മസിനഗുഡി

കാടിന്റെ‍ സ്വന്ദര്യം നുകരുവാനുള്ള യാത്രയാണിത്‌,മസിനഗുഡി വൈല്ഡ്അനുമസിനെ കാണുന്നതിന് കേരളത്തിനടുത്ത് ഇത്രയുംപറ്റിയ വേറെയൊരു സ്ഥലമില്ല.തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്‌ മുതുമല നാഷണല്‍പാര്‍ക്ക് ‌.മുതുമല നാഷണല്‍പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം മസിനഗുഡിയാണ്.മസിനഗുഡി

കൊച്ചിയില്നി.ന്നും ഏകദേശം 271 k.m ആണ് മസിനഗുഡിക്ക്,തൃശൂര്‍,പട്ടാമ്പി,പെരുന്തല്‍മണ്ണ,നിലമ്പൂര്‍,ഗൂഡല്ലൂര്‍,മുതുമല നാഷണല്പാര്‍ക്ക് ‌,മസിനഗുഡി,ഇതാണ് റൂട്ട്.ഗൂഡല്ലൂരില്‍ ചെക്ക്പോസ്റ്റ്ഉണ്ട് രാത്രി 7.30 ന് അടക്കും.രാത്രിയില്‍ മൃഗങ്ങളെ കാണണമെങ്കില് 7.30.ന് ഉള്ളില്‍ ചെക്ക്പോസ്റ്റ്‌ കടന്ന് മസിനഗുഡിക്ക് പോകുക ഞാന്‍ ചെക്ക്പോസ്റ്റില്‍ ചെന്നപ്പോള്‍ സമയംവൈകിയിരുന്നു ഗാഡിന്റെന കയ്യുംകാലും പിടിച്ച് ഒരുവിധം അകത്തുകടന്നു.റോഡിലൂടെഏകദേശം 5,6,k m പോയികാണണം റോഡുസൈഡില്‍ ഒരു കാട്ടുപോത്ത്നില്‍ക്കുന്നു.വണ്ടിയുടെ ലൈറ്റില്‍ അവനങ്ങനെ തിളങ്ങി നില്ക്കു ന്നു.അവിടുന്നുംകുറേദൂരം പോയപ്പോള്‍ ഒരു കൊമ്പന്‍ നില്ക്കു ന്നു,മണ്ണില്‍ കുളിച്ച് തലയാട്ടിയുള്ള ആനില്പ്പ്  ഒന്നു കാണേണ്ടതാണ്.


അവിടുന്നും പോയി 9.30.ന് മസിനഗുഡിയില്‍ ചെന്നു,അവിടെ ഒരു മലയാളിയുടെ ലോഡ്ജുണ്ട് സെന്റ്;സേവിയേഷ് ലോഡ്ജ്,ഇവരു തന്നെ സഫാരിക്കുള്ള വണ്ടി ബുക്ക്ചെയ്തുതരും. മസിനഗുഡിയില്‍ സ്വകാര്യമായിട്ട് രാത്രിയില്‍ സഫാരിക്കു കൊണ്ട്പോകുന്ന വണ്ടിക്കാരുണ്ട്.പിറ്റേദിവസത്തേയ്ക്ക് ഒരു ജീപ്പ് ബുക്ക്ചെയ്തു.പിറ്റേന്ന്‍ അതിരാവിലെ എഴുന്നേറ്റു സഫാരിക്കുപോയി.നീലഗിരിയിലെ വളരെയധികം കട്ടികൂടിയ കാടുകളാണ് ഇവിടെയുള്ളത്.വഴിയില്‍ ആനകൂട്ടങ്ങളും,കാട്ടുപോത്തുകളും,മാന്കൂകട്ടങ്ങളും,കാട്ടുമുയലുകളും, വളരെയധികം കാണുവാന്‍ സാധിച്ചു.രാവിലെയുള്ള കാനനഭംഗി അവര്ണ്ണകനീയമാണ്,വളരെയധികം ആനന്ദമായൊരു യാത്രയായിരുന്നുഅത്.
ഒരു കുന്നിന്‍മുകളില്‍ ഒരമ്പലമുണ്ട് ഗോപാലസ്വാമിബെട്ട്‌.ഈ കുന്നിന്‍മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്.മഞ്ഞില്ലാത്തപ്പോള്‍ താഴെയായി ഉറുമ്പുകളെപോലെ ആനകൂട്ടങ്ങളെയും കാട്ടുപോത്തുകളെയും കാണാവുന്നതാണ്.മസിനഗുഡി ഏകദേശം 320 k m ,ചുറ്റളവിലുള്ള റിസര്‍വ് ടൈഗര്‍ ഫോര്‍റസ്റ്റ്ആണ്.ഇവിടെ 3 k m ചുറ്റളവില്‍ ഒരു കടുവ വീതം ഉണ്ടന്നാണ് കണക്ക്.


മസിനഗുഡിയില്‍ ഏതുസമയം പോയാലും ആനകളെയും,കാട്ടുപോത്തുകളെയും,മയിലുകളും,വളരെയധികം മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും.മസിനഗുഡിയില്‍ പ്രധാനമായും കടുവ,പുലി,കരടി,ആന,കാട്ടുപോത്തുകള്‍,ഗോള്‍ഡന്‍ കുറുക്കന്‍,കഴുതപ്പുലികള്‍,പറക്കുംഅണ്ണാന്‍,മയിലുകള്‍,കഴുകന്‍,വേഴാംമ്പല്‍,എന്നുവേണ്ട ഒട്ടനവധി പക്ഷികളും,മൃഗങ്ങളും വളരെ സുലഭമായ സ്ഥലമാണ്‌.മുതുമല നാഷണല്‍പാര്‍ക്കില്‍ നിന്ന് 20 k ,m, ആണ് മസിനഗുഡിക്ക്.മസിനഗുഡിയില്‍ നിന്ന് മൈസൂര്‍ക്കുള്ള റൂട്ടിലാണ് ബന്ദിപ്പൂര്‍ നാഷണല്‍പാര്‍ക്ക്.ഈവഴിയുള്ള സഞ്ചാരത്തില്‍,ആനകളെയും,കാട്ടുപോത്തുകളെയും,മയിലുകളെയും സിംഹവാലന്‍കുരങ്ങുകളെയും,മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും.ഈ റൂട്ടില്‍ ഫോറസ്റ്റിന്‍റെ ഒരു ആന സവാരി കേന്ദ്രമുണ്ട്,ആനപ്പുറത്തുള്ള കാട്ടിലേക്കുള്ള സവാരി ഒരു അനുഭവമായിരിക്കും.ഇവിടെ ഇപ്പോള്‍ 28 ആനകളുണ്ട്.