ഹംപി-ഭാഗം 1

അങ്ങനെ ഒരു സ്വപ്ന യാത്രാ സ്ഥലമായ ഹംപിയില്‍ കാലുകുത്തി....തെക്കന്‍ ഭാരതത്തിലേയ്ക്കുള്ള അധിനിവേശങ്ങളെ ചെറുത്തുതോല്പ്പി ച്ച വിജയനഗരസാമ്രാജ്യത്തിന്‍റെ പ്രധാനകേന്ദ്രം എന്ന ചരിത്രപ്രസക്തിയാണ് കര്ണ്ണാടകത്തിലെ ബെല്ലാരി ജില്ലയിലെ തുംഗഭദ്രാനദിക്കരയില്‍ ഏകദേശം 26,k ,m,ചുറ്റളവില്‍ പരന്നുകിടക്കുന്ന ഹംപി എന്ന ഗ്രാമം.യൂനെസ്കൊയുടെ ലോകപൈതൃകകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ഹംപി,അവശിഷ്ട്ങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നു.ഹംപി

കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കൂടി നേരേ ബാംഗ്ഗൂരിലേക്ക് അവിടുന്ന് കര്ണ്ണാടകയിലെ സത്യമംഗലം വഴി ചിത്രദുര്ഗ്ഗ യില്‍.ചിത്രദുര്ഗ്ഗയില്‍ നിന്നും N H 13 ലേക്ക്തിരിഞ്ഞ്[ ബാംഗ്ഗൂര്‍,പൂന ഹൈവേ]ബല്ലാരിയില്‍ ചെന്ന് ധര്‍മ്മപുരം കൂടി ഹംപിയിലെ ഏറ്റവും അടുത്ത സിറ്റിയായ ഹോസ്പെട്ടില്എത്തി.ഹോസ്പെട്ടില്നിഎന്നും 14 K ,M ,ആണ് ഹംപിക്ക്, ഹോസ്പെട്ടിലാണ് താമസ സൗകര്യം ഉള്ളൂ.കൊച്ചിയില്‍ നിന്നും റോഡുമാര്ഗ്ഗം  900 K M ,ആണ്ഹംപിക്ക്.ചിത്രദുര്ഗ്ഗയില്‍ നിന്നും തുടങ്ങി വഴിയുടെ ഇരുവശങ്ങളിലും കണ്ണെത്താദൂരത്തോളം കൃഷിയിടെങ്ങളാണ്.പ്രധാനമായും ചോളം,കരിമ്പ്,സൂര്യകാന്തി,ഉരുളക്കിഴങ്ങ്,സവാള,എന്നിവയാണ് കൃഷികള്‍.ബെല്ലാരി കന്നുകാലികളുടെ നാടാണ്‌,ഇവിടെയുള്ള കന്നുകാലി മാര്‍ക്കറ്റ് വളരെയധികം പ്രസിദ്ധമാണ്..


ഹംപിയിലെ ഉദയം

ഹോസ്പെട്ടില്‍ താമസിച്ച് പിറ്റേന്നു അതിരാവിലെ ഹംപിക്ക്.യാത്രാവിവരണം തുടങ്ങുന്നതിന് മുന്മ്പ്  ഒരുകാര്യം പ്രതേകം പറയുന്നു,ഹംപിയായതു കാരണമാണ് ഈ മുഖവുര ഞാനൊരുചരിത്രകാരനല്ല,വളരെ ചെറിയൊരു സഞ്ചാരിയാണ് ഹംപിയേക്കുറിച്ച് അറിവുള്ളവരും,സഞ്ചാരികളും അവരുടെ അനുഭവങ്ങള്‍ എഴുതി വിലപ്പെട്ട വിവരങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കും.ഞാന്‍ കണ്ടകാര്യങ്ങളും ടൂര്‍ ഗൈഡ് പറഞ്ഞുതന്നകാര്യങ്ങളും കൂടി എഴുതിഎടുത്ത്,ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ വിവരണം എഴുതുന്നത്.ഈ വിവരങ്ങള്‍ വളരെ ചെറുതാണ് ഇതി തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.രണ്ടു ഭാഗങ്ങളിലായാണ് ഈ യാത്രാവിവരണം എഴുതുന്നത്....


ഹംപിയിലെ ഉദയം

ഹംപിയില്‍ കാലുകുത്തിയ നിമിഷം വളരെനേരം തരിച്ചുനിന്നുപോയി,എന്താണ് കാണുന്നത്എന്ന് മനസ്സിലാക്കുവാന്‍ വളരെയധികം സമയമെടുത്തു.അത്ഭുതമാണോ,സന്തോഷമാണോ,അതിശയമാണോ,എന്നു നിര്‍വചിക്കാന്‍ പറ്റാത്ത വികാരങ്ങള്‍ അലയടിക്കുവാന്‍ തുടങ്ങി.എവിടെ 
കാണണം എവിടുന്ന് തുടങ്ങണം എന്ന് സംശയിച്ചുനിന്നപ്പോള്‍,ഒരു ടൂര്‍ ഗൈഡ് വന്ന് പിടികൂടി ആലോചിച്ചപ്പോള്‍ എല്ലാം അറിഞ്ഞുകാണുവാന്‍ ഗൈഡ് വേണമെന്ന്തോന്നി,അങ്ങനെ തുക പറഞ്ഞ് ഉറപ്പിച്ച് ഗൈഡിനെയും കൂട്ടി കാഴ്ചകളുടെ കലവറയിലേക്ക് ഇറങ്ങി..


