്യംനിന്നു പോകുന്ന വെച്ചൂര്‍,ഭംഗി,സിന്ധി,കില്ലാരി, കൃഷ്ണമാലി,സഹിവല്‍ തുടങ്ങിയ പശുക്കളെ വളര്‍ത്തി സംരക്ഷിക്കുന്ന ശ്രീരാമചന്ദ്രമഠം വക മഹാനന്ദിഗോശാലയുള്ളത്. 


മഹാനന്ദിഗോശാല

അതിവിശാലവും സുന്ദരമായതുമായ ഗോശാലയാണിത്.വളരെയധികം വൃത്തിയുള്ളതും ശുചിത്തമുള്ളതുമായ പശുക്കളുമാണിവിടെയുള്ളത്.മുപ്പതിലധികം ഇനത്തിലുള്ള പശുക്കള്‍ഉണ്ടിവിടെ. കേരളത്തിലെ വെച്ചൂര്‍ പശു മുതല്‍ പല സംസ്ഥാനങ്ങളില്‍നിന്നുമുള്ള  പ്രധാന ഇനത്തില്‍ പെട്ട പശുക്കളെയും ഇവിടെ കാണാം.മനോഹരമായ ഗ്രാമത്തിലെ ആശ്രമചുറ്റുപാടില്‍ സുന്ദരമായൊരു ഗോശാല.ആശ്രമത്തിലെ ജീവനക്കാര്‍ പശുക്കളെക്കുറിച്ചും അവയുടെ പ്രത്യേകതകളും നമുക്ക് വിവരിച്ചുതരും.


ബെന്നൂരിലെ ദിവസചന്ത

ഗോശാലയില്‍നിന്നും മൈസൂരിലുള്ള ഒരു ഗ്രാമമായ ബെന്നൂര്‍ക്കാണ് പോയത്. ഹോസ്സാനഗറില്‍ നിന്നും ബെന്നൂര്‍ വരെ 280,k,m ദൂരമാണുള്ളത്‌.ആട് കൃഷിയും,നെല്ല് കൃഷിയും, പച്ചക്കറികൃഷിയുമായി കഴിയുന്ന ഒരു സുന്ദര ഗ്രാമമാണ് ബെന്നൂര്‍.ചെമ്മരിയാടു കൃഷിക്ക് പേരുകേട്ടതാണ് ബെന്നൂര്‍.


ബെന്നൂരിലെ ഗ്രാമകാഴ്ച

ഇവിടുത്തെ ദിവസചന്ത വളരെ വര്‍ണ്ണാഭമാര്‍ന്നതാണ്.  ക്യാരറ്റ്,തക്കാളി ,മുളക്,ചീര, എന്നുവേണ്ട എല്ലാത്തരം പച്ചക്കറികളും ചെറു കൂനകളായിതിരിച്ചാണ് വിപണനം ഇതുകാരണം മാര്‍ക്കറ്റാകെ വര്‍ണ്ണപ്രപഞ്ചം.കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമകാഴ്ചകളാണ് എവിടെയും കാളവണ്ടികളും,വൈകോല്‍ കൂനകളും കോഴികളുമായിട്ടൊരു ബഹളമയം.


കൃഷ്ണദാസപ്പ ഗൌഡയുടെ കൃഷിയിടം

ഇവിടെയുള്ള പ്രധാന കര്‍ഷകരില്‍ ഒരാളാണ് കൃഷ്ണദാസപ്പ ഗൌഡ.സീറോ ബഡ്ജറ്റ് കൃഷിയിലൂടെ വിജയനേടിയ കൃഷിയിടം കണ്ണും മനസ്സും ഒരുപോലെ തണുപ്പിക്കുന്നു.

 കൃഷ്ണദാസപ്പ ഗൌഡയുടെ കൃഷിയിടം

കൃഷി രീതികള്‍ വിവരിക്കുന്നില്ല,വിവരിച്ചാല്‍ ഇതൊരു യാത്രാവിവരണത്തെക്കാള്‍ കൃഷിപാഠമായിപോകും.ബെന്നൂരിലെ ഗ്രാമകാഴ്ച്കള്‍ കണ്ട്,ഗ്രാമീണ ഭക്ഷണവും ആവോളം ആസ്വദിച്ചുകൊണ്ട് മനംനിറയെ പച്ചപ്പുമായി നാട്ടിലേക്ക്;;;;;;;;;;;;;;;;
...

Ashok S P Jun-12- 2016 239