സിഗിരിയ റോക്ക്[ശ്രീലങ്ക];;;

1982 തൊട്ട് ലോകസംസ്കാര പൈത്രിക ആസ്ഥാനങ്ങളില്‍ ഒന്നാണ് പുരാതന പട്ടണമായ സിഗിരിയ.കാന്‍ഡിയില്‍ നിന്നും ജാഫ്ന ഹൈവേയില്‍ കൂടി 90 k,m പോയാല്‍ സിഗിരിയ. ഇവിടെ ഏകദേശം 250 മീറ്ററിലേറെ ഉയരമുള്ള ഒരു പാറയുണ്ട്,ഈ പാറയുടെ മുകളില്‍ A,D 477, 495 കാലഘട്ടത്തില്‍ കാശ്പ്യ രാജാവ് രാജകൊട്ടാരം പണിത് രാജ്യം ഭരിച്ചിരുന്നു എന്നു പറയപ്പെടുന്നു.സിഗിരിയ റോക്ക് വിദൂരകാഴ്ച

കഥ എന്തുതന്നെ ആയാലും പാറയുടെ മുകളിലുള്ള കൊട്ടാര അവശിഷ്ടങ്ങളും ഇതിനു മുമ്പിലുള്ള മനോഹരമായ ഉദ്യാനവും കാഴ്ചകളുടെ പൂരമൊരുക്കുന്നു.വിശാലമായ ഉദ്യാന  ത്തിനു മുന്നില്‍ ചെല്ലുമ്പോള്‍ത്തന്നെ ദൂരെ ഉയരത്തിലുള്ള പാറയും അതിനുമുകളിലെക്കുള്ള  വളഞ്ഞുപുളഞ്ഞുള്ള വഴികളുടെ കാഴ്ചകള്‍ നമ്മേ വിസ്മയിപ്പിക്കും.


സിഗിരിയ റോക്ക്


ആധുനിക സംവിധാനത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ജലസേജനരീതികളാണ് ഉള്ളത്.നൂറ്റാണ്ടുകളെ അതിജീവിക്കുന്ന ചുമര്‍ചിത്രങ്ങളും കോട്ടയുടെ അവശിഷ്ടങ്ങളും കാണെണ്ടതുതന്നെയാണ്. ഈ പാറയുടെ മുകളിലേക്കും,താഴെക്കുമായി  1300,1400 പടികളുണ്ടെന്ന് ഗൈഡ് പറഞ്ഞു. അതിരാവിലെ കയറുകയാണ് നല്ലത് വെയിലായാല്‍ മുകളില്‍ ചെല്ലുമ്പോള്‍ വല്ലാതെ ബുദ്ധിമുട്ടിപോകും.ഉദ്യാനം അവസാനിക്കുനെടത്തു ഒരു കിടങ്ങാണ് ഇതുകടന്നാല്‍ നീണ്ട പാതയാണ് പാതയ്ക്ക് ഇരുവശവും തകര്‍ന്നടിഞ്ഞ കുളങ്ങളും നിര്‍മ്മിതികളുമാണ്.


സിഗിരിയ റോക്കിന്  മുകളില്‍ നിന്നുള്ള കാഴ്ച

ഉയര്‍ന്ന പാറകളിലും മുകളിലെ കൊട്ടാരങ്ങളിലും വീഴുന്ന മഴവെള്ളം പാറകളില്‍ വെട്ടിയിരിക്കുന്ന ചെറിയ ചാലുകളില്‍ കൂടി ഉദ്യാനങ്ങളിലുള്ള ജലസംഭരണികളെ നിറക്കുന്നു.പാതയുടെ വലതുവശത്ത് ഒരു കല്‍നിര്‍മ്മിതിയുണ്ട് ഇതില്‍ അഞ്ചു സുഷിരങ്ങളും,ഇടതുവശത്തുള്ളതില്‍  ഒമ്പത് സുഷിരങ്ങളുമുണ്ട്.മഴക്കാലത്ത് മുകളിലെ വെള്ളം ഇതുവഴിവന്ന് മനോഹരമായ ഫൌണ്ടനുകള്‍ രൂപപ്പെടുന്നു.1500 വര്‍ഷം മുമ്പാണ് ഈ സംവിധാനമുണ്ടാക്കിയതെന്നു ഗൈഡ് പറഞ്ഞപ്പോള്‍ വാപോളിച്ച് നിന്നുപൊയി.


