ജനനാഥമംഗളം[ശ്രീലങ്ക];;;

യൂനസ്കോയുടെ ലോകപൈത്രികപട്ടികയില്‍ ഇടംപിടിച്ച ജനനാഥമംഗളം[polonnaruwa] ശ്രീലങ്കയിലെ ഏറ്റവും മഹത്തായ പുരാതന രാജ്യങ്ങളില്‍ ഒന്നാണ്.ഈ രാജ്യം നിര്‍മ്മിച്ചത് വിജയബാഹു എന്ന ചോളരാജാവായിരുന്നു.സമുദ്ര 

പിന്നീട് പരാക്രമബാഹു എന്ന ഭരണാധികാരി സമുദ്ര എന്ന പേരില്‍[പരാക്രമ സീ]2500 ഹെക്റ്ററില്‍ ഒരു തടാകം നിര്‍മ്മിച്ച്‌ അതിനുചുറ്റും മനോഹരമായ നഗരം ഉണ്ടാക്കി.അതിമനോഹരമായൊരു കൊട്ടാരവും അനവധി കെട്ടിട സമുച്ചയങ്ങളും,പാര്‍ക്കുകളും,ആരാധനാലയങ്ങളുംമറ്റുമായി ഒരു നഗരം.


റോയല്‍ പാലസ്

ക്യാന്‍ഡിയില്‍ നിന്നും മിനേരിനാഷണല്‍പാര്‍ക്ക് വഴി 140,k,m,ദൂരമാണ് ജനനാഥമംഗളത്തിലേക്ക്.ശ്രീലങ്കയിലെ ഏറ്റവും പുരാതനമായ രണ്ടാമത്തെ തലസ്ഥാനമായി അറിയപ്പെടുന്ന സ്ഥലവും കൂടിയാണിത്.ചരിത്രപരവും,സംസ്കാരപരവുമായ അറിവുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സ്വര്‍ഗ്ഗമാണ് ജനനാഥമംഗളം.ഇവിടുത്തെ ഏറ്റവും ശ്രദ്ധെയമായ കാഴ്ച  റോയല്‍ പാലസ്സാണ്.1000 അറകളുള്ള ഒരു കൊട്ടാരമാണിത്.ജനനാഥമംഗളത്തില്‍ ആദ്യം കാണുന്നത് വിശാലമായ ഒരു മ്യൂസിയമാണ്.


ധ്യാനബുദ്ധന്‍

ജനനാഥമംഗളത്തിലെ കെട്ടിടങ്ങള്‍,കൊട്ടാര കെട്ടുകള്‍,അന്നത്തെ സംസ്കാരങ്ങള്‍ എന്നിവയുടെ ഒരു ഏകദേശ രൂപം നമുക്കിവിടുന്ന് കിട്ടും.  പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ആഭരണങ്ങള്‍,ആയുധങ്ങള്‍,വീട്ടുപകരണങ്ങള്‍,എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെ ഉണ്ട്.മ്യൂസിയത്തില്‍ ഫോട്ടോ എടുക്കുവാന്‍ അനുവാദമില്ല. ജനനാഥമംഗളം മുഴുവന്‍ കാണുവാന്‍ ചുരിങ്ങിയത് രണ്ടുദിവസംവേണം.ഓട്ടോ പോലുള്ള ചെറിയ വണ്ടിയാണ് നല്ലത് അല്ലെങ്കില്‍ സൈക്കിള്‍ വാടകയ്ക്ക് കിട്ടും.മ്യുസിയത്തില്‍ നിന്നും പോയത് വിജയബാഹുപാലസ്സു കാണുവാനാണ്.A,D,1153,1186 കാലഘട്ടത്തിലാണ് ഈ പാലസ്സ് പണിതിരിക്കുന്നത്.പാലസ്സിന്‍റെ ഉയര്‍ന്ന തറയും കുറേ തൂണുകളും മാത്രമാണിപ്പോള്‍ ഉള്ളത്.വിശാലമായ കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങളാണ് എവിടെനോക്കിയാലും കാണുന്നത്. കൊട്ടാരത്തിന്‍റെ ഒരു വശത്തായി മനോഹരമായ കല്‍കെട്ടുകളോടുകൂടിയ കുളമുണ്ട്.
 ഇതിനടുത്തായിട്ടാണ് ചിത്രതൂണുകളോടുകൂടിയ കൌണ്‍സില്‍ ചേബര്‍.ഇതുകഴിഞ്ഞാല്‍ ഭൂഗര്‍ഭ  ചാലുകള്‍വഴി മനോഹരമായ വ്യാളിമുഖത്തുനിന്നും വെള്ളം വീഴുന്ന റോയല്‍ പൂള്‍ മനോഹരമായ കാഴ്ചയാണ്.കര്‍ണ്ണാടകയിലെ ഹംപിപോലെ എല്ലാം തകര്‍ന്നടിഞ്ഞു കിടക്കുന്നതു കണ്ടാല്‍ അറിയാതെ നെടുവീര്‍പ്പിട്ടു നിന്നുപോകും.പാലസ് സമുച്ചയത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ പോയാല്‍ ഗാല്‍വിഹാരായി.


