ഒരു തായിലന്‍റെ യാത്ര;;;;;;ഭാഗം 6;;;;;;;

തലേന്നത്തെ ക്രൂയിസ് ഡിന്നര്‍ കഴിഞ്ഞ്‌  കുറെയധികം താമസിച്ചാണ് മുറിയിലെത്തിയത് അതിനാല്‍ എഴുന്നേല്‍ക്കാന്‍ കുറച്ചു താമസിച്ചു. ഇന്നത്തെ പരിപാടി സഫാരി മരിയന്‍ പാര്‍ക്കാണ് [ സഫാരി വേര്‍ഡ്‌ ]. വളരെ വേഗം തയ്യാറായി ഹോട്ടലിനു താഴെചെന്ന് ഒരു ടാക്സിയില്‍ പാര്‍ക്കിലേക്ക്. ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ പലസ്സില്‍ നിന്നും പാര്‍ക്കിലേക്ക് 30 k, m ആണ്ദൂരം. പാര്‍ക്കിന്‍റെ കവാടം തന്നെ രാജകിയമാണ്  ചെമ്മണ്‍ കളറില്‍ നമ്മുടെ മുകള്‍ ചക്രവര്‍ത്തിമാരുടെ കോട്ടകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള കോട്ട മാതൃകയുടെ മുകളില്‍ മനോഹരമായി ഡിസൈന്‍ ചെയ്യ്ത് വച്ചിരിക്കുന്ന സഫാരി പാര്‍ക്ക് എന്ന കവാടം കടന്ന് കാര്‍ ടിക്കറ്റ് കൊടുക്കുന്ന കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തി.പാര്‍ക്ക്‌ മാപ്പ്. 

ടിക്കറ്റെടുക്കുവാന്‍ ചെന്നപ്പോളാണ്‌ താമസിച്ച് എഴുന്നേറ്റതിന്‍റെ ശിക്ഷകിട്ടിയത്. പാര്‍ക്ക് രണ്ടായി തിരിച്ചിരിക്കുകയാണ് സഫാരി വേര്‍ഡും, മറൈന്‍ പാര്‍ക്കും. ഇതില്‍ സഫാരി വേള്‍ഡ് ഒരു ഓപ്പണ്‍ അനിമല്‍ പാര്‍ക്കാണ് ഇതില്‍ രാവിലെയും, വൈകുന്നേരവുമാണ് സഫാരി ഉള്ളൂ. ഞാന്‍ ചെന്നപ്പോള്‍ രാവിലെയുള്ള സമയം കഴിഞ്ഞുപോയി ഇനി ഉച്ചകഴിഞ്ഞേ കയറാന്‍ കഴിയുകയുള്ളൂ. ഇനി ആദ്യം മറൈന്‍ പാര്‍ക്കും ഉച്ചകഴിഞ്ഞ് സഫാരി വേര്‍ഡും കാണുക അതെ പറ്റുകയുള്ളൂ. സഫാരി വേര്‍ഡും, മറൈന്‍ പാര്‍ക്കും കൂടി 480 ഏ, ക്ര യാണ് വലുപ്പം. പാക്കിന്‍റെ സമയം 8 a, m to 7 p, m ആണ്. 600 ബത്താണ് [ ഏകദേശം 1250 രൂപയോളം ] ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റെടുത്ത് അകത്തുകടന്നു.  ടിക്കറ്റിന്‍റെ കൂടെ പാര്‍ക്കിന്‍റെ ഒരു മാപ്പ്നമുക്ക് നല്‍കും ഈ മാപ്പില്‍ പാര്‍ക്കില്‍ കാണേണ്ട കര്യങ്ങളുടെയും , പാര്‍ക്കില്‍ നടക്കുന്ന ഷോകളുടെ സമയങ്ങളും, ഷോനടക്കുന്ന സ്ഥലങ്ങളും, റസ്റ്റോറണ്ടുകളുടെ സ്ഥാനങ്ങളും പോകേണ്ട വഴികളും വളരെ വ്യക്ത്മായി രേഖപ്പെടുത്തിയിരിക്കുന്നു.  