റോക്കിന്മുകളിലെ കുളം

ജോനാഥന്‍ എന്ന ബ്രിട്ടീഷുകാരനാണ്  കാടിനുള്ളിലായിരുന്ന ഈ സ്ഥലം കണ്ടുപിടിച്ചത്.പിന്നീട്  യൂനിസ്കോയുടെ സഹായത്തോടെ ശ്രീലങ്കന്‍ സര്‍ക്കാരാണ് ഖനനം നടത്തി വെളിച്ചത്തുകൊണ്ടുവന്നത്.കുറച്ചു നടന്നപ്പോള്‍ ഒരു ചെറിയ ഗുഹയും മങ്ങിയ കുറെ ചുമര്‍ ചിത്രങ്ങളും കണ്ടു.വീണ്ടും കയറ്റമാണ് പടികളും ചുറ്റും പാറകല്ലുകളുമാണ്.കുറച്ചുകൂടികയറിയാല്‍ കണ്ണാടി ചുമരെന്നു പേരുള്ള മിനുസമുള്ള ഒരു ചുമര്‍ കാണാം ഇതില്‍ മുഖം കാണാമായിരുന്നു എന്നു പറയപ്പെടുന്നു. ഇപ്പോള്‍ വരുന്നവരെല്ലാം കുത്തികുറിച്ചു വൃത്തികേടാക്കിയിരിക്കുന്നു.


സിംഹകാലടികള്‍

കൊട്ടരത്തിലേക്കുള്ള കവാടം ഒരു വലിയ പാറയില്‍ കൊത്തിയെടുത്ത സിംഹ കവാടമാണ് സിംഹമുഖം ഇപ്പോള്‍ കാണാന്‍ ഇല്ലങ്കിലും സിംഹത്തിന്‍റെ കാലുകളും നഖങ്ങളും വ്യക്ത്തമായി കാണാം. സിംഹ വായില്‍ കൂടിയുള്ള കയറ്റം വിഷമമം പിടിച്ചതാണ്.പടികളുണ്ടെങ്കിലും തിരക്കും കുത്തു കയറ്റവും കൂടിയാകുമ്പോള്‍ വളരെ വിഷമിക്കും.പടികളില്‍ ഇടക്ക് ഇടക്ക് സെക്യൂരിറ്റിക്കാര്‍ നില്‍പ്പുണ്ട്.കയറ്റക്കാര്‍ക്ക് എന്തെങ്കിലും വിഷമമം വന്നാല്‍ ഇവര്‍ എടുത്തു താഴെ കൊണ്ടുവരും. 


പാറയിലെ രാജാവിന്‍റെ ആസ്ഥാനം
മുകളിലേക്ക് ചെല്ലുന്തോറും ഒക്സിജന്‍റെ അളവ് കുറയുന്ന കാരണം പതുക്കെവേണം കയറുവാന്‍. മുകളില്‍ കൊട്ടരാമുത്തേക്കാണ് ചെല്ലുന്നത്,ഇതു പാറയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെനിന്നുള്ള കാഴ്ചകള്‍ ഒരിക്കലും മറക്കില്ല.ദൂരേ ഒരു വലിയ ബുദ്ധന്‍റെ പ്രതിമ കാണാവുന്നതാണ്.ഇതിനു മുകളില്‍ നിന്ന് താഴെക്കു നോക്കിയാല്‍ വന്നവഴിയും ആളുകളും ഉറുമ്പുകളെ പോലെ കാണാവുന്നതാണ്.


