രാമോജി ഫിലിംസിറ്റി

ഈ യാത്ര ലോകത്തിലെ ഏറ്റവും വലിയ ഫിലിംസിറ്റി കാണുവാനാണ്.ഹൈദരാബാദിലെ അന്സസപുര്‍ വില്ലേജില്‍ 1996ല്‍ ശ്രീ റാമോജി റാവു സ്ഥാപിച്ച റാമോജി ഫിലിംസിറ്റി ഏറ്റവുംവലിയ ഫിലിംസിറ്റിയായി ഗിന്നസില്‍ ഇടംനേടിയതാണ്.ഹൈദരാബാദില്‍നിന്ന് വിജയവാഡ ഹൈവേയില്‍ കൂടി നേരെ ഒരുമണിക്കൂര്‍ പോയാല്‍ റാമോജി ഫിലിം സിറ്റിയായി.
ഫിലിംസിറ്റിയുടെ കമാനം തന്നെ അതിമനോഹരമാണ്.രാവിലെ 8 മുതല്‍ 9 വരെയാണ് പ്രവേശനം.ഒരാള്ക്ക് ‌ 1000 രൂപയാണ് ഫീസ്‌.അവരുടെ ഓപ്പണ്‍ ബസ്സില്‍ നമ്മളെ കൊണ്ടുപോയി എല്ലാ സ്ഥലങ്ങളും കാണിക്കുകയും വിവരിച്ചു തരുകയും ചെയ്യും..ഈ ഫിലിംസിറ്റിയെ കുറിച്ച് വര്ണ്ണിവക്കുവാന്‍ വാക്കുകള്പോ രാ,കണ്ടുതന്നെ അറിയണം.നമ്മുടെ പാലക്കാടന്‍ റെയില്വേ മുതല്‍ ഹോളിവുഡ് വരെയുണ്ട് ഇവിടെ.നിമിഷങ്ങള്‍ കൊണ്ട് നഗരങ്ങള്‍ ഗ്രാമങ്ങളായും,ഗ്രാമങ്ങള്‍ വലിയ കൊട്ടാരങ്ങളായും ഇവ പെട്ടന്നുതന്നെ ഹോളിവുഡായി മാറുകയും ചെയ്യും.മനോഹരമായ മുഗള്‍ കൊട്ടാരങ്ങളും ലണ്ടന്‍ തെരുവുകളും കാണേണ്ടകാഴ്ച തന്നെയാണ്.ചൈനസിറ്റില്‍ കയറിയാല്‍ ശരിക്കും ചൈനയിലാണ്ന്ന് തോന്നും.മഹാഭാരതം സീരിയല്‍ സൈറ്റ് കാണേണ്ടത് തന്നെയാണ്.യൂറോപ്യന്‍ തെരുവുകള്‍,ലിബര്ട്ടി ഓഫ് സ്റ്റാച്ചു,മുഗള്കൊംട്ടാരങ്ങള്‍ എന്നു വേണ്ട ലോകത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ ഒരു ഒര്ജിുനല്‍ കോപ്പി എന്നു വേണം വിശേഷിപ്പിക്കുവാന്‍.പല ഭാഷകളിലുള്ള ഹിറ്റ് സിനിമകളുടെ ഷൂട്ടിങ്ങുകള്‍ ഇവിടെ നടന്നിട്ടുണ്ട്,ബട്ടര്ഫ്ലൈകപാര്ക്ക് ,തീംപാര്ക്ക്് സിനിമാ ഷൂട്ടിങ്ങ് ടെക്കിനിക്കുകള്‍ കാണിക്കുന്ന തീയറ്റര്‍,സ്റ്റണ്ട്ഷൂട്ടിംങ്ങ്, കലാപ്രകടനങ്ങള്‍,സര്ക്കകസ്,മാജിക്ക്ഷോകള്‍,വാട്ടര്‍ തീം പാര്ക്ക് എന്നീ വിനോദപരമായ എല്ലാം ഈ ഫിലിംസിറ്റിയിലുണ്ട്.പലസ്ഥലങ്ങളിലായി വച്ചിരിക്കുന്ന ആര്ട്ട്ല വര്ക്കു കള്‍,കൊത്തുശില്പ്പങ്ങള്‍ എന്നിവ മനോഹരങ്ങളാണ്.പലതരം കലാപ്രകടനങ്ങള്‍ ഇതിനകത്തുണ്ട് ഡ്രാമകള്‍,ഡാന്സുകകള്‍ വിവിധ നാടുകളിലെ കലാപ്രകടനങ്ങള്‍ എന്നിവ കണ്ണുകള്ക്ക് വിരുന്നൊരുക്കുന്നു.ഇതെല്ലാം കണ്ടു തീര്ക്കു വാന്‍ ഒരു ദിവസം വേണം.ഇവിടെ റാമൊജി ഗ്രൂപ്പിന്റെങ പാക്കേജുകള്ഉകണ്ട് ഇവിടെ താമസിച്ച് ഫിലിംസിറ്റി കാണുവാനുള്ള അവസരമുണ്ട്.താമസം ഭക്ഷണ൦ വിനോദം എന്നിവ ഉള്പ്പൊടുന്നതാണ് പാക്കേജ്.ഈ ചെറിയ വിവരണം കൊണ്ടു തീരുന്നതല്ല റാമൊജിയിലെ വിശേഷങ്ങള്‍ അത് കണ്ട് തന്നെ അറിയണം.എല്ലാം ഒന്നോടിച്ച് കണ്ട് ഇന്ത്യയുടെ അഭിമാനമായ റാമോജി ഫിലിം സിറ്റിയില്നി്ന്ന് വിടപറഞ്ഞു...........

Ashok S P Jan-22- 2016 248