ബദാമിയിലെ ഗുഹാക്ഷേത്രങ്ങള്‍

കര്‍ണ്ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലാണ് ബദാമിഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്.ഗുഹാക്ഷേത്രങ്ങളുടെ ഉത്ഭവമാണ് ബദാമിഗുഹാക്ഷേത്രങ്ങള്‍ എന്നു കരുതപ്പെടുന്നു.ഗുഹാക്ഷേത്രം

അതിബ്രഹത്തായ ചെങ്കല്ല്കുന്ന് തുരന്നാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.അജന്ത എല്ലോറ ഗുഹാശില്പ്പങ്ങളുടെ തുടക്കം ബദാമിഗുഹാക്ഷേത്രങ്ങളാണെന്ന് കരുതുന്നു. ബദാമിഗുഹാക്ഷേത്രങ്ങള്‍ നമ്മേ വിസ്മയിപ്പിക്കും.ഈ ക്ഷേത്രങ്ങള്‍ ശൈവ,വൈഷണവ ബുദ്ധജൈന പാരമ്പര്യത്തിന്‍റെ സൗന്ദര്യമാണ്.


ഗുഹാക്ഷേത്രം

ആദ്യംകാണുന്ന ഗുഹാക്ഷേത്രത്തില്‍ വളരെ ആഹര്‍ഷണീയമായൊരു ശില്പ്പമുണ്ട് പതിനെട്ടുകരങ്ങളോടു കൂടിയ നടരാജശില്‍പ്പം.ഈ പതിനെട്ടുകരങ്ങള്‍ പതിനെട്ടു മുദ്രകളാണ്.ഇതിനടുത്ത് ഗണപതിയുടെയും നന്ദിയുടേയും മനോഹരമായ ശില്‍പ്പങ്ങളുമുണ്ട്. 


ഗുഹാക്ഷേത്രം

പിന്നെ ലക്ഷ്മി പാര്‍വതി ശില്പ്പങ്ങള്‍,നാഗരാജാവിന്‍റെ ഇഴയുന്ന രൂപത്തിലുള്ള ശില്പ്പം എന്നിവ വളരെ മനോഹരങ്ങളാണ്. രണ്ടാമത്തെ ഗുഹാക്ഷേത്രത്തില്‍ വിഷ്ണു,വരാഹം, കൃഷ്‌ണലീലകള്‍, എന്നീ മനോഹര ശില്‍പ്പങ്ങളാണുള്ളത്.


പതിനെട്ടുകരങ്ങളോടു കൂടിയ നടരാജശില്‍പ്പം

ഈ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്‍റെ ശില്‍പ്പം വളരെയധികം മനോഹരവും പ്രധാനപ്പെട്ടവയുമാണ്.മൂന്നാമത്തെ ഗുഹാക്ഷേത്രത്തില്‍ വിഷ്ണു, ഇന്ദ്രന്‍, ബ്രഹ്മാവ്‌ എന്നീ ശില്‍പ്പങ്ങളും, മേല്‍കൂരകളില്‍ മേഘങ്ങളില്‍ പറന്നുനടക്കുന്ന രൂപത്തിലുള്ള ആണ്‍ പെണ്‍ രൂപങ്ങളും മനോഹരമായി കൊത്തിവച്ചിരിക്കുന്നു. 


നാഗരാജാവിന്‍റെ ഇഴയുന്ന രൂപത്തിലുള്ള ശില്പ്പം

നാലാമത്തെ ഗുഹാക്ഷേത്രം ജൈനക്ഷേത്രമാണ്.സിംഹാസനത്തില്‍ ഇരിക്കുന്ന മഹാവീരന്‍റെ ശില്‍പ്പവും,ബാഹുബലി ശില്‍പ്പവും ഈ ക്ഷേത്രത്തില്‍ എടുത്തുപറയണ്ട ശില്‍പ്പങ്ങലാണ്. ജൈനമതവിശ്വാസങ്ങളുടെ, ആചാരങ്ങളുടെ രീതികള്‍ മിക്കവയും  ഈ ക്ഷേത്രചുമരുകളില്‍ മനോഹരമായി കൊത്തിവച്ചിരിക്കുന്നു.എവിടെ നോക്കിയാലും വാസ്തുശില്‍പ്പകലകളുടെ ഗംഭീര്യവും സൗന്ദര്യവും കൊണ്ട് ഈ ക്ഷേത്രം അതിമനോഹരമാണ്. ശിവപാര്‍വതിമാരുടെ ശൃംഗാരരസം തുളുമ്പുന്ന ശില്‍പ്പവും, ശിവനടനവും, വൈഷ്ണവ ക്ഷേത്രത്തിലെ അനന്തശയനം ചെയ്യുന്ന  വിഷ്ണുവുംശില്‍പ്പവും, അര്‍ദ്ധനാരീശില്‍പ്പവും, നരസിംഹാവതാരം, വരാഹാവതാരം, വര്‍ദ്ധമാനമഹാവീരന്‍, ബാഹുബലി, പാര്‍ശ്വനാഥ് എന്നിങ്ങനെ എവിടെ നോക്കിയാലും ശില്‍പ്പകലാഭംഗിയുടെ ഗിരിശൃഗങ്ങളില്‍ നില്‍ക്കുന്നവയാണ് ബദാമിഗുഹാക്ഷേത്രകലകള്‍. 


സിംഹാസനത്തില്‍ ഇരിക്കുന്ന മഹാവീരന്‍റെ ശില്‍പ്പം

ബദാമിഗുഹാക്ഷേത്രങ്ങളുടെ അടുത്ത് ബീജാപൂരിലെ ആദിഷമാരുടെ കാലത്തുള്ള ഒരു പള്ളിയുണ്ട്,ഇതിന്‍റെ ചുമരുകളില്‍ അള്ളാസ്തുതികള്‍ അറബിയില്‍ ലേഖനം ചെയ്തിരിക്കുന്നു.ബദാമിഗുഹകളുടെ മുന്നില്‍നിന്ന് നോക്കിയാല്‍ വലിയഒരുകുളവും,കുളക്കരയില്‍ വളരെ മനോഹരമായൊരു ഭൂതനാഥക്ഷേത്രവും കാണാം.


ബഹുബലി

ഈ സ്ഥലങ്ങള്‍ മുഴുവനും സംരക്ഷിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയാണ്.ക്ഷേത്രത്തില്‍ വളരെയധികം കുരങ്ങന്‍മാരുള്ളതിനാല്‍ ഒരു വടി കയ്യില്‍ കരുതുന്നത് നല്ലതാണ്.ശില്പ്പചാരുതകളും അവയുടെ കഥകളും കണ്ടുംകേട്ടും മിഴിയുംമനവുംനിറഞ്ഞ് ബദാമിയോട് വിടപറഞ്ഞു.......,


കുളവും,കുളക്കരയില്‍ ഭൂതനാഥക്ഷേത്രവും 

...

Ashok S P Oct-06- 2017 243