ഹംപിയിലേ ഒരു പ്രഭാതകാഴ്ച

ഹംപിയിലെ സൂര്യോദയത്തോടെയാണ് കാഴ്ചകളുടെ തുടക്കം.സൂര്യോദയംകാണുവാനായി മാതുംഗപര്‍വതത്തിലേക്ക് കയറി.കഷ്ടി അരമണിക്കൂര്‍ കയറ്റം,ഇതിന് ബാലികേറാമല എന്നുംകൂടി പറയപ്പെടുന്നു.അതായത് രാമായണകഥയിലെ ബാലിപിടിക്കാതിരിക്കുവാന്‍ സുഗ്രീവന്‍ ഒളിച്ചിരുന്ന പര്‍വതമാണ് മാതുംഗഹില്സ്.പര്‍വതത്തിനു മുകളില്‍ കയറി ചുറ്റുംകണ്ണോടിച്ചപ്പോള്‍ എന്താണ് ഈകാണുന്നത്,കിലോമീറ്ററോളം ചുറ്റളവില്‍ തകര്‍ന്നു അടിഞ്ഞു കിടക്കുന്നു,വാസ്തുശില്പ്പവിദ്യയുടെ ശക്ത്തിയും,സൗന്ദര്യവും.  തകര്‍ന്ന മാര്‍ക്കറ്റുകള്‍,മണിമാളികകള്‍,ഗോപുരാവശിഷ്ട്ങ്ങ്ള്‍,ക്ഷേത്രാവശിഷ്ട്ങ്ങ്ള്‍ എന്നിങ്ങനെ ഒരു സാമ്രാജ്യത്തിന്‍റെ, എല്ലാം,എല്ലാം..


മാംതുംഗ ഹില്‍സ്

ഹംപിയിലെ സൂര്യോദയം മനോഹരമാണ് എങ്കിലും ഇവിടുന്നുനോക്കുബോള്‍ എന്തോ സൂര്യനുപോലും ഒരു വിഷാദഛായയില്ലേ എന്നുതോന്നുന്നു.നിശബ്ദരായി നിന്ന് കാതോര്‍ത്താല്‍ ഏദേശം 400 വര്‍ഷങ്ങള്‍ക്കു അപ്പുറത്തുള്ള,ആരവങ്ങളും,സങ്കടങ്ങളും ഒരു ജനതയുടെ,സാമ്രാജ്യത്തിന്‍റെ  മുഴുവന്‍ നഷ്ട്ടസ്വപ്നങ്ങളുടെ തേങ്ങലുകളും നമുക്ക് കേള്‍ക്കുവാന്‍,അനുഭവിക്കുവാന്‍ സാധിക്കും.ഇവിടെനിന്നാല്‍ ഹംപിയിലെ പ്രധാനക്ഷേത്രമായ വിരൂപാക്ഷ ടെമ്പിള്‍ തലയുയര്ത്തിത നില്ക്കുന്നതുകാണാം.ഹംപിയില്‍ വളരെയധികം ക്ഷേത്രങ്ങള്‍ ഉണ്ട്,ഓരോ ക്ഷേത്രങ്ങളെയും ചുറ്റിപറ്റിയാണ് മാര്‍ക്കറ്റുകള്‍,മണിമാളികകള്‍ എന്നിവസ്ഥിതി ചെയ്യുന്നത്.ഇവയില്‍ പ്രധാനപെട്ട  മാര്‍ക്കറ്റുകളാണ്, വിരൂപാക്ഷ ബസാര്‍,ജ്വല്ലറിമാര്‍ക്കറ്റ്,ഡാന്‍സ് ബസാര്‍,സ്പയിസസ്മാര്‍ക്കറ്റ് എന്നിവയാണ്.


ഒറ്റക്കല്‍ ഗണപതി

.സൂര്യോദയം കണ്ട് മാംതുംഗ ഹില്സി്ല്‍ നിന്നുമിറങ്ങി ഹേമകുടിയില്‍ എത്തി അവിടെ ഒറ്റക്കല്ലില്‍ തീര്ത്ത് ഭീമാകാരനായ ഒരു ഗണപതിയും,ശിവവാഹനമായ നന്ദിയും ഉണ്ട്,ഇവരെ വണങ്ങി നേരേ പോയത് അച്ചുതരായ ടെമ്പിള്‍ കാണുവാനാണ്.പോകുന്നവഴി തകര്ന്നു  കിടക്കുന്ന ഓരോ കല്ലിലും തൂണുകളിലും ശില്പ്പവിദ്യയുടെ മനോഹരചിത്രങ്ങള്‍ നമുക്ക്കാണുവാന്കദഴിയും.വലിയ പാറയില്കൊത്തിവച്ച അനന്തശയനവും,ശിവലിംഗവും,കൃഷ്ണനുമെല്ലാം ശില്പ്പചാരുതയുടെ ഉത്തമ ദ്രിഷ്ട്ടാന്തമാണ്.ബാക്കിയുള്ള വിവരണം അടുത്ത ഭാഗത്ത്...