 കൌണ്‍സില്‍ ചേബര്‍


ഇതൊരു ബുദ്ധക്ഷേത്രമാണ്.വലിയ പാറയില്‍ കൊത്തിയെടുത്ത മൂന്ന് ബുദ്ധപ്രതിമകളാണ് ഇവിടുത്തെ പ്രത്തേകത.ആദ്യം കാണുന്നത് ധ്യാനബുദ്ധപ്രതിമയാണ് ഇതിന്‍റെ ഉയരം 15,അടിയാണ്. ഇതിനടുത്തുള്ള ഗുഹയില്‍ 4,അടി പൊക്കത്തില്‍ ഒരു ബുദ്ധപ്രതിമയുണ്ട്,ഇതൊരുക്ഷേത്രമാണ്.  ബുദ്ധവിശ്വാസികള്‍ പ്രാര്‍ഥിക്കുകയും പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.ക്ഷേത്രം കഴിഞ്ഞാല്‍ 43,അടി പൊക്കത്തില്‍ ശില്‍പ്പകലയുടെ സൗന്ദര്യം വിളിച്ചോതുന്ന ശാന്തമുഖത്തോടുകൂടിയ   ബുദ്ധപ്രതിമയാണുള്ളത്.ഇതിനടുത്തായി ഒരുകൈയില്‍ തലവച്ചുറങ്ങുന്ന 46 അടി നീളത്തില്‍  കൊത്തിയെടുത്ത ബുദ്ധപ്രതിമ.വലിയ പാറകളില്‍ തീര്‍ത്ത ഈ വിസ്മയങ്ങള്‍ കാണെണ്ടതു തന്നെയാണ്.
ഗല്‍വിഹാറിന് കുറച്ചുമാറിയാണ് പരാക്രമബാഗു പാലസ് ഇതിന്റെയും തൂണുകളും തറകളും മാത്രമാണുള്ളത്.വീണ്ടും മുന്നോട്ടു പോയാല്‍ 35 ഹെക്ട്റില്‍ പരന്നു കിടക്കുന്ന അടുത്ത  കാഴ്ചവിസ്മയമായ സന്യാസിമഠസമുച്ചയം[monastery complex]ഈ സമുച്ചയത്തിലെ ഏറ്റവും വലിയ സൃഷ്‌ടിയാണ് റണ്‍കൊട്ട് വിഹാര്‍.മണികമഴ്ത്തിവച്ച ആകൃതിയിലുള്ള ഒരു സൃഷ്‌ടിയാണ് ഇത്.മൂന്നുനില കെട്ടിടത്തിന്‍റെ ഉയരമുണ്ട് ഇതിന്.വെളുത്ത നിറത്തിലുള്ള ഒരു സുന്ദരമായ നിര്‍മ്മിതി.
 റണ്‍കൊട്ട് വിഹാര്‍

ഇതുകഴിഞ്ഞ് കുറച്ചുചെന്നാല്‍ 60,അടി ഉയരവും 20,അടി വീതിയുമുള്ള ഭീമാകാരമായ രണ്ടു മതിലുകള്‍ക്ക് നടുവില്‍ വാസ്തുവിദ്യയുടെ സൗന്ദര്യം വിളിച്ചോതുന്ന ഒരു ബുദ്ധപ്രതിമ ഉയര്‍ന്നുനില്‍ക്കുന്നു.ഇതിന്‍റെ ഉയരം 50,അടിയോളം വരും. ചെങ്കല്ലിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനു മുന്നിലായി അനേകംതൂണുകളോടുകൂടിയ ഒരു മണ്ഡപം തകര്‍ന്ന് കിടക്കുന്നു.ഈ സന്യാസിമഠസമുച്ചയത്തില്‍ ആശുപത്രി,മാര്‍ക്കറ്റ്,ബുദ്ധക്ഷേത്രം,കുളങ്ങള്‍,എന്നീ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്.
ജനനാഥമംഗളത്തിന്‍റെ ഒരു പ്രത്യേകത ഒരുതരം ചെങ്കല്ലിലാണ് എല്ലാ സൃഷ്‌ടികളും ചെയ്തിരിക്കുന്നത്.ഇവിടെ നശിക്കാത്തതായി കുറച്ചു ബുദ്ധപ്രതിമകളും, കുളങ്ങളും മാത്രമാണ്.ഇവിടെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ മാത്രമാണ് കാണുവാന്‍ കഴിഞ്ഞത്.ഇതുതന്നെ കണ്ടുതീര്‍ക്കാന്‍ 3,4,മണികൂര്‍ എടുത്തു.പരാക്രമബാഹുവിന്‍റെ ചരിത്രവും  രാജ്യവും മനസ്സിലേറ്റി ജനനാഥമംഗളത്തോട് വിടപറഞ്ഞു;;;;;;;;
...

Ashok S P Apr-12- 2016 267