ഗോമതേശ്വരന്‍റെ നാട്ടില്‍;;;;;;;;

ഇന്ത്യയിലെ പ്രമുഖ ജൈനതീർത്ഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിലേക്കാണ് യാത്ര.
കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയില്‍ ഉള്ള ചെറിയ പട്ടണമാണ് ശ്രാവണബെലഗോള.ഏഷ്യയിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ശ്രാവണബെലഗോളയില്‍ ഉള്ളത്.


ശ്രാവണബെലഗോള

കൊച്ചിയില്നിന്നും ശ്രാവണബെലഗോളയിലേക്ക് 430 കി,മി,ആണ് ദൂരം.തൃശൂര്‍, പട്ടാമ്പി, നിലമ്പൂര്‍, ഗൂഡല്ലൂര്‍, ബന്ദിപ്പൂര്‍, ഗുസല്‍പ്പെട്ട്, മൈസൂര്‍, കൃഷ്ണരാജപ്പെട്ട്‌, ശ്രാവണബെലഗോള, ജൈനമതതീർത്ഥാടനകേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനമാണ് ശ്രാവണബെലഗോളക്കുള്ളത്.തെക്കന്‍ കര്‍ണാടകയിലെ ഒരു ചരിത്രക്ഷേത്രനഗരമാണ് ശ്രാവണബെലഗോള.


ശ്രാവണബെലഗോള

ഇവിടെയുള്ള പ്രധാനപ്പെട്ട കുന്നുകളാണ് ചന്ദ്രഗിരിക്കുന്നും,വിന്ധ്യഗിരിക്കുന്നും.ഇതില്‍ വിന്ധ്യഗിരിക്കുന്നിന്‍ മുകളിലാണ് പ്രസിദ്ധമായ ബാഹുബലിപ്രതിമയുള്ളത്,ഇതിന് 58 അടി ഉയരമുണ്ട്.ഒറ്റക്കല്ലില്‍ മനോഹരമായി കൊത്തിയെടുത്ത പ്രതിമയാണിത്‌.തലേദിവസം ശ്രാവണബെലഗോളയില്എത്തി പിറ്റേന്ന് അതിരാവിലെ ബാഹുബലിയെ കാണുന്നതിനായി വിന്ധ്യാഗിരിക്കുന്നുകയറാന്‍ തുടങ്ങി. 600 പടികളാണ് കയറേണ്ടത് പാറയില്കൊത്തിയെടുത്ത പടികളാണ് ഉള്ളത്.


ബാഹുബലികുറച്ചുകയറി ചുറ്റുംനോക്കിയപ്പോള്‍ നയനമനോഹരമായ കാഴ്ചയാണ് കണ്ടത്,പൊന്‍പുലരിയില്‍ ശ്രാവണബെലഗോളയുടെ മനോഹര ദ്രിശ്യം വളരെയധികം ആസ്വാദകരമാണ്.ഇവിടെ പ്രസിദ്ധമായ ഒരു കുളമുണ്ട്,വെളുത്ത കുളമെന്നാണ് ഇതു അറിയപ്പെടുന്നത്.[ബല-വെളുത്ത,ഗോള-കുളം,അങ്ങനെയാണ് ഈ സ്ഥലത്തിന് ശ്രാവണബെലഗോള എന്ന് പേര്കിട്ടിയതെന്ന് പറയപ്പെടുന്നു]. 
വെളുത്തകുള൦

കുന്നുകയറി മടുക്കുമ്പോള്‍ കുറച്ച് നിന്ന് പ്രക്രിതിഭംഗി ആസ്വദിക്കാം.അങ്ങനെ നിന്നും,നടന്നും കുന്നിനുമുകളിലെത്തി.വലിയ കരിങ്കല്‍ കട്ടകളാലാണ് ക്ഷേത്രം പണിതിരിക്കുന്നത്.ഈകട്ടകള്‍ വലിയ കരിങ്കല്‍ സ്ലാബുകള്‍ കൊണ്ട് ഊന്നല്കൊടുത്തു നിര്ത്തിയിരിക്കുന്നുമുണ്ട്.അകത്തുകയറി ബാഹുബലിയുടെ ആ മനോഹര പ്രതിമ കണ്കു‍ളുര്‍ക്കെ കണ്ടു. ആത്മീയജീവിതത്തിനുവേണ്ടി ലൌകികസുഖങ്ങളൊക്കെ ഉപേക്ഷിച്ച ബാഹുബലി രാജാവാണ് ഗോമാതേശ്വരന്‍.ഒരിളംപുഞ്ചിരിയോടെ ശാന്തനായി എന്നാല്‍ ഗാംഭീര്യവുമായ ഗോമാതേശ്വരനെ നോക്കിനില്ക്കുാമ്പോള്‍ എന്തോ മനസ്സൊരു ആത്മനിര്വ്രി്തിയില്‍ ലയിക്കുന്നതുപോലെതോന്നും.


ബാഹുബലി

അത്ര ശാന്തമാര്‍ന്ന  മുഖമാണ് ഗോമാതേശ്വരനുള്ളത്.ഇവിടെ എന്നും ജൈനമതാചാരപ്രകാരമുള്ള പൂജകളും ചടങ്ങുകളും നടന്നു വരുന്നുണ്ട്. ഇവിടുത്തെ പൂജാരിമാരും സംന്യാസികളും പൂര്ണ്ണ നഗ്നരായിട്ടാണ് നടക്കുന്നത്.ഗോമാതേശ്വരപ്രതിമ നില്ക്കുന്നതിന്ചുറ്റുമുള്ള ഇടന്നാഴിയില്‍ ഉള്ള ചെറിയ,ചെറിയ അറകളില്‍ ഏദേശം 30 തീര്ഥലങ്കരന്മാളരുടെ പ്രതിമകള്‍ ഉണ്ട്,ഇവയെല്ലാം ശില്പ്പഭംഗിയില്‍ ഒന്നൊന്നിന് മെച്ചപ്പെട്ടവയാണ്.എ,ഡി 981 ലാണ് ബാഹുബലിപ്രതിമ സ്ഥാപിതമായത്.