 ഒറംഗ് ഉട്ടാങ്ങ് ഷോ.

പ്രകൃതിരമണീയമായ ചുറ്റുപാടുകളാണ് എങ്ങും.  നാലഞ്ചു ഷോ കളാണ് പ്രധാനമായും പര്‍ക്കിലുള്ളത്. ഒറംഗ് ഉട്ടാങ്ങ് ഷോ, സീലയണ്‍ ഷോ, കൌബോയ്‌ ഷോ, സ്പൈവാര്‍ ഷോ, ഡോള്‍ഫിന്‍ ഷോ, ബേഡ് ഷോ, തുടങ്ങിയവയാണത്. ഞാന്‍ ചെന്നസമയത്ത് ഒറംഗ് ഉട്ടാങ്ങ് ഷോ സമയമായതിനാല്‍ അത്കാണുവാന്‍ കയറി. ഓപ്പണ്‍ സ്റ്റേജ്ആണ് നമ്മേപോലെ പെരുമാറുന്ന ഒറംഗ് ഉട്ടാങ്ങുകള്‍. അവര്‍ ജീപ്പ് ഓടിക്കുക,മ്യുസിക്ക് ഇന്‍സ്ട്രമെന്‍റെല്‍ വായിക്കുക, മ്പോക്സിംഗ് ചെയ്യുക, റോപ്പില്‍ അഭ്യാസങ്ങള്‍ കാണിക്കുക എന്നിങ്ങനെയുള്ള മനോഹരമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്‌. മ്പോക്സിംഗ് റിംഗില്‍ വീണുകിടക്കുന്ന ഒറംഗ് ഉട്ടാങ്ങിനെ മറ്റു രണ്ടു ഒറംഗ് ഉട്ടാങ്ങുകള്‍ സ്ട്രച്ചറില്‍ എടുത്തുകൊണ്ട് പോകുമ്പോള്‍ സ്ട്രച്ചറില്‍ കിടക്കുന്ന ഒറംഗ് ഉട്ടാങ് ചാടി എഴുനേറ്റ് തന്നെ കൊണ്ട് പോകുന്ന രണ്ടുപേരെയും ഇടിച്ചിടുന്ന കാഴ്ച  നമ്മെ വളരെയധികം    ചിരിപ്പിക്കുന്ന പരിപാടിയാണ്.


സീ ലയണ്‍ ഷോ.

ഇരുപതു മിനിട്ട് നീണ്ട ഷോ കഴിഞ്ഞ് സീ ലയണ്‍ ഷോക്ക് കയറി. ഇതും ഓപ്പണ്‍ സ്റ്റേഡിയമാണ്. സ്റ്റേഡിയത്തിനു മുന്‍മ്പില്‍ മനോഹരമായൊരു തടാകത്തിലും അതിന്‍റെ കരയിലുമായാണ്‌ ഷോനടക്കുന്നത്. ഈ ഷോയും ഒരു മനോഹരകാഴ്ചയാണ്. ഇവരുടെ പന്തുകളി, വളയത്തില്‍ ചാടല്‍, മ്യുസിക്കല്‍ ഡാന്‍സ്‌, എന്നീ വിവിധയിനം പരിപാടികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്നവയാണ്. നമ്മള്‍ വായിക്കുകയും, സിനിമയില്‍ കാണുകയും ചെയ്തിട്ടുള്ള കൌബോയ്‌ ഷോക്കാണ് പിന്നീട് പോയത്. ഒരു പഴയ ഇംഗ്ലീഷ് ഗ്രാമം വളരെ മനോഹരമായി ഒരുക്കി ആ ഗ്രാമത്തിലും ഗ്രാമവഴികളിലും കൌബോയ്‌ രംഗങ്ങള്‍ ലൈവായി അരങ്ങേറുന്നു. 


കൌബോയ്‌ ഷോ.

