യെര്‍ക്കാട്;;;

പാവങ്ങളുടെ ഊട്ടി,അതാണ്‌ യെര്‍ക്കാട്.തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും  5970 അടി ഉയരമുള്ള ഒരു ഹില്‍സ്റ്റേഷന്‍.ഉയരം കൂടിയ ഹില്‍സ്റ്റേഷനാണെങ്കിലും തണുപ്പ് അധികമില്ല.സേലത്തുനിന്നും 30 k,m ദൂരമാണ് യെര്‍ക്കാടിന്.യെര്‍ക്കാട്റൂട്ട്

കാടിനുള്ളില്‍ കൂടിയുള്ള 20 ഹെയര്‍പിന്‍ ഉള്ള വഴിയാണിത്‌.പച്ചകുട നിവത്തിയതുപോലുള്ള മലനിരകള്‍ കണ്ണുകളെ കുളിര്‍പ്പിക്കുന്നു.പൂര്‍വ്വഘട്ട മലനിരകളില്‍ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനാണ് യെര്‍ക്കാട്.  നിബിഡവനമാണ് യെര്‍ക്കാടിന്‍റെ പ്രത്യേകത.ചന്ദനമരങ്ങളും,തേക്കു മരങ്ങളും,ഓക്കുമരങ്ങളു മാണ്‌ കൂടുതല്‍.


യെര്‍ക്കാട് ചുരം

ഓറഞ്ച്,കുരുമുളക്,ഏലം,പേരക്ക,ചക്ക എന്നിവയാണ് ഇവിടുത്തെ കൃഷികള്‍.ബിഗ്‌ലേക്ക്, അന്നാപാര്‍ക്ക്,ബോട്ടണിക്കല്‍ ഗാഡന്‍,ശ്രീ രാജാരാജേശ്വരി ടെബിള്‍,ശേര്‍വരയാന്‍ ടെമ്പിള്‍, ടിപ്പരാരി വ്യൂ പോയന്‍റ്റു,ബിയേര്‍സ് കെവ്, തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങള്‍.അതീവസുന്ദരമായ താഴ്വരകളാണ് യെര്‍ക്കാടിനുള്ളത്.ലേഡി സീറ്റ്,ജെന്‍റ്റ്സ് സീറ്റ്, ചില്‍ഡ്രെന്‍സ് സീറ്റ്‌,എന്നീ മൂന്നു പാറകളാണ് മറ്റൊരാഹര്‍ഷണം.


സെര്‍വരയന്‍ ടെമ്പിള്‍


ഇവിടുന്നു മേട്ടൂര്‍ ഡാം,സേലം  എന്നീ സ്ഥലങ്ങളുടെ മനോഹരമായ കാഴ്ച കാണാവുന്നതാണ്.കാഴ്ചകള്‍ കാണുവാന്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഒരു ടവറും ഇതിനുള്ളില്‍ ടെലസ്കോപ്പും ഉണ്ട്.ബിഗ്‌ ലേക്ക് വിശാലവും മനോഹരവുമായൊരു തടാകമാണ്.പെഡല്‍ബോട്ടിങ്ങ് പോലുള്ള നിരവധി വിനോദോപാധികളുണ്ട് ഇവിടെ.തടാകത്തിനടുത്താണ് അന്നപാര്‍ക്ക്.
യെര്‍ക്കാട്

ഈ പാര്‍ക്കിന്‍റെ പ്രത്യേകത നാനാജാതി മരങ്ങളുടെ അപൂര്‍വ്വശേഘരമുണ്ടിവിടെ.കൂടാതെ ജാപ്പനീസ് കൃഷിരീതികളും ഉണ്ടിവിടെ.പാടങ്ങളും,തോട്ടങ്ങളും ജാപ്പനീസ് രീതിയില്‍ ഉണ്ടാക്കിയിരിക്കുന്നു.ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ദേവാലയമാണ് ശ്രീ രാജരാജേശ്വരിടെമ്പിള്‍. 


യെര്‍ക്കാട് വ്യുപോയന്റ്റു

നല്ലൊരു സായാഹ്ന സവാരി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന കാലാവസ്ഥയും വീഥികളുമാണ് ഇവിടെയുള്ളത്.എമഗാഡ് ലേക്കിന്‍റെ കുറച്ചു ദൂരേ ഓര്‍ക്കിടുകളുടെ ഒരു പാര്‍ക്കുണ്ട്.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം ഓര്‍ക്കിടുകള്‍ ഇവിടെ കാണുവാന്‍ കഴിയും.


യെര്‍ക്കാട്

അന്നപാര്‍ക്കില്‍നിന്ന് ഒരു മണിക്കൂര്‍ കാടിനുള്ളില്‍ കൂടി ട്രക്ക് ചെയ്‌താല്‍  മനോഹരമായൊരു വെള്ളച്ചാട്ടം കാണാം.കിളിയൂര്‍ വെള്ളചാട്ടമാണിത്.കാടിനുള്ളില്‍ കൂടിയുള്ള ട്രക്കിംഗ് വളരെയധികം ഹരം പകരുന്നതാണ്.


യെര്‍ക്കാട് വ്യു പോയന്‍റ്


മെയ്‌ മാസത്തില്‍ നടക്കുന്ന സമ്മര്‍ ഫെസ്റ്റ്‌വെല്‍ യെര്‍ക്കാടിന്‍റെ പ്രധാനപ്പെട്ട ഉത്സവമാണ്.ഫ്ലവര്‍ഷോ,ഡോഗ്ഷോ,ബോട്ട്റൈസിംഗ്, എന്നിവയാണ് ഫെസ്റ്റ്വെല്ലിന്‍റെ മുഖ്യആഹര്‍ഷണങ്ങള്‍.യെര്‍ക്കാടിന്‍റെ പ്രകൃതിയും വിശേഷങ്ങളും കാഴ്ചകളും കണ്ടും അനുഭവിച്ചും തല്‍ക്കാലം യെര്‍ക്കാടിനോട് വിടപറഞ്ഞു...
...

Ashok S P Mar-01- 2016 261