പട്ടടക്കല്‍.........

കര്‍ണ്ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലെ മലപ്രഭ നദീതീരത്തെ ഒരു കാര്‍ഷിക ഗ്രാമമാണ് പട്ടടക്കല്‍. ഐഹോളെയിലെ ശില്പകലയുടെ പോരായ്മകള്‍ നികത്തി,അതിമാനോഹരമാക്കി ശില്പ ചാരുതയുടെ പാര്യമ്യയില്‍ എത്തി ഓരോ ഇഞ്ചു സ്ഥലത്തും കരവിരുതിന്‍റെ മികവു തെളിയിക്കുന്ന കലാസൃഷ്ട്ടികള്‍ ആണ് പട്ടടക്കല്‍ ഉള്ളത്. പട്ടടക്കല്‍

ഇവിടെ ഒമ്പത് ക്ഷേത്രങ്ങളാണുള്ളത്,ഒരു ക്ഷേത്രത്തിന്‍റെ കൊത്തുപണികള്‍ മുഴുവന്‍ പഠിച്ചു കാണണമെങ്കില്‍ ഒരുദിവസം വേണം. മുഴുവന്‍ കണ്ടുതീരണമെങ്കില്‍ ദിവസങ്ങളോളം വേണ്ടിവരും.


പട്ടടക്കല്‍

പട്ടടക്കലെ പ്രധാന ക്ഷേത്രങ്ങളാണ് വിരൂപാക്ഷക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം, പാപനാഥക്ഷേത്രം, കടിസിദ്ദേശ്വരക്ഷേത്രം, ഗല്ഗനാഥക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം ജൈനനാരായണക്ഷേത്രം തുടങ്ങിയവയാണ്.