ഞാന്‍ കണ്ട വയനാട് ഭാഗം ഒന്ന് ,.,,.,.,..,

താമരശേരിചുരം കേള്‍ക്കാത്തവര്‍ ഇല്ല,ഇത് വയനാടിന്‍റെ ഒരു സിംബലായി മാറിയിരിക്കുന്നു.കരിന്തണ്ടന്‍ എന്നു പേരുള്ള ഒരു ആദിവാസിയാണ് ഈ വഴി ഒരു ബ്രിട്ടിഷ് എഞ്ചിനിയര്‍ക്ക് കാണിച്ചുകൊടുത്തത്.ഈവഴി മനസിലാക്കിയ എഞ്ചിനിയര്‍  ആദിവാസിയെ കൊന്നുകളഞ്ഞു.ഈ ആദിവാസിയുടെആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന ചങ്ങലമരം ലക്കിടിയില്‍ സ്ഥിതിചെയ്യുന്നു.താമരശേരിചുരം

ബ്രിട്ടിഷുകാര്‍ കുതിരസവാരിക്ക് നിര്‍മ്മിച്ച വഴി പിന്നീട് ഗതാഗത യോഗ്യമുള്ള റോഡാക്കുകയായിരുന്നു.ഏകദേശം 13 km ദൂരവും 9ഹെയര്‍പിന്‍ വളവുകലുമുള്ള,കുറേ ദൂരം പോയാല്‍ കാടിനുനടുവിലൂടെയുള്ള വഴിയും,ഇടക്കിടെയുള്ള വ്യൂ പോയന്‍റ്റിലെ മനോഹരമായ കാഴ്ചകളും,ഇപ്പോള്‍ ഇല്ലാത്തതും പണ്ട് വളരെയുള്ളതുമായ മണിക്കൂറുകള്‍ ദീര്‍ഘിക്കുന്ന റോഡു ബ്ലോക്കുകളും,ചുരമിടിയലുകളും, ഒക്കെയാണ് താമരശേരിചുരത്തിന്‍റെ പ്രത്യേകതകള്‍.


തിരുനെല്ലി അമ്പലം
വയനാട്ടില്‍ ആദ്യംപോയത് ഏകദേശം 2000-വര്‍ഷം പഴക്കമുള്ള  വിഷ്ണു പ്രതിഷ്ഠയുള്ള വളരെയധികം പ്രസിദ്ധമായ തിരുനെല്ലി അമ്പലത്തിലേക്കാണ്.അതിരാവിലെയുള്ള യാത്രയായതിനാല്‍ മഞ്ഞുപുതച്ച വഴികള്‍ അതിമനോഹരമായിരുന്നു.മാനന്തവാടി കാട്ടികുളം തിരുനെല്ലി കാട്ടില്‍കൂടിയുള്ള ഈ യാത്ര ഒരനുഭവമായിരുന്നു.


വെള്ളപാത്തി


മാനന്തവാടി കാട്ടികുളം തിരുനെല്ലി കാട്ടില്‍കൂടിയുള്ള ഈ യാത്ര ഒരനുഭവമായിരുന്നു.വയനാട്ടിലെ ഒരു പ്രത്യേകത മിക്കയിടങ്ങളിലും പലവലിപ്പത്തിലുള്ള ചിതല്‍പുറ്റുകള്‍ കാണാവുന്നതാണ്.ഉയര്‍ന്നിരിക്കുന്ന ക്ഷേത്രം തന്നെ അതിമനോഹരമാണ്.പണ്ട് ഒരു രാജാവ് തൊഴാന്‍ വന്നപ്പോള്‍ ശാന്തിക്കാരന്‍ വെള്ളം കിട്ടുവാനുള്ള വിഷമത്തെപറ്റിപറഞ്ഞു,അപ്പോള്‍ അടുത്തമലയില്‍നിന്നും കരിങ്കല്ലുകൊണ്ട് ഒരു വെള്ളപാത്തി ഉണ്ടാക്കി.ആ പാത്തി ഇപ്പോഴും ഉണ്ട് ഇതിന്‍റെ കാലുകള്‍ മനോഹരമായ കൊത്തുപണികള്‍ ചെയ്തിരിക്കുന്നു.ഈ കൊത്തുപണിയും ക്ഷേത്രനിര്‍മ്മിതിയും കര്‍ണാടക ആര്‍ക്കിട്ടെക്കാണ്.ചിതല്‍പുറ്റു


