മൂകാംബിക,കുടജാദ്രി,മുരുഡേശ്വര......

ഇത്തവണത്തെയാത്ര, ഒരു തീര്‍ത്ഥയാത്രയാണ്,മിക്കവാറും പോകുന്നതീര്‍ത്ഥയാത്ര,അത് ശ്രീ മൂകാംബിക ദേവിയെ ദര്‍ശിക്കുവാനാണ്.എല്ലാത്തവണയും മൂകാംബികയാത്രയില്‍ കുടജാദ്രി പോകുവാറുണ്ട്,ഇത്തവണമുരുഡേശ്വരവും കൂടി ഉള്പ്പെടുത്തി.
കര്‍ണ്ണാടകയിലെ ഉടുപ്പിജില്ലയിലാണ് കൊല്ലൂര്‍ മൂകാംബികക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഇത്തവണത്തെ യാത്ര മഴാക്കാലത്താണ് അതിന് ഒരുകാരണമുണ്ട് മഴാക്കാലത്തെ കുടജാദ്രി ഒരനുഭവമാണ്.മൂകാംബികയില്‍ എത്തിയാല്‍ ഭഗീരഥിലോഡ്ജിലാണ് താമസിക്കുന്നത്.അവിടെ വരുന്ന പരമേശ്വരഅഡിഗ മുഖേന അമ്പലത്തിലെ പൂജകളും ദേവിദര്‍ശനവും,അതാണ് പതിവ്.പതിവുപോലെ തലേദിവസംകൊല്ലൂരില്‍എത്തി പിറ്റേന്ന് അതിരാവിലെ സൗപർണികയില്‍ കുളിച്ച് ദേവിദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക്.ക്ഷേത്രത്തില്‍ തിരക്ക്കുറവായതിനാല്‍ ദേവിദര്‍ശനം ആനന്ദകരവും സുഖകരവുമായി.മൂകാംബികദേവിദര്‍ശനം മനസ്സിനും,ശരീരത്തിനും ഉന്മേഷംതരുന്ന ഒന്നാണ്.അഡിഗളുടെ വാസ്ത്രധാരണ രീതിയും ദേവിസാമിപ്യം കൊണ്ടുണ്ടായഐശ്വര്വപൂര്‍ണ്ണമായ മുഖങ്ങളും ദേവിദര്‍ശനവും,എല്ലാം കൂടി ഒരുദിവസമെങ്കിലും ജീവിതതിരക്കുകള്‍ മറക്കുന്നു. 


മൂകാംബികക്ഷേത്രം


മൂകാംബിക

ക്ഷേത്രദര്‍ശനവും ഭക്ഷണവും കഴിഞ്ഞ് ഒരു ജീപ്പ് വാടകയ്ക്ക് എടുത്ത് കുടജാദ്രിക്ക്.കുടജാദ്രി കുറച്ചുദൂരം ഓഫ്റോഡാണ്,ഓരോതവണയും  കുടജാദ്രി പോകുമ്പോളും ആദ്യമായികാണുന്ന അനുഭവമാണ് എനിക്കുള്ളത്.കുടജാദ്രിഎത്തിയപ്പോഴെക്കും മഴതുടങ്ങി,ഈമഴയില്‍ കുടജാദ്രിയുടെ കാഴ്ച വളരെയധികം നയന മനോഹരമാണ്.മഴയില്‍ തെന്നിവീഴാതെ മലകയറ്റം തുടങ്ങി,മഴക്കാലമായതു കാരണം അട്ടകള്‍ വന്ന് കാലില്‍ പിടിച്ചു.മഴതോര്‍ന്നു ഈസമയത്തുള്ള സഹ്യന്‍റെ നയനമനോഹര വനത്തിലൂടെ കിളികളുടെ പാട്ടുകളും,ഇടയിക്ക് വഴിക്ക് കുറുകെ വന്ന്ചാടുന്ന കാട്ടുമുയലുകളുടെ അമ്പരപ്പുള്ള മുഖങ്ങളും,പൂക്കളുടെവര്‍ണ്ണങ്ങളും,മഴമാററത്തിനു പുറകെ വന്ന് വഴിമുടക്കുന്ന കോടമഞ്ഞും,ശരീരം തുളച്ചുകയറി ഇക്കിളിപ്പെടുത്തുന്ന തണുപ്പും,എല്ലാംകൂടി മനസ്സിനെയും ശരീരത്തെയും ആവോളം ഉത്സാഹഭരിതമാക്കുന്നു.


