ഞാന്‍ കണ്ട വയനാട് ഭാഗം രണ്ട് ,.,,.,.,..,

വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍നിന്ന്‌ ബത്തേരിയിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈനക്ഷേത്രത്തിലേക്കാണു പോയത്.തീര്‍ഥങ്കര ക്ഷേത്രമെന്നും ഇതു അറിയപ്പെടുന്നു.ഈ ക്ഷേത്ര നിര്‍മ്മിതി കരിങ്കല്‍ പാളികള്‍ കൊണ്ടാണ്.  ഈ ക്ഷേത്രത്തിനകത്ത് ഒരു ഗുഹയുണ്ട് ഇതു മൈസൂര്‍ വരെയുണ്ട് എന്നുപറയപ്പെടുന്നു.ജൈനക്ഷേത്രം

ടിപ്പുവിന്‍റെ പടയോട്ട കാലത്ത് ജൈന വിശ്വാസികളെ ഓടിച്ച് ഈ ഗുഹ ടിപ്പുവിന്‍റെ  ആയുധപുരയാക്കി.അങ്ങനെയാണ് ഗണപതിവട്ടം എന്നു പേരുള്ള സ്ഥലം സുല്‍ത്താന്‍ബത്തേരി ആയത് എന്നു പറയപ്പെടുന്നു.ക്ഷേത്രത്തിലുള്ള ഒരു തൂണില്‍ ചുറ്റിപിണഞ്ഞു കിടക്കുന്ന രീതിയിലുള്ള നാഗ ശില്പ്പമുണ്ട്.


തൂണിലെ നാഗ ശില്‍പ്പം

എവിടെ നിധിയുണ്ടന്ന വിശ്വാസത്തില്‍ കുറെ സാമൂഹിയ ദ്രോഹികള്‍ ക്ഷേത്രം കുറെയേറെ നശിപ്പിച്ചു.  ബത്തേരിയില്‍ നിന്ന് അംമ്പലവയല്‍ റൂട്ടില്‍ 1 km പുറകിലായി അമ്പുകുത്തി  മലയിലാണ് ലോകപ്രസിദ്ധമായ എടക്കല്‍ കേവ്.ഇതു കണ്ടുപിടിച്ചത്  ഫോസെറ്റ് എന്ന സായിപ്പാണ്‌.ശ്രീരാമന്‍ അംമ്പെയ്യുത് കൊണ്ട സ്ഥലമാണ് അമ്പുകുത്തിമല എന്നു വിശ്വസിക്കുന്നു.


എടക്കല്‍ കേവ്

ഈ സായിപ്പ് ഒരിക്കല്‍ ഒരു പുലിയെ വെടിവച്ചു വെടികൊണ്ട പുലി ഓടി ഉന്നം തെറ്റാത്ത സായിപ്പിന് വാശികയറി പുലിയുടെ പുറകെ പോയി കുറെ തിരഞ്ഞപ്പോള്‍ പുലി ഒരു ഗുഹയില്‍ ചത്തുകിടക്കുന്നതു കണ്ടു അങ്ങനെയാണ് എടക്കല്‍ ഗുഹ കണ്ടതെന്നു പറയപ്പെടുന്നു.വേടരാജാക്കന്മാരുടെ കാലത്തുള്ള ചിത്രലിപികളാണ് ഗുഹയിലുള്ളത്.ബ്രാഹ്മി ലിപികളാണ്‌ ഇത്.മൂര്‍ച്ചയുള്ള കല്ലുപയോഗിച്ചാണ് ഇതു വരച്ചിരിക്കുന്നത്.  അന്നത്തെ ഒരു നല്ല ഗോത്ര സംസ്കാരത്തിന്‍റെ തെളിവുകളാണ് ഈ പ്രാചീന ലിപികള്‍.

എടക്കല്‍ കേവിലെ പ്രാചീനലിപി

 രണ്ട് പാറകളുടെ മുകളില്‍ മറ്റൊരു പാറ വീണരീതിയിലാണ് ഇതിന്‍റെ ഇരിപ്പ് അതാണ്‌  ഇതിനു എടക്കല്‍ ഗുഹ എന്നുപേരുവരുവാന്‍ കാരണം.ഗുഹയുടെ മുന്നില്‍നിന്നു നോക്കിയാല്‍ മനോഹരമായ കാഴ്ചയാണുള്ളത്.ഗുഹയില്‍നിന്നും ഇറങ്ങി ഫാന്‍റം റോക്ക് കാണുവാന്‍ പോയി.മീനങ്ങാടിയില്‍നിന്നും അംമ്പലവയല്‍ റൂട്ടിലാണ്‌ ഫാന്‍റം റോക്ക്.ഫാന്‍റ്റാകൃതിയിലുള്ള വലിയ പാറകള്‍ ഉള്ള ഒരു മനോഹരമായ സ്ഥലമാണിത്.


ഫാന്‍റം റോക്ക്

പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം അതിപ്രാചീനമായ  ഒരു ക്ഷേത്രമാണിത്.ശ്രീരാമന്‍,സീതാദേവി,ലവകുശന്മാര്‍ ഇതാണ് ഇവിടുത്തെ പ്രതിഷ്ഠ.


പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം

ഇവിടുന്ന് ഒരു കിലോമീറ്റര്‍ പോയാല്‍ ചെടാറ്റിന്‍ കാവിലെത്താം.ഇവിടുത്തെ പ്രതിഷ്ഠ സീതാദേവിയാണ്.ഇവിടെയാണ് സീതാദേവി ഭൂമിപിളര്‍ന്നു പോയതെന്ന് പറയപ്പെടുന്നു.ദേവി താഴ്ന്നുപോയി എന്നുപറയുന്ന സ്ഥലം ഇപ്പോഴും ഇവിടെയുണ്ട്.  ദേവി താഴേക്കു പോയപ്പോള്‍ ശ്രീരാമന്‍ മുടിയില്‍ പിടിക്കുകയും മുടിപറിഞ്ഞു ദേവി   താഴേക്കു പോയി മുടി ശ്രീരാമന്‍റെ കൈയില്‍ മുടിമാത്രമായി  
ചെടാറ്റിന്‍ കാവ്

ദേവി താഴ്ന്നുപോയി എന്നുപറയുന്ന സ്ഥലം ഇപ്പോഴും ഇവിടെയുണ്ട്.  . കുറേക്കാലം മുന്‍പ് വരെ ഇവിടുത്തെ വൃക്ഷങ്ങളില്‍ മുടിപോലെ ഒരുതരം നാരുകള്‍ തൂങ്ങികിടന്നിരുന്നു.എന്തോ ഇപ്പോള്‍ കുറെയായി ഇതു കാണാനില്ല.


സീതദീവി താഴ്ന്നു പോയ സ്ഥലം


 ജഡയറ്റകാവ് എന്നത് ലോപിച്ചാണ് ചെടാറ്റിന്‍ കാവായത്.ഈ ക്ഷേത്രം തച്ചുശാസ്ത്രത്തിന്‍റെ മിഴിവ് വിളിച്ചോതുന്നതാണ്.കാറ്റത്താടുന്ന ഒരു വാഴകുടപ്പനും,ചക്കയും മനോഹരമായി കഴുക്കോലില്‍ കൊത്തിവച്ചിരിക്കുന്നത് കാണെണ്ട കാഴ്ചതന്നെയാണ്.ബാക്കി അടുത്ത ഭാഗത്തില്‍;;;;;;;;;;;;;;


 


...

Ashok S P Aug-30- 2016 300