ഞാന്‍ കണ്ട വയനാട് ഭാഗം മൂന്ന് ,.,,.,.,..,

ചെടാറ്റിന്‍ കാവില്‍ നിന്നും 6 k m പോയാല്‍ അതിപ്രാചീനമായ ഒരു ക്ഷേത്രമുണ്ട് അതാണ്‌ വേലിയംമ്പം ശിവക്ഷേത്രം.പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്നു പറയപ്പെടുന്നു.കടുപ്പം കുറഞ്ഞ ഒരു തരം കരിങ്കല്‍ ചെത്തിയാണ്‌ ക്ഷേത്രം പണിതിരിക്കുന്നത്.വേലിയംമ്പം ശിവക്ഷേത്രം

ക്ഷേത്രത്തിനടുത്ത് പഴക്കം പറയാന്‍ പറ്റാത്ത ഒരു കൂവളമരം നില്‍പ്പുണ്ട്.ഇവിടുന്ന് ബത്തേരി റൂട്ടില്‍ 18 k m ദൂരം പോയാല്‍ ഇരുളം സീതാദീവി ലവകുശ ക്ഷേത്രം.രാമന്‍ സീതയെ ഉപേക്ഷിച്ച് പോയപ്പോള്‍ ഇവിടെ എത്തിയപ്പോള്‍ സന്ധ്യയായി അപ്പോള്‍ ഇവിടെ തങ്ങുകയും ചെയ്യ്തു,അതിനാല്‍ ഈ സ്ഥലത്തിനു ഇരുളം എന്ന പേരുവന്നു എന്നാണ് ഐഹിത്യം.


 ഇരുളം സീതാദീവി ലവകുശ ക്ഷേത്രം

ബത്തേരി,മൈസൂര്‍ റൂട്ടില്‍ 12 k m പോയാല്‍ പൊന്‍കുഴി എന്ന സ്ഥലത്തെത്തും.ശ്രീരാമാനാല്‍ ഉപേക്ഷിക്കപ്പെട്ട സീതദീവി ഇരുന്ന് കരഞ്ഞ സ്ഥലമാണ് എന്ന് വിശ്വസിക്കുന്നു.സീതാദേവിയുടെ കണ്ണുനീര്‍ വീണുണ്ടായതാണെന്ന് പറയുന്ന ഒരു വലിയ കുളം ഇപ്പോഴും ഇവിടെ കാണാം.ഇവിടെ ഒരു ക്ഷേത്രവും ഉണ്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠ സീതാദേവിയാണ്. 


കുറുവദ്വീപ്

ഇവിടുന്നു പുല്‍പ്പള്ളി,ദാസക്കര റൂട്ടിലാണ്‌ ടൂര്‍ പ്രാധാന്യം വളരെയുള്ള കുറുവദ്വീപ്.  കമ്പനി നദിയുടെ കൈവഴികള്‍ പലതായി പിരിഞ്ഞ് ഉണ്ടായ ചെറിയ ചെറിയ തുരുത്തുകളാണ് കുറുവദ്വീപ്.അപൂര്‍വ്വ സസ്യജാലങ്ങള്‍ക്ക് പേരുകേട്ടതാണ് കുറുവദ്വീപ്.ഇവിടെ പെഡല്‍ബോട്ടിംങ്ങ് സൗകര്യമുണ്ട്.പക്ഷികളുടെ പാട്ടുകേട്ട് കാടിന്‍റെ അന്തരീക്ഷത്തില്‍ ഒരു ദിവസം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്.


പൂക്കോട് തടാകം

ഇനി മടക്കയാത്ര പോരുന്നവഴിക്ക് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പൂക്കോട് തടാകത്തിലും കൂടി കയറി.വൈത്തിരിയിലാണ് ഈ തടാകം.ഈ തടാകത്തില്‍ നീല ഇനത്തില്‍പ്പെട്ട ഒരുതരം ആമ്പലുകള്‍ ഉണ്ട്,ഇവയെല്ലാംകൂടി വിരിഞ്ഞുനില്‍ക്കുന്നത് മനോഹരമായ ഒരു കാഴ്ച്ചയാണ്.തടാകത്തിനുചുറ്റും ഇടതൂര്‍ന്ന വനങ്ങളും,മലകളുമാണ്.   തടാകത്തിനുചുറ്റും നടക്കുവാനുള്ള നടപ്പാത കെട്ടിയിട്ടുണ്ട്. 


തടാകത്തിലെ നീല ആമ്പല്‍

 ബോട്ടിംങ്ങ്  സൗകര്യങ്ങള്‍,കുട്ടികളുടെ പാര്‍ക്ക്,കരകൗശല സുഗന്ധവ്യഞ്ജന സ്റ്റാളുകള്‍ എന്നീ സൗകര്യങ്ങളും,ഒരു ശ്രീനാരായണ ഗുരുകുലവും ഇവിടെയുണ്ട്.ഇത്രയും കൊണ്ട് ഇത്തവണത്തെ വയനാട് കാഴ്ച കള്‍ അവസാനിപ്പിച്ചു. കാഴ്ചകളുടെയും,  ഐഹിത്യങ്ങളുടെയും ഖനിയാണ് വയനാട്.ബാണാസുരസാഗര്‍ ഡാം, ചെമ്പ്രകൊടുമുടി, ലക്കിടി,പക്ഷിപാതാളം,മുത്തങ്ങ,സൂചിപ്പാറ വെള്ളച്ചാട്ടം, മീന്‍മുട്ടി വെള്ളച്ചാട്ടം,തോല്‍പ്പെട്ടി വന്യജീവിസങ്കേതം,അങ്ങനെ പോകുന്നു കാഴ്ചകള്‍. ഇവയൊക്കെ പിന്നീട് കാണാമെന്ന വിശ്വാസത്തോടെ വയനാടിനോടു വിടവാങ്ങി.......


...

Ashok S P Aug-30- 2016 288