  ക്ഷേത്രത്തിനു മറുവശത്തു താഴെയായി സീതാദേവിയുടെ പാദമുദ്രയുള്ള ഒരു തീര്‍ത്ഥ കുളമുണ്ട് അതാണ്‌ പഞ്ചതീര്‍ത്ഥ കുളം. ശ്രാദ്ധം,പിതൃബലി , ക്ഷേത്ര പിണ്ഡബലി എന്നീ കർമ്മങ്ങൾക്ക് വളരെയധികം പ്രസിദ്ധമാണീ ക്ഷേത്രം.ഹിന്ദു മത ആചാരപ്രകാരം ബ്രഹ്മ, വിഷ്ണു, മഹേശ്വര സാനിധ്യത്തിലാണ് ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുക. ഇവിടെ ഈ ത്രിമൂർത്തികളുടെ സാനിധ്യമാണ് ഉള്ളത്. പാപനാശിനി നദിക്ക് പാപങ്ങൾ കഴുകിക്കളയുവാനുള്ള കഴിവ് ഉണ്ടെന്നു വിശ്വസിക്കുന്നു. ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഒരു അരുവിയായി ഉൽഭവിക്കുന്ന നദിയാണ് പാപനാശിനി. ബ്രഹ്മാവ് തിരുനെല്ലി ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്‍റെ വിഗ്രഹം പ്രതിഷ്ഠിച്ചതിൽ പ്രസാദിച്ച് വിഷ്ണു ബ്രഹ്മാവിന് വരമായി നൽകിയതാണ് പാപനാശിനി എന്നാണ് ഐതിഹ്യം.


പഞ്ചതീര്‍ത്ഥ കുളം

ഇവിടെ തന്നെ ശിവ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ് ഗുണ്ഡികാ ക്ഷേത്രം.ഇവിടെ കല്ലുകള്‍ പെറുക്കി കൂട്ടിവച്ചാല്‍ മുജ്ജന്മ പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം.തിരുനെല്ലിയില്‍ നേരെ അപ്പപ്പാറ വഴി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം.


ഗുണ്ഡികാ ക്ഷേത്രം

അപ്പപ്പാറക്ക് ഒരു പ്രത്യേകതയുണ്ട് പണ്ടുമുതലേ ഒരു നായര്‍ ഉണ്ണിയപ്പം ഉണ്ടാക്കി വിറ്റുവരുന്നു,ഈ ഉണ്ണിയപ്പം വളരെ സ്വാദുള്ളതും പെരുകേട്ടതുമാണ്.ഈ കടയും ഉണ്ണിയപ്പവും ഇന്നും ഇവിടെ ഉണ്ട്.ആനകള്‍ വളരെയധികം ഇറങ്ങുന്ന സ്ഥലമാണെങ്കിലും ഇന്നുവരെ ഈ കട ആന ആക്രമിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയിതിട്ടില്ല.


വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം

വള്ളിയൂര്‍ക്കാവ് വളരെയധികം പ്രസിദ്ധമായ ക്ഷേത്രമാണ്.പണ്ട് ഇവിടെയുള്ള ആല്‍മരചുവട്ടില്‍ വയനാട്ടിലെ എല്ലാ ആദിവാസികളും വരികയും ഇവരെ ജന്മ്മികള്‍ ഒരു വര്‍ഷത്തേക്ക് ലേലം ചെയ്തു മേടിക്കുകയും ചെയിതിരുന്നു.ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് മാസത്തിലാണ്.ഇന്നും ഉത്സവത്തിനു വയനാട്ടിലെ മുഴുവന്‍ ആദിവാസികളും ക്ഷേത്രത്തില്‍ എത്തും.മാനന്തവാടി പനമരം റൂട്ടിലാണ്‌ ഈ ക്ഷേത്രം.ബാക്കി അടുത്ത ഭാഗത്തില്‍;;;;;;;;;;;;;;...

Ashok S P Feb-18- 2016 358