കാക്കൂര്‍ കാളവയല്‍

ദക്ഷിണേന്ത്യയിലെ തന്നെ പുരതനവും വലുതുമായ കാര്‍ഷിക മാമാങ്കം അതാണ് കാക്കൂര്‍കാളവയല്‍. ഇത്തവണത്തെ കാഴ്ച അതാണ്,മനുഷ്യരും പ്രക്രിതിയും ഒന്നിക്കുന്ന ഒരു കൂട്ടായിമ അതാണ് കൃഷി.മനുഷ്യരുടെ വിയര്‍പ്പുമണികള്‍ മുത്തുമണികളായി തിരിച്ചുതരുന്ന പ്രക്രിതിയുടെ കനിവ്.അന്ന്യംനിന്നുപോകുന്ന ഒരു കൂട്ടായിമയാണിത്‌.ഞാറ്റടികളുടെ താളവും ചെളിയുടെയും,ചേറിന്‍റ്റെയും കൂടിയുള്ള മണവും,അനന്തമായ പച്ചപ്പും,എല്ലാംതന്നെ ഒരു കാഴ്ച തന്നെയാണ്.പണ്ട് കര്‍ഷകര്‍ രണ്ടാം വിളസമയത്ത് കാളപൂട്ട്‌ മത്സരങ്ങള്‍ ഉണ്ടായിരുന്നു,ഇതിനുള്ള കാളകളെ വളരെ മാസങ്ങള്‍ പരിശീലിപിച്ചു,പരിപാലിച്ചാണ് കൃഷികളങ്ങളില്‍ ഇറക്കുന്നത്‌.മത്സരങ്ങള്‍ക്ക് ഒരു നിയമാവലിയും ഉണ്ടായിരിക്കും.അതായത് കാളകള്‍ മറുകണ്ടംചാടാതെയും ട്രാക്ക്മാറാതെയും ആയിരിക്കണം ലക്ഷ്യസ്ഥാനത്ത്എത്തേണ്ടത്. മരമടിമത്സരത്തിനുള്ള നിലമൊരുക്കല്‍

എറണാകുളം ജില്ലയിലലെ കാക്കൂര്‍ എന്ന ഗ്രാമം,അവിടുത്തെ ക്ഷേത്രങ്ങളായ ആമ്പശേരിക്കാവ് ദേവിക്ഷേത്രത്തിലേയും,തിരുമാറാടി എടപ്രക്കാവ്ഭഗവതിക്ഷേത്രത്തിലേയും ഉത്സവനാളുകളായ അശ്വതി,ഭരണി,കാര്‍ത്തിക,രോഹിണി,നാളുകളിലാണ്‌ ഇവിടുത്തെ കാളവയല്‍.ഈ കാളവയല്‍ ആദ്യകാലങ്ങളില്‍ കാര്‍ഷികോല്പ്പങ്ങള്‍ വില്‍ക്കുന്ന ചന്തയായിട്ടാണ് തുടങ്ങിയത്,പിന്നീട്അത് ഇന്നുകാണുന്ന രീതിയിലുള്ള കാര്‍ഷികമാമാങ്കമായി വളര്‍ന്നത്‌.ഇന്നതിന് നേതൃത്വം നല്‍കുന്നത് ഗ്രാമപഞ്ചായത്തും,കാക്കൂര്‍ സാംസ്‌കാരികവേദിയും ചേര്‍ന്നാണ്.ഓരോ വര്‍ഷത്തെ സൗകര്യമനുസരിച്ച് കാളവയലിന്‍റെ ദിവസങ്ങള്‍ക്ക് മാറ്റംവരും.കാര്‍ഷികമാമാങ്കത്തിന്‍റെ ആകര്‍ഷണങ്ങള്‍ കാളയോട്ടം,മരയടി,ജോഡികാള മത്സരം,മഡ്റേസ്,കുതിരയോട്ടമത്സരം,പുഷ്പമേള,കാര്‍ഷിക എക്സിബിഷന്‍,സാംസ്കാരികഘോഷയാത്ര എന്നിവയാണ്.ഇവയെല്ലാംകൂടി കാക്കൂര്‍ഗ്രാമത്തിന് അഞ്ചാറുദിവസത്തെ ഉത്സവാഘോഷങ്ങലാണ്.


മരമടിമത്സരം

കൃഷികണ്ടങ്ങളില്‍ വെള്ളംനിറച്ച്  ചെളിയുടെയും,ചേറിന്റെയും ഒരു ചേരുവ ഉണ്ടാക്കുന്നു ഈ കളത്തിലാണ് പ്രസിദ്ധമായ മരമടിമത്സരം നടക്കുന്നത്.വെള്ളം നിറഞ്ഞ ചേറ്റിലൂടെ ശരവേഗത്തില്‍പായുന്നകാളകൂറ്റന്മാരും, അവയെ നിയന്ത്രിക്കുന്നവരുടെ ആവേശങ്ങളും ഒന്നു കാണേണ്ടകാഴ്ചതന്നെയാണ്.നുകം കെട്ടിയ കാളകളും അവയെനിയന്ത്രിക്കുന്ന മൂന്നാളും ചേര്‍ന്നാണ് മത്സരത്തിന്‍റെ ഒരു ടീം.ഇങ്ങനെ വളരെയധികം ടീമുകള്‍ ഉണ്ടാകും മത്സരത്തിന്.കാളകളും മനുഷ്യരും ഒന്നാകുന്ന ഒരു മനോഹരമായ കാഴ്ചയാണ് മരമടി മത്സരം.


മരമടിമത്സരം

ഗ്രാമത്തിന്‍റെ പച്ചപ്പും,ആളുകളുടെ ആരവങ്ങളും,കാളകൂറ്റന്മാരുടെ തലയെടുപ്പും കണ്ട്‌ മനസ്സുനിറഞ്ഞ് അടുത്ത കാര്‍ഷികമാമാങ്കത്തിനായി കാത്തിരിപ്പായി.............


മരമടിമത്സരം