വെടിവയ്പ്പും, സ്റ്റണ്ടും, കോമഡിയും സിനിമയെ വെല്ലുന്ന തരത്തില്‍ അവതരിപ്പിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു ഷോയാണ് സ്പൈവാര്‍ ഷോ. ഗ്യലറിയുടെ മുന്നിലുള്ള വലിയ പാറകെട്ടുകളിലാണ് ഷോ അരങ്ങേറുന്നത്.  പാറകെട്ടുകളുടെ താഴെ ഒരു പുഴയും ഒഴുകുന്നു. എല്ലാം കൊണ്ടും ഗംഭീരവും അത്ഭുതമുളവാക്കുന്നതുമായൊരു അരങ്ങുതീര്‍ത്തിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഷോ അവതരിപ്പിക്കുന്നത്. ഡോള്‍ബിസൗണ്ട് സിസ്റ്റമാണിവിടെ. 


സ്പൈവാര്‍ ഷോ.

മുന്നിലെ പുഴയില്‍കൂടി സ്പീഡ് ബോട്ടില്‍ നായകന്‍റെ വരവും, ആസമയത്ത് മുകളികൂടി വരുന്ന ഹെലികോപ്റ്ററിലെ പൈലറ്റിനെ വെടിവച്ചിടുന്നതും കോപ്റ്റര്‍ പാറയില്‍ ഇടിച്ചു      പൊട്ടിത്തെറിക്കുന്നതും, കണ്ട് വാപോളിച്ചിരുന്നുപോയി. ഇതിനിടയില്‍ ബോട്ടുവന്നപ്പോള്‍ തെറിച്ച വെള്ളവും  കോപ്റ്റര്‍  പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായ തീയുടെ ചൂടും കൂടിയായപ്പോള്‍ താഴെ ഗ്യാലറിയിലിരുന്നവര്‍ എഴുന്നേറ്റൊടി. കാണികള്‍ക്ക് മുകളിലൂടിയുള്ള റോപ്പില്‍കൂടി കമാന്‍ഡോകളുടെ വരവും, വെടിയ്യ്പ്പും, കമാന്‍ഡോഓപ്പറേഷനും എല്ലാംകൂടി ഒരു ത്രീഡി ഇംഗ്ലീഷ് സിനിമ കാണുന്നതിനെക്കാള്‍ രസകരവും, ആവേശകരവും മായിരുന്നു ഈ ഷോ. 


പാര്‍ക്ക് കാഴ്ച.

ഇനിയുള്ള ഷോകള്‍ കാണുവാന്‍ സമയില്ലാത്തതിനാല്‍ പാര്‍ക്കില്‍ കുറച്ചു കറങ്ങിത്തിരിഞ്ഞ് കുറെ ഫോട്ടോകള്‍ എടുത്തു. ആസ്ട്രേലിയന്‍ കംഗാരുക്കള്‍, ഹമ്മിങ്ബേഡ്, വിവിധയിനം അരയന്നങ്ങള്‍, ചൈനീസ് വീടുകള്‍, ഫൌഡനുകള്‍ എന്നിങ്ങനെ പച്ചപ്പില്‍കുളിച്ചു നില്‍ക്കുന്ന വനപ്രകൃതിയില്‍ വിശാലമായ കാഴ്ച വിസ്മയമാണ് മറൈന്‍ പാര്‍ക്ക്. സഫാരി പാര്‍ക്ക് തുറന്നതിനാല്‍  പര്‍ക്കിനുള്ളിലെക്ക് പോകുവാനായി വണ്ടിയില്‍ കയറി. നമ്മുടെ വണ്ടിയി സഫാരിക്ക്‌ പോകാം പാര്‍ക്കിലെ വണ്ടിയിലയാല്‍ അതിന് വേറെ ചാര്‍ജു കൊടുക്കണം. സഫാരി പാര്‍ക്കിന്‍റെ വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്. ;;;;;;;;;
...

Ashok S P Jun-17- 2018 83