ഹംപി-ഭാഗം 2

തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ. മാതൃക ഹംപിയിലെ അച്ചുതരായ ക്ഷേത്രത്തിന്‍റെ തനി മാതൃകയിലാണ് പണിതിരിക്കുന്നത്.ഇതു പണിതിരിക്കുന്നത് രണ്ടും,രണ്ടുനൂറ്റാണ്ടുകളില്‍.അച്ചുതരായ ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യ ഭംഗി അതിമനോഹരമാണ്.ഓരോകല്ലിലും ജീവന്‍തുടിക്കുന്ന പ്രതിമകള്‍,കൊത്തുപണികള്‍ കണ്ടാലും,കണ്ടാലും മതിവരില്ല.മിക്കവാറും എല്ലാത്തിന്‍റെയും കൈ,കാലുകളും,തലകളും തകര്‍ക്കപ്പെട്ടനിലയിലാണ്.മനുഷ്യന് എത്രത്തോളം അധ;പതിക്കമെന്നതിന്‍റെ ഉദാഹരണമാണിതെല്ലാം.അച്ചുതരായക്ഷേത്രം

ഇതിനുമുന്നിലുള്ള വിശാലമായ മാര്‍ക്കറ്റിനുള്ളില്‍കൂടിയാണ് മറ്റൊരു പ്രധാന ക്ഷേത്രമായ വിറ്റാലക്ഷേത്രം കാണുവാന്‍ പോയത്‌. ഈ മാര്‍ക്കറ്റിന്‍റെ ഒരുവശത്തായി ഒരു പുഷ്കരണിയുണ്ട്.പുഷ്കരണിയെന്നു പറഞ്ഞാല്‍ നാലുവശങ്ങളും വളരെ മനോഹരമായി കെട്ടിയെടുത്തിട്ടുള്ള കുളം.മനോഹരമായ കൊത്തുപണികളാല്‍ നയനമനോഹരമാണ് പുഷ്കരണി.ഹംപിയില്‍ ഇത്തരം പുഷ്കരണികള്‍ വളരെയധികമുണ്ട്.വിറ്റാലക്ഷേത്രത്തിലേക്കുള്ള വഴിയില്‍ നിന്നുനോക്കിയാല്‍ ആഞ്ജനേയഹില്‍ കാണുവാന്‍ സാധിക്കും.വഴിവക്കില്‍ അനേകം തകര്‍ന്നടിഞ്ഞ മണിമാളികളുടെ തറകളും,കൂറ്റന്‍ ഒറ്റക്കല്‍ തൂണുകളും,നൂറ്റാണ്ടുകളിലേക്ക് വിരല്‍ചൂണ്ടുന്നപോലെ നില്ക്കുന്നു.


 പുഷ്കരണി


വിറ്റാല ക്ഷേത്രം
വിറ്റാലക്ഷേത്രമെന്നതിനുപരി ക്ഷേത്രസമുച്ചയം എന്നുപറയുന്നതാവും ശരി. ഇതിന്‍റെ കിഴക്കെനടയില്‍ ഒരു പടുകൂറ്റന്‍ കല്‍രഥമാണ് നമ്മേ എതിരേല്‍ക്കുന്നത്.അതിമനോഹരമായ ഈ രഥത്തിന്‍റെ ചക്രങ്ങളെല്ലാം കല്ലുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. 


കല്‍രഥം


ഇവിടുത്തെ മറ്റൊരു ആകര്‍ഷണം ആയിരംകല്‍മണ്ഡപമാണ്,സപ്തതസ്വരങ്ങള്‍ മീട്ടുവാന്‍ കഴിയുന്ന കല്‍ത്തൂണുകളാല്‍പണിത മനോഹരമായ കല്‍മണ്ഡപം.വാസ്തുവിദ്യയുടെയും,ശില്പ്പചാരുതയുടെയും ഭംഗിയും ശക്ത്തിയും ഒരുപോലെ സമ്മേളിക്കുന്ന ഒരു കേന്ദ്രബിന്ദുവാണ് വിറ്റാല ക്ഷേത്രം.ഇതിന്‍റെ  മനോഹാരിത പറഞ്ഞറിയുക്കുവാന്‍ സാധിക്കുകയില്ല.


ആയിരംകല്‍മണ്ഡപം


കമലാപുരിയില്‍നിന്നും വിറ്റാലക്ഷേത്രവഴിയില്‍ ഒരു ജൈനക്ഷേത്രമുണ്ട്,ഇതിന്‍റെ ശില്പ്പചാതുരി ഒന്നു വേറെതന്നെയാണ്.അവിടുന്ന്‍ മഹാരാജാവിന്‍റെ ആദ്യഭാര്യയായ തിരുമലചിന്നാംബികയ്ക്ക് കുളിക്കുവനുണ്ടാക്കിയ ക്യുന്‍സ്ബാത്ത് കാണുവാനാണ് പോയത്.അതിമനോഹരമായ ഒരു കുളം അതിന്‍റെ നിര്‍മ്മിതിയും,ഗാംഭീര്യവും നമ്മെ വിസ്മയിപ്പിക്കും.ഇതിന്‍റെയടുത്താണ് മഹാനവമി മണ്ഡപം.