വാഗമണ്‍

ഈ യാത്ര നാഷണല്‍ ജോഗ്രഫിക്ക് ട്രാവല്‍സില്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണിലേക്കാണ്.വാഗമണ്‍

വാഗമണ്‍ തേയില തോട്ടങ്ങളും,മൊട്ടകുന്നുകളും,പുല്‍ത്തകിടികളും,ഷോലമലകളും,കോടമഞ്ഞുകളും,ഇവയെല്ലാം കൂടിയുള്ള ഒരു മനോഹരമായ സംഗമ സ്ഥലം. ബൈക്ക് ടൂറിസ്റ്റുകളുടെ സ്വര്‍ഗ്ഗമാണ് വാഗമണ്‍.വാഗമണ്ണില്‍ പൊതുവേ തണുപ്പ്കാലാവസ്ഥയാണ്,മഴകാലത്ത് മഴക്കാര്‍ മൊട്ടക്കുന്നുകളിലേയ്ക്ക്ഇറങ്ങിവന്ന് മഴ പെയ്യും,അതൊരു സ്വര്‍ഗ്ഗിയ കാഴ്ചതന്നെയാണ്.കോടമഞ്ഞുള്ളപ്പോള്‍ നട്ടുച്ചയ്ക്കുപോലും വണ്ടികള്‍ ലൈറ്റിട്ടുവേണം ഓടിക്കുവാന്‍.


വാഗമണ്‍


വാഗമണ്ണില്‍ എവടെ നോക്കിയാലും പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുകയാണ്.ഇടുക്കി,കോട്ടയംജില്ലകളിലായി പടര്‍ന്നു കിടക്കുന്ന ഒരു മനോഹര മലമ്പ്രദേശമാണ് വാഗമണ്‍ .വാഗമണ്ണിന്‍റെ മറ്റൊരു മനോഹര കാഴ്ചയാണ് അനന്തമായികിടക്കുന്ന പൈന്‍കാടുകള്‍.മുരുകന്‍മല,കുരിശുമല,തങ്ങള്‍മല,എന്നീമലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് വാഗമണ്‍ .ഈ മലകള്‍ മൂന്നും തീർത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.വാഗമണ്‍ കുറച്ചുകാലമായിട്ട് പാരാഗ്ലൈഡിംഗ് വളരെയധികം പേരുകേട്ട സ്ഥലമായിമാറിയിക്കുന്നു.


വാഗമണ്‍

.വാഗമണ്ണിലേക്കുള്ള വഴി മനോഹരമായ കാഴ്ചകളുടെ ഉത്സവമാണ്,ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് കോടമഞ്ഞ്‌ മൂടിയ കരിമ്പാറ അരിഞ്ഞിറക്കിയ മലകളുമാണ്. ഈരാറ്റുപേട്ട,പീരിമേട്,ഹൈവേയില്‍ ആറു കിലോമീറ്റര്‍  കരിമ്പാറ അരിഞ്ഞിറക്കിയ വഴികളാണുള്ളത്.തൊടുപുഴയില്‍ നിന്നും ഏദേശം 39 കി,മി ഉം,പാലയില്‍ നിന്നും 33 കി,മി ഉം,കുമളിയില്‍ നിന്നും 45 കി,മി ഉം,കോട്ടയത്തുനിന്നും 65 കി,മി ആണ് വാഗമണ്ണിലേക്കുള്ള വഴികള്‍.


വാഗമണ്‍

.വാഗമണ്ണിലേ ഒരു വില്ലന്‍ ഇടിമിന്നലാണ് .മഴയില്ലാത്തപ്പോഴും ശക്തമായ  ഇടിമിന്നലുണ്ടാകാറുണ്ട്.വാഗമണ്ണില്‍ ഒരു ദിവസം മുഴുവന്‍ അലഞ്ഞു നടന്ന് പ്രക്രിതിയേ മുഴുവന്‍ മനസ്സിലേക്കാവാഹിച്ച്,വാഗമണ്ണിനോട് ഇനിയും വരാമെന്നു പറഞ്ഞു വിടവാങ്ങി.......


വാഗമണ്‍
...

Ashok S P Jan-22- 2016 252