കുടജാദ്രി


കുടജാദ്രി

വീണ്ടുംകുറച്ചു മുന്നിലായി ശ്രീ മൂകാംബികദേവിയുടെ മൂലസ്ഥാനമായി കരുതപ്പെടുന്ന ശ്രീ ഭദ്രകാളിക്ഷേത്രമുണ്ട്,അവിടെ ഒരു കുളവും ഉണ്ട്.വീണ്ടും മുകളിലേക്ക്കയറിയാല്‍ മലഞ്ചരുവില്‍ ഒരു ഗുഹയുണ്ട് അവിടെ ഒരു ഗണപതിവിഗ്രഹവും അതിനു മുന്നിലായി ഒരു വിളക്കും കത്തിച്ചു വച്ചിരിക്കുന്നു.


ഗുഹയിലെ ഗണപതി വിഗ്രഹം

വീണ്ടും മുകളിലേക്ക് കുറേ കയറിയപ്പോള്‍ മഞ്ഞില്‍കുളിച്ച് വളരെ മനോഹരമായി കാണുന്നു സര്‍വജ്ഞപീ0൦.ശ്രീ ആദിശങ്കരന് ദേവിദര്‍ശനം നല്‍കിയ സ്ഥലമാണ്‌ സര്‍വജ്ഞപീ0൦.കൃഷ്ണശിലയില്‍ തീര്‍ത്ത ചെറിയൊരുക്ഷേത്രമാണ് സര്‍വജ്ഞപീ0൦.


സര്‍വജ്ഞപീ0൦


കുടജാദ്രി

ഇവിടുന്നു കുന്നിറങ്ങി മറുവശത്തേക്ക് ഇറങ്ങിയാല്‍ പുരാതനമായ ചിത്രമൂലയില്‍ എത്താം.ചിത്രമൂലയില്‍ വണങ്ങി തിരിച്ച് സഹ്യന്‍റെ നയനമനോഹര വനത്തിനോട് വിടചൊല്ലി മലയിറങ്ങി കൊല്ലൂരില്‍ വന്ന് മൂകാംബികയെ ഒന്നുകൂടി വണങ്ങി നേരെ മുരുഡേശ്വരത്തേക്ക്.


കുടജാദ്രി

മുരുഡേശ്വര.ഉത്തരകന്നഡ ജില്ലയിലെ ഭടകല്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു കടലോര പ്രദേശമാണ് മുരുഡേശ്വര. ഏഷ്യയിലെ ഏറ്റവും വലിയ ശിവപ്രതിമയാണ് മുരുഡേശ്വരത്തുള്ളത്.ലോകത്തെ രണ്ടാമത്തെ പ്രതിമയും,ഒന്നാമത്തെ പ്രതിമ നേപ്പാളിലെ കാളീശ്വനാഥ മഹാദേവ് പ്രതിമയാണ്.ശിവപ്രതിമക്കടിയിലുള്ള പറക്കടിയിലെ പുരാണകഥ പറയുന്ന മ്യൂസിയവും ശ്രീകൊവിലിനു ചുറ്റുമുള്ള ഉപദേവത ശില്പങ്ങളും,നന്ദികേശ പ്രതിമയും ശില്പഭംഗിയുടെ വശ്യചാരുതയാര്‍ന്നതാണ്.


മുരുഡേശ്വരത്തെശിവപ്രതിമ