ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌ ;;;;;;;;;

കണ്ണുകളില്‍ ഒതുങ്ങാത്ത വിസ്മയം അതാണ്‌ ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌.ഹൈദരാബാദില്‍നിന്ന് ഏകദേശം 10 k,m ദൂരമാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ടിലേക്ക്,8 k,m വ്യാപിച്ചുകിടക്കുന്ന അതി വിശാലമായൊരു കോട്ട.ഗോല്‍ക്കൊണ്ട കോട്ടയുടെ മാപ്പ്

പതിമൂന്നാം നൂറ്റാണ്ടില്‍ കഗാത്തിയ രാജാക്കന്‍മാരാണ് കോട്ട നിര്‍മ്മിച്ചത് എന്നു പറയപ്പെടുന്നു,പിന്നീട് ഖുത്ബുഷാഹി രാജാക്കന്മാരുടെ ഭരണകാലത്താണ് ഇത് എട്ടു ഗേറ്റുകളും 86 ഓളം കൊത്തളങ്ങളും  ഒക്കെയായി കോട്ട വലുതാക്കി ഇന്നു കാണുന്ന രൂപത്തിലാക്കിയത്.


ഗോല്‍ക്കൊണ്ട കോട്ട

ശരിക്കും ഒരുദിവസം പോര ഇതു കണ്ടു തീരണമെങ്കില്‍,കോട്ടയിലെ കാഴ്ച്കള്‍ അതിമനോഹരങ്ങളാണ്.ഗോല്‍ക്കൊണ്ട ഹൈദരാബാദ് റൂട്ടില്‍ മുത്തുകളുടെയും,വജ്രങ്ങളുടെയും,രത്‌നങ്ങളുടെയും പ്രശസ്ത്തമായ മാര്‍ക്കറ്റാണ്.


കോട്ടയില്‍ നിന്നുള്ള വ്യൂ
കോട്ടയുടെ കവാടത്തില്‍ നിന്നും കൈകൊട്ടിയാല്‍ കുന്നിന്‍മുകളില്‍ വരെ ആ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഈ കോട്ടയില്‍ പ്രത്യേകം നിര്‍മ്മിച്ച വെന്‍റിലേറ്ററുകള്‍ കാരണം ചൂടുകാലത്തും ഇതിനുള്ളില്‍ നല്ല തണുത്ത കാറ്റു കിട്ടും.


ഗോല്‍ക്കൊണ്ട കോട്ട

ഇവിടുത്തെ ജലവിതരണ സംവിധാനം നമ്മേ അമ്പരപ്പിക്കും, കുന്നിന്‍മുകളില്‍വരെയും വെള്ളം കിട്ടുന്ന സംവിധാനമാണുള്ളത്‌.കൊട്ടാരങ്ങള്‍,കൊത്തളങ്ങള്‍,കുറ്റവാളികള്‍ക്കുള്ള ശിക്ഷാ സാമ്രിഗിരികള്‍,ജലവിതരണ സംവിധാനങ്ങള്‍ എന്നിവയാണ് കോട്ടയിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.


പക്ഷിരൂപത്തിലുള്ള പാറ

കോട്ടയുടെ മുകളില്‍ നിന്നുള്ള ദൂരകാഴ്ച് മനോഹരമാണ് കോട്ടയുടെ മുകളില്‍ രണ്ട് വലിയ പാറകളുണ്ട് രണ്ട് ഇണപക്ഷികള്‍ ഇരിക്കുന്നതുപോലെ തോന്നും ഇതു കണ്ടാല്‍.കോട്ടയുടെ മുകളില്‍നിന്ന് താഴെക്കു നോക്കിയാല്‍ ഹംപിയെ ഓര്‍മ്മിക്കും,കൊട്ടയില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരെയാണ് ഖുത്ബുഷാഹി രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്.


കോട്ടയിലെ മസ്ജിദ്ദ്

പൂന്തോട്ടങ്ങളും,നിര്‍മ്മാണ രീതികൊണ്ടും മനോഹരമാണ് ഈ കുടീരങ്ങള്‍.രാജഭരണകാലത്തിന്‍റെ ഓര്‍മ്മകളും,കഥകളും അയവിറക്കി കൊട്ടയില്‍നിന്നും പിന്‍വാങ്ങി..........
...

Ashok S P Jan-20- 2016 299