ഒരു തായിലന്‍റെ യാത്ര;;;;;;അവസാനഭാഗം;;;;;;

വാട്ട്സിന്‍റെ പ്രധാന വാസ്തുവിദ്യാ ചിത്രം 105 അടി ഉയരവും 33 അടി വീതിയേറിയ പ്രതിമയുമാണ് ഇത്. ശരിക്കും തലമലര്‍ത്തിപിടിച്ചാലേ പ്രതിമ ശരിക്കും കാണുകയുള്ളൂ. ഈ ബുദ്ധപ്രതിമയിൽ ശ്രീലങ്കയിലെ ശ്രീബുദ്ധന്‍റെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്നു. 


വാട്സ്.

ശ്രീലങ്കയിലെ സർക്കാരിൽ നിന്നും 1978 ൽ കിരീത്തിന്റെ രാജകുമാരൻ വാജിറാലൊങ്കോർണാണ് ഇത് സ്ഥാപിച്ചത് എന്നു പറയപ്പെടുന്നു. പ്രതിമ ഇറ്റാലിയൻ ഗോൾഡൻ മൊസെയ്സിക്കു കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ശരിക്കും സ്വര്‍ണ്ണപ്രതിമയാണെന്നേ തോന്നുകയുള്ളൂ. പ്രതിമ പൂർണമായും ആകർഷകമാണെന്ന് പറയുവാന്‍ കഴിയില്ല. ഒന്നാമത് ശരിക്കും പൂര്‍ണ്ണമായും കാണുവാന്‍ കഴിയില്ല. ചുറ്റും കെട്ടിടങ്ങളാണ്. എങ്കിലും മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്‍റെ ഒരു വശത്തായിചുമരില്‍ അറകളില്‍ തീര്‍ത്ത ശവകുടീരങ്ങള്‍ കണ്ടു. അതില്‍ മരിച്ചവരുടെ ഫോട്ടോകള്‍ പതിപ്പിച്ചിരിക്കുന്നു. 


വട്ട്സിലെ ബുദ്ധപ്രതിമ.

ഇതിനടുത്ത കുറെ അറകളില്‍ തായ്ലന്റിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളം സൂക്ഷിച്ചിരിക്കുന്നു. ഇത് എന്തിനാണെന്ന് മസ്സിലായില്ല ഗൈഡിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഒട്ടും മനസ്സിലായില്ല. എന്തായാലും ശവകുടീരങ്ങളും ഈ അറകളും കാണുവാന്‍ ഭംഗിയുണ്ട്. യാത്രക്കാരുടെ തിരക്കുണ്ടെങ്കിലും ബുദ്ധകാലടികളില്‍ തിരികള്‍ കത്തിച്ചു വച്ചും, താമര മൊട്ടുകള്‍ വച്ചുമുള്ള പ്രാര്‍ഥനാസ്ഥലത്ത് ശാന്തതയും ഐശ്യര്യവുമാണ്. ഏതു ബുദ്ധക്ഷേത്രങ്ങളില്‍ ചെന്നാലും ക്ഷേത്രപരിസരം ഒരു പ്രത്യേക അന്തരീക്ഷമായിരിക്കും ഈ അന്തരീക്ഷം നമ്മുടെ കണ്ണുംമനവും കുളിര്‍പ്പിക്കുന്നു. 


ഇന്ദ്രിയ സ്ക്യയര്‍.

