ശ്രീലങ്കയിലെ ഒരു തീരദേശപട്ടണമാണ് ബെന്‍ടോട്ട.മനോഹരമായ ബീച്ചും ഹോട്ടലുകളുമായി ടൂര്‍ പ്രാധാന്യമുള്ള ഒരു പട്ടണമാണിത്.ഇവിടുന്ന് ഏകദേശം 11,k.m,പോയാല്‍ ഒരു തീരദേശ പട്ടണമായ കൊസ്ഗോഡയില് എത്താം.
ബെന്‍ടോട്ട ബീച്ച്
ഇവിടെ കടലാമകളുടെ കണ്‍സര്‍വേഷന്‍ പദ്ധതി കാണുവാനാണ് വന്നത്.കടലാമാകളുടെ മുട്ടകള്‍ വിരിയിച്ച് കടലിലേക്ക് വിടുന്നതാണ് കടലാമ ഹാച്ചറി.ഇവിടെ പ്രവേശിക്കുവാന്‍ 300 ശ്രീലങ്കന്‍ രൂപയാണ് ഫീസ്.
കടലാമ കുഞ്ഞുങ്ങള്‍
അകത്തുകയറിയാല്‍ കടലാമാകളുടെ മുട്ട വിരിയിച്ച് കടലില്‍ വിടുന്നതുവരയുള്ള പലഘട്ടങ്ങള്‍ നമുക്ക് വിശദീകരിച്ചു തരുന്നതിന് ഒരു ഗൈഡ് നമ്മുടെ കൂടെ വരും.ആമകളുടെ പല വളര്‍ച്ചാ ഘട്ടങ്ങള്‍ കാണേണ്ടതു തന്നെയാണ്.
വെള്ളആമ
വളരെ അപൂര്‍വ്വമായ വെള്ളയാമയുമുണ്ടിവിടെ.പച്ചകളറുള്ള ആമകളുടെ മുട്ടവിരിയിക്കുബോള് രണ്ടുലക്ഷത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ വളരെ അപൂര്‍വ്വമായി വിരിയുന്ന ആമയാണ് വെള്ളാമ.പച്ചആമ,പക്ഷിചുണ്ടുള്ള ആമ,നക്ഷത്രയാമ, എന്നിങ്ങനെ പലതരം ആമകളുണ്ടിവിടെ.ആമവിശേഷങ്ങള് കേട്ട് അവിടുന്ന് നേരെ ദീപങ്ങളുടെ നഗരമായ നൂവറ എളിയിലേക്കാണ്പോയത്.
നൂവറ എളിയ
ബെന്ടോട്ടയില്നിന്നും 211 k,m ആണ് നൂവറ എളിയിലേക്ക്.സമുദ്രനിരപ്പില്‍ നിന്ന് 1868.മീറ്റര്‍ ഉയരത്തിലുള്ള മനോഹരമായൊരു ഹില്സ്റ്റേഷന്.ഊട്ടിയും, മൂന്നാറും,ഒരുമിച്ചൊരുസ്ഥലത്തായാല് എങ്ങനെയിരിക്കുമോ അതുപോലെയാണ് നൂവറ എളിയ. തേയിലകുന്നുകളും,കുളിരുള്ള കാലാവസ്ഥയും,മനോഹരതടാകങ്ങളും നൂവറ എളിയെ അതിസുന്ദരിയാക്കുന്നു.
ഗ്രിഗറി തടാകം
ബ്രിട്ടീഷ് ഗ്രാമത്തിന്റെ ഒരു ചെറിയ പതിപ്പായും നൂവറ എളിയെ നമുക്ക് തോന്നാം.ഇവിടുത്തെ പിങ്ക് പോസ്റ്റാഫീസും,ക്ലോക്ക് ടവറിന്റെ രൂപവും,ബംഗ്ലാവുകളുടെ രൂപവും, സൂര്യപ്രകാശമധികം അടിക്കാത്ത കുളിരുള്ള കാലാവസ്ഥയും.എന്നുതുടങ്ങി എല്ലാത്തിനും ഒരു ഇംഗ്ലീഷ് ടച്ച്,അതുകൊണ്ടുകൂടിയാണ് ഈ ഹില്സ്റ്റേഷന് ലിറ്റില്‍ ഇംഗ്ലണ്ട് എന്നുകൂടി പേരുള്ളത്. അതിമനോഹരമായ ഗോള്‍ഫ് മൈതാനം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുന്നു.നൂവറ എളിയയിലെ വിക്ടോറിയ പാര്‍ക്ക് വളരെ പ്രസിദ്ധവും മനോഹരവുമാണ്.27,ഏക്രയാണ് പാര്‍ക്കിന്റെ വിസ്തൃതി.പാര്‍ക്കിന്റെ അടുത്തുള്ള മനുഷ്യനിര്‍മ്മിതമായ ഗ്രിഗറി തടാകം അതിവിശാലവും മനോഹരവുമാണ്.ഈ തടാകത്തില്‍ ബോട്ട്റൈയിങ്ങ്,പെടല് ബോട്ടിംഗ്,തുടങ്ങിയ വിനോദങ്ങളും തടാകത്തിന്റെ അരികുവഴി നടക്കുവാനുള്ള പാതയും വിശാലമായ മൈതാനങ്ങളും കൂടി ഈ സ്ഥലത്ത് കാഴ്ചകളുടെ ഉത്സവമൊരുക്കുന്നു.