പാറയില്‍ഉണ്ടാക്കിയ മുറി

പാറയുടെ മുകളില്‍ നിറയെവെള്ളമുള്ള മൂന്നുകുളങ്ങള്‍ ഉണ്ട്,മുകളിലെ ഈ കുളങ്ങള്‍ കണ്ടാല്‍ ആകാശത്ത്‌ കുളങ്ങള്‍ കുഴിച്ചതുപോലുണ്ട്.പാറക്കുമുകളില്‍ 1.5 ഹെറ്ററില്‍ ഏറെ വ്യാസമുണ്ട്. കൊട്ടാരങ്ങളും അനുബന്ധകെട്ടിട സമുച്ചയങ്ങളെല്ലാം തകര്‍ന്നടിഞ്ഞ് എല്ലാത്തിന്‍റെയും അടിത്തറ മാത്രമാണിപ്പോള്‍ ഉള്ളത്.അരമണിക്കൂര്‍ മുകളില്‍ കറങ്ങിത്തിരിഞ്ഞ് തിരികെയിറങ്ങി.സിംഹവായില്‍നിന്ന് താഴെവന്നുകഴിഞ്ഞ് ബാക്കിയുള്ള വഴിയിറങ്ങുന്നത് മാറ്റൊരുവഴിയിലൂടെയാണ്.വീണ്ടും കാഴ്ചകളുടെ കലവറയിലേക്ക്.


സിഗിരിയ റോക്ക്

തിരികെ പോരുന്ന വഴിയില്‍ ചുറ്റും കല്ലുകൊണ്ടുള്ള ഒരു സ്ഥലത്തെത്തി.അവിടെ ഉയര്‍ന്നൊരു പാറയും ഇതിനു മുകളില്‍ കയറാന്‍ ഈ പാറയില്‍ തന്നെ കൊത്തിയുണ്ടാക്കിയ പടവുകളും.ഇതിനു മുകളിലിരുന്നാണ് രാജാവ് ജനങ്ങളോട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്.ഇതിനടുത്ത് രാജാവ് വിശ്രമിക്കുന്ന ഒരു ചെറിയ ഹാളും ഉണ്ട്.മനോഹരമായ ഒരു ഹാളാണിത്. ഇരിക്കുന്ന കസേരകളും മറ്റു വസ്ത്തുക്കളും പാറയില്‍തന്നെ കൊത്തി ഉണ്ടാക്കിയിരിക്കുകയാണ്.ഇവിടുത്തെ എല്ലാ നിര്‍മ്മിതികളും അവിടെയുള്ള പാറകളില്‍ രൂപപ്പെടുത്തി എടുത്തിരിക്കുകയാണ്.ഇവിടെയുള്ള മറ്റൊരു വലിയ പാറയില്‍ ഒരു വാട്ടര്‍ടാങ്ക് പാറതുരന്നു ഉണ്ടാക്കിയിരിക്കുന്നത് കാണേണ്ടകാഴ്ചയാണ്.ഇതിനു താഴെയായി ഒരു വലിയ മുറിയും മുറിയില്‍ കസേരയും കട്ടിലും കൊത്തിയുണ്ടാക്കിയിരിക്കുന്നു.കുറച്ചുകൂടി ചെന്നപ്പോള്‍ [കോബ്രാറോക്ക്] പാറയില്‍ മനോഹരമായൊരു പാമ്പിന്‍റെ പത്തി കൊത്തി വച്ചിരിക്കുന്നു.പിന്നെയുള്ളത് പ്രിസണ്‍റോക്കാണ് വലിയ പരന്ന പാറയുടെ അടിയില്‍ ഒരാള്‍ക്ക്‌ കഷ്ട്ടിച്ചുകുനിഞ്ഞു നില്‍ക്കുവാന്‍ മാത്രം പൊക്കമുള്ള ഒരു മുറി വെട്ടിയുണ്ടാക്കിയിരിക്കുന്നു, ഇതിനു പാറക്കല്ല്കൊണ്ട്തന്നെ ആഴികളും ഉണ്ടാക്കിയിരിക്കുന്നു.ഇതിന്‍റെ അകത്ത് എങ്ങനെയാണ് കയറുന്നതെന്ന് യാതൊരു പിടിയുമില്ല.കാഴ്ചകളുടെ വിസ്മയങ്ങള്‍ കണ്ടു കണ്ടു സമയം പോയതറിഞ്ഞില്ല.തിരിച്ചു മടക്കത്തില്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കാലത്തിനു മായ്ക്കുവാന്‍ കഴിയാത്ത സംസ്കാരങ്ങളുടെ തലയെടുപ്പുമായി സിഗിരിയ റോക്ക്"""""

...

Ashok S P Dec-07- 2016 285