ഈ ക്ഷേത്രത്തിനുച്ചുറ്റും നില്‍ക്കുന്നതും, ഇരിക്കുന്നതുമായി നിരവധി ബുദ്ധപ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ഒന്നോടിച്ചു കണ്ട് സ്റ്റാൻഡിംഗ് ബുദ്ധനോട് വിടപറഞ്ഞു. ഇന്ദ്രാ മാർക്കറ്റും മാർക്കറ്റിനുള്ളിലെ ഇന്ദ്ര സ്ക്വയറും, ഇതിനടുത്തുള്ള തായ്ന്റിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടമായ ബയോടവര്‍ ഇവ കാണുവാനാണ് ഇനി പോകുന്നത്. ഇത്രയും കൂടി കാണുവാനുള്ള സമയമേ എനിക്കുള്ളൂ അതിനാല്‍ അങ്ങോട്ടുതിരിച്ചു. ഇന്ദ്ര മാർക്കറ്റ് ബാങ്കോക്കിലെ മൊത്തവ്യാപാര കേന്ദ്രമാണെന്ന് വേണമെങ്കില്‍ പറയാം. റീട്ടെയിൽ ഷോപ്പുകളും, മൊത്തവ്യാപാര ഷോപ്പുകളും, അനവധി ചെറുഹോട്ടലുകളും നിരവധി വര്‍ണ്ണകാഴ്ചകളുടെയും കൂടിയുള്ള ഒരു ഉത്സവപറമ്പാണ് ഈ മാര്‍ക്കറ്റ്. 


ഇന്ദ്രിയ സ്ക്യയര്‍ മാളിന്‍റെ ഉള്‍വശം.

വസ്തുക്കൾ മൊത്തവിലയിൽ ലഭ്യമാകുമ്പോൾ, കുറഞ്ഞ വിലയ്ക്ക് ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വാങ്ങാൻ ആളുകൾ ഇന്ദ്രാ മാർക്കറ്റിൽ എത്തുന്നു. സിൽക് വസ്ത്രം, റെഡിമെയ്ഡ് ഷർട്ടുകൾ, ജീൻസ്, ടി-ഷർട്ടുകൾ വളരെ കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ, ടാബ്ലറ്റുകൾ, ഐപാഡുകൾ, കുറഞ്ഞ വിലയ്ക്ക് പ്രശസ്തമായ ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഇനങ്ങൾ എന്നിവയും, ഇന്ത്യൻ ആഭരണങ്ങൾ, ഷൂസ്, ഹാൻഡ്ബാഗുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, കലകൾ, കരകൌശല വസ്തുക്കൾ എന്നിവയും. ഇന്ത്യന്‍ ഭക്ഷണശാലകളും, മൾട്ടി ഫാസ്റ്റ് ഫുഡ് കോർണറുകളുടെയും പൂരപ്പറമ്പാണ് ഇന്ദ്ര മാർക്കറ്റ്. ഇന്ദ്ര മാർക്കറ്റിനുള്ളിലെ ഒരു ബഹുനിലമാളാണ് ഇന്ദ്ര സ്ക്വയര്‍. ഇന്ദ്ര സ്ക്വയർ മാളിൽ ചെറിയ കടകൾ, ചില്ലറശാലകൾ, ഭക്ഷണശാലകൾ, ഫാഷൻ സ്റ്റോറുകൾ, കുട്ടികൾക്കുള്ള സ്റ്റോർ എന്നിവയാണുള്ളത്.


ബയോക്ക് സ്കൈ ടവര്‍ ഹോട്ടല്‍ .

ആദ്യ നിലയില്‍ ഫാഷൻ വസ്ത്രങ്ങൾ, സിൽക്ക് വസ്ത്രങ്ങൾ, ഫാസ്റ്റ് ഫുഡ് കോണറുകളും, രണ്ടാമത്തെ നിലയിൽ, കളിപ്പാട്ടങ്ങൾ, മൊബൈൽ ഫോണുകൾ, കലകൾ, കരകൌശല വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന വിവിധതരം ഉൽപ്പന്നങ്ങളും, മറ്റനവധി ഷോപ്പുകളും ഉണ്ട്. ഇത്ര കേമമാണെങ്കിലും ഇവിടെ കിട്ടുന്ന ഒട്ടുമിക്ക സാധനങ്ങളും ഡ്യുപ്ലികേറ്റാണ്. അതായത് ചൈനീസ്‌ സാധനങ്ങളാണ്. കുറച്ചുനേരം കൂടി മാര്‍ക്കറ്റില്‍ ചുറ്റിത്തിരിഞ്ഞ് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഹോട്ടലായ ബയോക്ക് സ്കൈ ഹോട്ടലും ലോകത്തെ ഏഴാമത്തെ ഉയരമുള്ള ഹോട്ടൽ കെട്ടിടവും ഉൾപ്പെടുന്ന ബയോക്ക് ടവർ കാണുവാനും പറ്റുമെങ്കില്‍ ടവറില്‍ കയറുവാനുമായി അങ്ങോട്ടുനടന്നു. 


