ഗോള്‍ഡന്‍ ടെമ്പിള്‍,മാദൂറിവര്‍[ശ്രീലങ്ക];;;;

ശ്രീലങ്കയിലെ ഏകദേശം മദ്ധ്യഭാഗത്തായുള്ള ധാബൂളയിലാണ് പ്രസിദ്ധമായ ഗോള്‍ഡന്‍ ടെമ്പിള്‍. കൊളംബോ,കാന്‍ഡി റൂട്ടിലാണ്‌ ഗോള്‍ഡന്‍ ടെമ്പിള്‍ സ്ഥിതിചെയ്യുന്നത്.ടെമ്പിള്‍കവാടം തന്നെ മനോഹരമാണ്.50,അടി പൊക്കത്തില്‍ മണികമഴ്ത്തിവച്ചമാതിരി ഒരു ഗോള്‍ഡന്‍ നിര്‍മ്മിതി കടന്നുചെന്നാല്‍ മൂന്നു നിലകെട്ടിടത്തിന്‍റെ മുകളില്‍ 10 അടി വീതിയിലും,20 അടി ഉയരത്തിലുമായി മനോഹരമായൊരു ഗോള്‍ഡന്‍ ബുദ്ധപ്രതിമ.ഗോള്‍ഡന്‍ ടെമ്പിള്‍

ബുദ്ധപ്രതിമയുടെ താഴെയുള്ള മുറികളിലായി ബുദ്ധന്‍റെ ജീവിതം ആസ്പദമാക്കിയുള്ള മ്യൂസിയമാണ്.കെട്ടിടത്തിന്‍റെ വലത്തു വശത്ത്  ബുദ്ധപ്രതിമക്ക് പുഷ്പ്പമര്‍പ്പിക്കുന്ന രീതിയില്‍  വരിവരിയായി 100 ല്‍ അധികം ബുദ്ധ ശിഷ്യന്‍മ്മാര്‍ താലവുമായി നില്‍ക്കുന്ന പ്രതിമകളാണ്.ഇതൊരു മനോഹരമായ കാഴ്ചയാണ്.   കെട്ടിടത്തിന്‍റെ ഇടതുവശത്തുകൂടി മുകളിലേക്ക് 100 ഓളം പടികള്‍ കയറിചെന്നാല്‍ വിശാലമായ പാറയുടെ അടിയില്‍ അഞ്ചുഗുഹകളിലായിട്ടു ബുദ്ധപ്രതിമകളും, ബുദ്ധശിഷ്യപ്രതിമകളും,ദേവപ്രതിമകളുമായി157 പ്രതിമകളുടെ ഒരു സമുച്ചയമാണ് ഗോള്‍ഡന്‍ ടെമ്പിള്‍.


ഗോള്‍ഡന്‍ ടെമ്പിള്‍

പാറ തുരന്ന് വിശാലമായ അഞ്ചുഗുഹകള്‍ ഉണ്ടാക്കിയിരിക്കുന്നു.ഇതില്‍ ആദ്യ ഗുഹയുടെ മുന്‍ഭാഗത്ത് ബ്രാഹ്മി ലിപിയില്‍ ബുദ്ധചരിത്രം എഴുതിയിരിക്കുന്നു. അകത്തു കടന്നാല്‍ 14 മീറ്റര്‍ നീളമുള്ള കയ്യില്‍ തലവച്ചുകിടക്കുന്ന രീതിയിലുള്ള കല്ലില്‍ കൊത്തിയ ബുദ്ധപ്രതിമയും ഗുഹയുടെ ഉള്ളില്‍ മുഴുവന്‍  ബുദ്ധശിഷ്യന്‍മ്മരുടെയും, മഹാവിഷ്ണുഭഗവാന്‍റെയും നിരവധി പ്രതിമകള്‍ ഇരുന്നും നിന്നുമുള്ള രീതിയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്നു.


ഗോള്‍ഡന്‍ ടെമ്പിള്‍

രണ്ടാമത്തെ ഗുഹയാണ് ഏറ്റവും വലുത്  ഗുഹക്കുള്ളില്‍ 14 ബുദ്ധപ്രതിമകള്‍ നില്‍ക്കുന്നതും,40,പ്രതിമകള്‍ ഇരിക്കുന്നതുമായി 54, പ്രതിമകള്‍ ഉണ്ടിവിടെ.ഗുഹയ്ക്ക് മുകളില്‍ വ്യാളിമുഖം പെയിന്റ്ചെയ്തു വച്ചിരിക്കുന്നു. മൂന്നാമത്തെ ഗുഹയില്‍ 50,ഓളം പ്രതിമകളുണ്ട്.നാലാമത്തെ ഗുഹയിലും,അഞ്ചാമത്തെ ഗുഹയിലും ബുദ്ധന്‍റെ ഗോള്‍ഡന്‍ പ്രതിമകളും,ശിഷ്യഗണങ്ങളുടെയും പ്രതിമകളാണുള്ളത്.എല്ലാഗുഹകളുടേയും മുകളില്‍ ബുദ്ധഭഗവാന്‍റെയും,പലദേവന്‍മാരുടെയും, വ്യാളികളുടെയും,പൂക്കളുടെയും അതിമനോഹരമായ പെയിന്‍റിങ്ങുകള്‍ കാണേണ്ടതാണ്. ഗുഹകളിലെ നിശബ്ദതയും,ഈര്‍പ്പംകലര്‍ന്ന അന്തരീക്ഷവും പ്രതിമകളുടെ കെട്ടുപിണഞ്ഞ നിഴലുകളും എല്ലാം നമ്മേ മറ്റൊരുലോകത്തിലേക്ക് കൂട്ടികൊണ്ടുപോകും.


