ഐഹോള്‍

ക്ഷേത്രകൊത്തുശില്പ്പകലകളുടെ കളിത്തൊട്ടില്‍ ഐഹോളെ.ക്ഷേത്രശില്പ്പകലകളുടെ ഉത്ഭവവും,അവയുടെ ചാരുതയും തേടിയുള്ള യാത്ര,ഹംപിയില്‍ നിന്നാണ് ഐഹോളെയെക്കുറിച്ചറിഞ്ഞത്.കര്‍ണാടകയിലെ ബാഗല്‍ കോട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഐഹോളെ.ഹംപിയാത്രയുടെ തുടര്‍ച്ചയായ യാത്രയാണിത്‌,ഹോസ്പെട്ടില്‍ നിന്നും തുംഗഭദ്ര ഡാം റോഡിലൂടെ സോളാപൂര്‍ മംഗലാപുരം ഹൈവേയില്കൂടി ഗുനഗുണ്ടേ ജംഷനില്നിന്ന് തിരിഞ്ഞ് അമിപാഗഡ്കൂടി ഐഹോളെക്ക്.



ഐഹോളെ ക്ഷേത്രം

ഭാരതീയ വാസ്തുശില്പ്പ വിദ്യയുടെ ജന്മസ്ഥലമായാണ് ഐഹോളെ അറിയപ്പെടുന്നത്.ചാലൂക്യരാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു ഐഹോളെ.പുലികേശന്‍ ഒന്നാമന്‍റെ കാലത്താണ് ഐഹോളയില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്.ഏകദേശം ആറാം നൂറ്റാണ്ടിലാണ് ക്ഷേത്രനിര്‍മ്മിതികള്‍ നടന്നതെന്ന് കരുതുന്നു.ഇവിടെ ഏകദേശം 125 ക്ഷേത്രങ്ങള്‍ ഉണ്ട്.


ഐഹോളെ ക്ഷേത്രം

ഐഹോളെ കാണേണ്ടതുതന്നെയാണ് വളരെയധികം വലിപ്പമുള്ള കല്ലുകള്‍ പലകകള്‍ പോലെ കീറിയെടുത്താണ് മേല്കൂരകള്‍ പണിതിരിക്കുന്നത്.ഉത്തരങ്ങള്‍,ചുമരുകള്‍ എന്നുവേണ്ട എല്ലാം കല്ലുകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ജീവന്‍തുടിക്കുന്ന കല്പ്രതിമകളും,കൊത്തുപണികളും നമ്മേ അത്ഭുതപ്പെടുത്തുകതന്നെചെയ്യും.