ബയോക്ക് ടവറിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ച.

ഇന്ദ്ര സ്ക്വയര്‍ മാളിനടുത്താണ് ബയോക്ക് ടവർ നിലകൊള്ളുന്നത്. 88 നിലകളുള്ളതും, 1,014 അടി ഉയരവുമുള്ള ഈ ടവര്‍ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാണിത്. ടവറിനു താഴെനിന്നും ഈ അംമ്പരചുംബിയെ നയനങ്ങളാല്‍ തഴുകി ടവറിന്‍റെ പ്രധാന ഹാളിലേക്ക് നടന്നു ഹാളില്‍ കടന്ന് ടിക്കറ്റ് കൌണ്ടറിനു അടുത്തു ചെന്നു അവിടെ ടിക്കട്ടുനിരക്ക് എഴുതി വച്ചിട്ടുണ്ട്. 400 ബാത്ത് [ 900 r s ] കൊടുത്താല്‍ തവറിനുമുകളില്‍ കയറാം. ഈ ടിക്കറ്റില്‍ തന്നെ 15 മിനിട്ട് കാല്‍പ്പാദങ്ങള്‍ മസ്സാജു ചെയ്യുകയും ചെയ്യും. 550 ബാത്ത് കൊടുത്താല്‍ മുകളില്‍ ഉള്ള ബാറില്‍ ചെന്നാല്‍ 90 ml മദ്യം കിട്ടും, 750 ബാത്തിന് മുകളിലെ കറങ്ങുന്ന റസ്റ്റോറണ്ടില്‍ ഇരുന്നു ലഘുഭക്ഷണം കഴിക്കാം, ഇങ്ങനെ അനവധി രീതിയിലുള്ള ടിക്കറ്റ്നിരക്കാണിവിടെ. ഞാന്‍ 400 ബാത്ത് ടിക്കറ്റെടുത്ത് ലിഫിറ്റില്‍ കയറി. ലിഫ്റ്റ് ചലിച്ചുതുടങ്ങി ലിഫ്റ്റിന്‍റെ ഒരുവശംമുഴുവന്‍ പ്ലയിന്‍ ഗ്ലാസ്സാണ് ഇതില്‍കൂടി നഗരകാഴ്ചകള്‍ കണ്ടാണ്‌ മുകളിലേക്ക് പോകുന്നത്. ലിഫിറ്റ് ഉയരുന്നതനുസരിച്ച്ഉള്ള നഗര കാഴ്ച നമ്മെ അമ്പരിപ്പിക്കും. ലിഫിറ്റ് ഉയരുന്നതനുസരിച്ച് ബഹുനില കെട്ടിടങ്ങളെല്ലാം തീപ്പെട്ടികൊള്ളികള്‍ കുത്തിനിര്‍ത്തിയതു പോലെയായി. 82 നിലയില്‍ ലിഫ്റ്റ് നിന്നു ഇവിടെയിറങ്ങി രണ്ടുനിലകള്‍ കയറി 84 മത്തെ നിലയില്‍ ചെന്നു. 


ബയോക്ക് ടവറിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ച.