ഗോള്‍ഡന്‍ ടെമ്പിന്‍റെ ഉള്‍വശം

ഗുഹയുടെ പുറം കാഴ്ച കള്‍ മനോഹരമാണ്.ഗോള്‍ഡന്‍ ടെമ്പിളില്‍ നിന്നും നേരെ മാധൂനദി കാണുവാനാണ് പോയത്.കാന്‍ഡി,ബെന്‍റെട്ട റൂട്ടിലാണ്‌ മാധൂറിവര്‍.ഈവഴിയരികില്‍ മുഴുവന്‍ മേയ്ട്രീ പൂത്തുലഞ്ഞു നില്‍ക്കുന്നതു മനോഹരമായൊരു കാഴ്ചയാണ്.ഈവഴിയില്‍ കടുഗന്നവ എന്ന സ്ഥലത്ത് റോഡുസൈഡില്‍ തന്നെ ശ്രീലങ്കയുടെ ദേശീയ റെയിവേ മ്യൂസിയം സ്ഥിതിചെയ്യുന്നു. 
പഴയ എന്‍ജിനുകള്‍,റെയില്‍കാറുകള്‍,ട്രോളികള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 


ശ്രീലങ്കയുടെ ദേശീയ റെയിവേ മ്യൂസിയം

ബെന്‍ററട്ടയില്‍നിന്നും കുറച്ചുചെന്നാലുള്ള ബാലപ്പിട്ടിയ എന്ന പ്രവിശ്യയിലാണ് മാദൂറിവര്‍. മാദൂറിവറിലുള്ള ബോട്ടുസവാരി ഒരു അനുഭവമാണ്.64,ചെറുദ്വീപുകളുണ്ട് മാദൂറിവറില്‍.  ചുറ്റുമുള്ള കണ്ടല്‍കാടുകളും,കണ്ടല്‍കാടുകളാല്‍ രൂപപ്പെട്ട ടണലുകളില്‍ കൂടിയുള്ള യാത്രയും  നദിയുടെ ഭംഗിയും,എല്ലാംകൂടി വളരെയധികം ആവേശകരമായ യാത്രയാണിത്‌.


മാദൂറിവര്‍

പുഴയുടെ നടുക്ക് ഇളനീര്‍,ലഘുഭക്ഷണം എന്നിവ കിട്ടുന്ന നാടന്‍ കടകളുണ്ട്.മീന്‍പിടുത്തമാണ് ഇവിടുത്തെ മുഖ്യതൊഴില്‍.കഴുത്തറ്റം വെള്ളത്തില്‍ നിന്നാണ് ഇവിടുത്തെ മീന്‍പിടുത്തം.ഇവിടുത്തെ ഒരു ദ്വീപില്‍ വളരെ പഴക്കംചെന്ന പ്രസസ്ഥമായ ബുദ്ധക്ഷേത്രമുണ്ട്. വേറൊരു മുഖ്യകാര്യം പല ദ്വീപിലും കറുവാപ്പട്ട കൃഷിയുണ്ട്.ഇവിടെ കറുവാപ്പട്ട തൊലിചെത്തി ഉണക്കി വില്‍പ്പനക്ക് തയ്യാറാക്കുന്നത് കണ്ടു.വേറൊരു ദ്വീപില്‍ ഫിഷ്‌ തെറാപ്പിയുണ്ട്.300 ശ്രീലങ്കന്‍ രൂപ കൊടുത്താല്‍ നമുക്ക് ഫിഷ്‌ തെറാപ്പി ചെയ്യാം.


മാദൂറിവറിലെ മീന്‍പിടുത്തം

ഒരു ടാങ്കില്‍ നിറയെ മീനാണ് നമ്മുടെ കാലുകള്‍ ടാങ്കില്‍ താഴ്ത്തി ഇരിക്കുന്നു മീനുകള്‍ കാലുകളിലേയും നഖങ്ങളിലെയും അഴുക്കുകള്‍ നീക്കുന്നു ഇതാണ് ഫിഷ്‌തെറാപ്പി.മാദൂറിവറിലെ ഒരുമണിക്കൂര്‍ ബോട്ടുസവാരിക്ക് 1000,രൂപയാണ് ഫീസ്‌.നമുക്ക് കൂടുതല്‍ കാണണങ്കില്‍ കൂടുതല്‍ ഫീസ്‌ കൊടുത്താല്‍ മതി. പ്രകൃതിരമണീയമായ മാദൂറിവറില്‍ നിന്നും മടങ്ങി ഹോട്ടല്‍ മുറിയിലേക്ക്.......                                                                                                             
...

Ashok S P Apr-17- 2016 249