ധനുഷ്കോടി;;;;;;

 തമിഴ്‌നാടിന്റെ  കിഴക്കൻ  തീരത്ത്  തെക്ക് മാറി മാന്നാർ ഉൾക്കടലിലേക്ക്  നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണ് ധനുഷ്കോടി. 1964 ഡിസംബർ 22 മുതൽ 25 വരെ വീശിയ ചുഴലിക്കാറ്റിൽ  സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഒരു വലിയ മനൽതിട്ടു പോലെ കിടക്കുന്ന ധനുഷ്കോടി പൂർണമായും തകർന്നടിഞ്ഞു . രാമേശ്വരത്തു നിന്നും 20 കി. മീ. ഉണ്ട്  ധനുഷ്കോടിയിലേക്ക് . രാമേശ്വരത്തു നിന്നും ജീപ്പിൽ ധനുഷ്കോടി ചെക് പോസ്റ്റിൽ  ചെന്ന് അവിടെ നിന്നും മണൽപരപ്പിലൂടെ 8 കി.മീറ്റർ സഞ്ചരിക്കാം . ചുറ്റും മണൽക്കൂമ്പാരങ്ങൾ, സുനാമിയിൽ തകർന്നടിഞ്ഞ ബോട്ടുകളുടെ അവശിഷ്ടങ്ങളും മീൻപിടുത്തക്കാർ താമസിക്കുന്ന ഓലമേഞ്ഞ ഷെഡുകളും നമുക്ക് കാണുവാൻ സാധിക്കും. സമുദ്രത്തിലേക്ക്  നീണ്ട്  ബംഗാൾ  ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ യോജിക്കുന്ന ഒരു ഭാഗത്താണ്  ധനുഷ്കോടിയുടെ അവസാനം. ഇവിടെ നിന്നും കൂടി വന്നാൽ 20 കി.മീ. ദൂരമേയുള്ളൂ രാവണന്റെ മഹാസാമ്രാജ്യമായിരുന്ന ശ്രീലങ്കയിലേക്ക് .പണ്ട് ഇവിടെ നിന്നും ശ്രീലങ്കയിലേക്ക് ജങ്കാർ സർവ്വീസ്  ഉണ്ടായിരുന്നു. പഴയ ധനുഷ്കോടി നഗരം ഒരനുഭവം തന്നെയാണ്. പഴയ റെയിൽവേ സ്റ്റേഷന്റെ അവശിഷ്ടങ്ങൾ , തകർന്നടിഞ്ഞ ക്രിസ്ത്യൻ പള്ളി , വീടുകൾ, സ്കൂൾ മുതലായവ നമ്മെ പഴയൊരു ലോകത്തിലേക്ക് കൊണ്ടുപോകും. പ്രേതനഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത് .എന്തൊക്കെ നശിച്ചു, എത്ര മനുഷ്യർ  മന്നടിഞ്ഞു എന്നൊക്കെയുള്ള അറിവുകൾ  ഇന്നും അപൂർണം.ഇവിടെ ഒരു സംസ്കാരമുണ്ടായിരുന്നു , ജീവിതമുണ്ടായിരുന്നു , പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ജീവിച്ചിരുന്ന ഒരു ജനതയുണ്ടായിരുന്നു . അവരുടെ സ്വപ്നങ്ങളും മോഹങ്ങളുമൊക്കെയാണ്  ഒരു രാത്രികൊണ്ട് ഇല്ലാതായത്....

Ashok S P Jan-20- 2016 328