ഈ നിലയിലാണ് റിവോൾവിംഗ് ഡക്ക്. മുറിക്കുള്ളില്‍ നിന്നും റിവോൾവിംഗ് ഡക്കിലെക്ക് ഇറങ്ങിയപ്പോള്‍ കണ്ടകാഴ്ച അവര്‍ണ്ണനീയമാണ്. ദൂരെ ആകാശം അതിരുതീര്‍ക്കുന്നത്തിനു താഴെ കെട്ടിടങ്ങളുടെ മഹാവനകാഴ്ചയാണ് കാണുക. താഴെയുള്ള റോഡുകളില്‍ കൂടി തലങ്ങുംവിലങ്ങും പായുന്ന വാഹനങ്ങളും, ഉയര്‍ന്ന സൗധങ്ങളെ ഓടിവന്നു ചുംബിച്ചു പോകുന്ന മേഘകീറുകളും നീലിമയില്‍ മിന്നിമറയുന്ന വര്‍ണ്ണരാജികളുടെയും കാഴ്ചകളെ കുറിച്ചു പറയാന്‍ വാക്കുകള്‍ കിട്ടാതെ വരുന്നു. നമ്മള്‍ നില്‍ക്കുന്ന ഡക്ക് 360 ഡിഗ്രിയില്‍ എപ്പോഴും കറങ്ങികൊണ്ടിരിക്കുകയാണ്. ഒരിടത്തുനിന്നാല്‍ നഗരത്തിന്‍റെ ചുറ്റുമുള്ള കാഴ്ചകള്‍ മുഴുവനും കാണാം.


ബായോക്ക് ടവറിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ച.

400 ബാത്ത് ടിക്കറ്റെടുത്താല്‍ ഈ റിവോൾവിംഗ് ഡക്കുള്ള നിലവരയെ പ്രവേശനമുള്ളു. മുകളിലുള്ള നിലകളില്‍ ബാറുകളും, റിവോൾവിംഗ് റസ്റ്റാറണ്ടുകളുമാണ്. കാഴ്ച പോയിന്റുകൾ കൂടാതെ, ബയോക്ക് ടവറില്‍ പ്രശസ്തമായ ഷോപ്പിംഗ് മാളുകളും, ലോകപ്രശസ്തമായ ഡൈനിങ് ഓപ്ഷനുകളും കൂടാതെ ഹെവി മെറ്റൽ തരങ്ങൾ, റോക്ക് ചിഹ്നങ്ങൾ, റെഗ്ഗെ ശൈലി, എംബെയിഡഡ് പാറ്റേണുകൾ, ടൈ ഡൈ, തുടങ്ങി എല്ലാ തരം ഗ്രാഫിക്-അച്ചടിച്ച ടി-ഷർട്ടുകളുടെയും മായാപ്രപഞ്ചമാണീ ബയോക്ക് ടവര്‍. 76 മത്തെ നിലയില്‍ ഫിഷ് സ്പാ, മനോഹരമായ നീന്തൽക്കുളം, മസ്സാജുപാര്‍ലറുകള്‍ എന്നിവയാണ്. ബായിക്കോ ഇന്റർനാഷണൽ ബുഫ്, ഫുഡ് ബഫറ്റ്, അൽ ഫ്രെസ്കോ ഡൈനിംഗ്, 81-ാം നിലയിലെ മധുരക്കിഴങ്ങ് ഭക്ഷണം എന്നിങ്ങനെ പോകുന്നു ഡൈനിങ് ഓപ്ഷനുകള്‍. ഭൂമിക്കും, ആകാശത്തിനുമിടയില്‍ ഒരു സ്വര്‍ഗ്ഗീയകാഴ്ചവിരുന്ന് അതാണ്‌ ബയോക്ക് ടവര്‍. ബയോക്ക് ടവറിന്‍റെ കണ്ട മായാകാഴ്ചകളില്‍ നിന്നും, കാണാത്ത കാഴ്ചകളെ കുറിച്ചോര്‍ത്തും ഞാന്‍ ആ കൊച്ചു സ്വര്‍ഗ്ഗത്തില്‍നിന്നും പുറത്തിറങ്ങി. അഞ്ചു രാത്രിയുടെയും നാലുപകലിന്‍റെയും മായാകാഴ്ചകളും, ഒരുപാടു യാത്രാനുഭവങ്ങളും, കുറച്ചു നല്ല സൗഹൃദയങ്ങളും സമ്മാനിച്ച സഞ്ചാരികളുടെ പ്രിയനഗരമായ ബാങ്കോക്കിനോട് വിടവാങ്ങി. 

...

Ashok S P Oct-10- 2018 63