ലാക്സ്പന വെള്ളച്ചാട്ടം
വിക്ടോറിയ പാര്‍ക്കിന്റെ ഒരു സൈഡില്‍ കുതിരപന്തയം നടക്കുന്ന മൈതാനമാണ്.റേസ്കോഴ്സ് പാതയ്ക്ക് ചുറ്റുമുള്ള കുന്നുകള്‍ പക്ഷിനിരീക്ഷകര്‍ക്ക് സ്വര്‍ഗ്ഗഭൂമിയാണ്.അനേകതരം പക്ഷികളുണ്ടിവിടെ.ഇവിടെയുള്ള മനോഹരമലനിരകള് ട്രക്കിങ്ങിനു പേരുകേട്ടതാണ്.ഈ മലനിരകളിലാണ് റാംബോഡ വെള്ളച്ചാട്ടം,ഡെവന്‍ വെള്ളച്ചാട്ടം,ലാക്സ്പന വെള്ളച്ചാട്ടം,എന്നീ പേരു കേട്ട വെള്ളച്ചാട്ടങ്ങള്‍ ഉള്ളത്.ഏകദേശം 750,ല്‍പരം സസ്യജാലങ്ങലാല് സമൃദ്ധമാണ് നൂവറ എളിയ.ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ ബോട്ടാണിക്കല്‍ ഗാഡന്‍ നൂവറ എളിയയിലാണ്. വിശാലമായ ഈ ബോട്ടാണിക്കല്‍ ഗാഡന്‍ ഹകില കൊടുമുടിയുടെ കീഴിലായി സ്ഥിതിചെയ്യുന്നു.പല രാജ്യത്തേയും പലതരത്തിലുള്ള വൃക്ഷ ശ്രേണി തന്നെയുണ്ടിവിടെ.ഗ്രിഗറി തടാകത്തില്‍ നിന്ന് വലത്തുവശത്തുള്ള റോഡില്‍ കൂടി 5 K,M പോയാല്‍ രാമായണ കഥയുമായി ബന്ധപ്പെട്ട സീതാക്ഷേത്രം കാണുവാന്‍ കഴിയും.
സീതാക്ഷേത്രം
അശോക വനത്തില്‍ കഴിഞ്ഞിരുന്ന സീതാദേവി ഇവിടെയുള്ള നദിയില്‍ കുളിച്ച് രാവണന്റെ കൈയില്‍ നിന്നുള്ള മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന സ്ഥലമാണെന്ന് വിശ്വസിക്കുന്നു.ചെറിയൊരു ക്ഷേത്രമാണിത്.ക്ഷേത്രത്തിന്റെ എതിര്‍വശത്തുള്ള വനം അശോകവനമെന്നും വിശ്വസിക്കുന്നു.നൂവറ എളിയയില് നിന്നും 15.k,m കൊളംബോ റൂട്ടില്‍ പോയാല്‍ വേള്‍ഡ് എന്റ്നില് എത്തും അതായത് ലോത്തിന്റെ അറ്റം.ഇവിടുന്നുള്ള കാഴ്ചകള്‍ മനോഹരമാണ്.മുന്നോട്ടു തള്ളിനില്ക്കുന്ന മലയുടെ അറ്റത്തുനിന്നാല് ശരിക്കും ഭൂമിയുടെ അറ്റത്താണെന്ന് തോന്നും.
അശോകവനം
മതപരമായും പ്രത്യേകതയുള്ള സ്ഥലമാണിത്.ബുദ്ധമതക്കാര്‍ ഇത് ബുദ്ധന്റെ ഇടത്തു കാലാണെന്ന് വിശസിക്കുന്നു,ഹിന്ദുക്കള്‍ ശിവപാദമായി കാണുന്നു,കൃസ്ത്യാനികള്‍ ആദംമലയെന്ന് വിശ്വസിക്കുന്നു.എന്തായാലും മനോഹരമായൊരു വ്യു പോയന്റ്റാണ്.നൂവറ എളിയയിലെ കാഴ്ച്ചകള്‍ ഇനിയും വളരെ കാണുവാനുണ്ട്,ഇനിയൊരിക്കല്‍ വരുവാന്‍ പറ്റുമെങ്കില്‍ കാണാന്‍ കഴിയുമെന്നാശിച്ച് ഈ ചെറിയ ഇംഗ്ലണ്ടിനോട് വിടവാങ്ങി.ശ്രീലങ്കാ സന്ദര്‍ശനം നാല് ദിവസത്തെ ഓട്ടപ്രദിക്ഷണമായിരുന്നു അതിനാല്‍ കുറച്ചുസ്ഥലങ്ങള്‍ ഒന്നോടിച്ചുകണ്ടു ഇനിയൊരിക്കല്‍ ബാക്കിയുള്ള കാഴ്ച്ചകള്‍.തിരികെ നാട്ടിലേക്ക്;;;;;;;;;;;;
...