രാമേശ്വരം

  തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു ചെറുപട്ടനമാണ്  രാമേശ്വരം. ഇന്ത്യയുടെ മുഖ്യഭൂമിയിൽ നിന്നും പാമ്പൻ കനാലിൽ വേർതിരിക്കപെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതി ചെയ്യുന്നത് . രാമേശ്വരം ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമയി പാമ്പൻ പാലത്തിനാൽ ബന്ധിപ്പിച്ചിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും, തീർത്ഥാടന കേന്ദ്രവുമാണ് രാമേശ്വരം. ശ്രീരാമനാഥ സ്വാമിക്ഷേത്രം.
 ശ്രീരാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ പത്നിയായ ശ്രീപർവ്വതവർത്തിനിയമ്മയുമാണ്  രാമേശ്വരം ശ്രീരാമനാഥസ്വാമി ക്ഷേത്രത്തിലെ മുഖ്യ ദേവതകൾ, ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ശ്രീരാമനാഥ സ്വാമിക്ഷേത്രം. വടക്ക് ബധരീനാഥം , കിഴക്ക് പുരി ജഗന്നാഥം , പടിഞ്ഞാറു  ദ്വാരക, തെക്ക് രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം എന്നിവയാണ് ശിവക്ഷേത്രമുള്ളത്.വൈഷ്ണവരും , ശൈവരും ഒരുപോലെ ധർശനത്തിനെത്തുന്ന മഹാക്ഷേത്രമാണ് രമേശ്വരം  ക്ഷേത്രം. രാമേശ്വരം ക്ഷേത്രത്തിലെ ശിവലിംഗം ഭാരതത്തിലെ പന്ദ്രണ്ട്  ജ്യോതിർലിംഗങ്ങളിൽ  ഒന്നാണ്. ക്ഷേത്രത്തിനുള്ളിലെ വളരെ നീളമുള്ള പ്രകാരങ്ങൾ ( പ്രദക്ഷിണ വഴികൾ ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രദക്ഷിണ  വഴി അതിന്റെ ദൈർഘ്യ ത്താൽ കീർത്തി  കേട്ടതാണ് . ക്ഷേത്രത്തിനുള്ളിലെ ഇരുപത്തിരണ്ടു പവിത്രകുണ്ടലങ്ങളിലെ ജലത്തിൽ സ്നാനം ചെയ്യുന്നത് മോക്ഷധായകമായി കരുതിപ്പോരുന്നു. രാമേശ്വരം ക്ഷേത്രത്തിൽ  നിന്ന്  വടക്കായി രണ്ടു കിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവ്വതം  സ്ഥിതി ചെയ്യുന്നു. ഇതിനുമുകളിലുള്ള മണ്‍തിട്ടയിൽ ശ്രീരാമസ്വാമിയുടെ കൽപ്പാദങ്ങളുടെ  അടയാളങ്ങൾ ഇപ്പോഴും കാണാം . ഇത് ഒരു മണ്ഡപമായി കെട്ടി സംരക്ഷിച്ചിരിക്കുന്നു.
...

Ashok S P Jan-22- 2016 507