തോവാള

പൂക്കളുടെ നാട്ടിലേക്ക്,ഇത്തവണത്തെ യാത്ര പൂക്കളുടെ മാര്‍ക്കറ്റായ തോവാളയിലേക്കാണ്.തമിഴ്നാട്ടിലെ കന്യാകുമാരിജില്ലയിലെ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമാണ്‌ തോവാള.കാറ്റുകൊണ്ടുള്ള വൈദുതി ഉത്‌പാദനത്തില്‍ ഏഷ്യയിലെ ഒന്നാമതാണ് തോവാള.പ്പൂ വ്യവസായ മാണ്പ്രധാനആകര്‍ഷണം,ഗ്രാമത്തിന്‍റെ സാമ്പത്തിക വരുമാനവും.ഈ ഗ്രാമത്തിലെ ആബാലവൃദ്ധജനങ്ങളുംപൂവ്യവസായത്തില്‍ പങ്കാളികളാണ്.പ്രക്രിതിദൃശ്യങ്ങളാല്‍ അതിമനോഹരമാണ് തോവാള.ഗ്രാമത്തിലെ കുന്നിന്‍ മുകളിലുള്ള മുരുകന്‍ കോവില്‍ വളരെ പ്രസിദ്ധമാണ്.
തോവാളയിലെ ഒരു പ്രഭാതം


ഈ കുന്നിന്‍ മുകളില്‍ നിന്നാല്‍ തോവാളഗ്രാമം ഏകദേശം മുഴുവനായും കാണാവുന്നതാണ്.മലകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ നെല്ല് കൃഷിയും,വീടുകളിലെ അതിരുകള്‍ വരെ പൂകൃഷിയും,തമിഴ് ഗ്രാമീണ ജീവിത തുടിപ്പുകളും കണ്ടറിയേണ്ടതുതന്നെയാണ്.


തോവാളകേരളത്തില്‍ മുഖ്യമായും പൂക്കള്‍ വരുന്നത് തോവാളയില്നിന്നുമാണ്.അതിരാവിലെ തുടങ്ങുന്ന പൂ മാര്‍ക്കറ്റ് ഒന്ന്കാണേണ്ടതുതന്നെയാണ്.പിച്ചിയും,ജമന്തിയും,വാടാമല്ലിയും,മുല്ലപ്പൂക്കളും,എല്ലാംകൂടി പൂ മാര്‍ക്കറ്റില്‍ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നു.മാര്‍ക്കറ്റില്‍നിന്നും പൂക്കള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നു.


തോവാളയിലെ പൂ മാര്‍ക്കറ്റ്

ഇവിടെയിരുന്നു മാലകള്‍ കെട്ടുന്നത് കാണേണ്ടതുതന്നെയാണ്,യന്ത്രങ്ങളുടെ വേഗതയേക്കാള്‍ വേഗമാര്‍ന്ന ഇവരുടെകൈകളില്‍ പലവര്‍ണ്ണങ്ങളിലും പല വലിപ്പങ്ങളിലും ഉള്ള മാലകള്‍ ഉണ്ടാവുന്നത് ഒരു കഴിവുതന്നെയാണ്.പൂക്കളുടെ സുഗന്ധവും പൂ ലേലംവിളികളുടെ ഘോഷങ്ങളും എല്ലാംകൂടി മാര്‍ക്കറ്റിന്‍ന്‍റെ സമയത്ത് തോവാളയില്‍ ഒരു ഉത്സവപ്രതീതി ഉണ്ടാകുന്നു.ഓരോ കുടുംബത്തിലെയും ആബാലവൃദ്ധജനങ്ങളുടെ വിയര്‍പ്പിന്‍റെ പ്രതിഫലമാണ് ഇവിടെ കാണുന്ന ഈ വര്‍ണ്ണഘോഷങ്ങള്‍.പലവിധ വര്‍ണ്ണക്കുന്നുകളുടെ കൂട്ടങ്ങളാല്‍ ശോഭിതമാണ് തോവാള പൂ മാര്‍ക്കറ്റ്.നാഗര്‍കോവില്‍,തിരുനെല്ലി ഹൈവേയുടെ എരുവശത്തും ഉള്പ്രദേശങ്ങളിലും വലിയതും ചെറുതുമായ് പല വര്‍ണ്ണങ്ങളിലുള്ള പൂപാടങ്ങളും അതിനുള്ളില്‍ നോക്കെത്താദൂരങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന കാറ്റാടികളും,തോവാളയിലെ പ്രഭാതകാഴ്ചകള്‍ അതിമനോഹരമാക്കുന്നു.