ഒരു തായിലന്‍റെ യാത്ര;;;;;;ഭാഗം 3

കോറല്‍ ഐലന്റില്‍ നിന്നും പട്ടായയില്‍ എത്തിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരുന്നു. അടുത്ത ലക്ഷ്യം ലോകത്തിലെ ഏററവും വലിയ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് കാണുക എന്നതാണ്. പട്ടായയില്‍ നിന്നും 6 k m ആണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റിലേക്ക്. മാര്‍ക്കറ്റിന്‍റെ മുന്‍വശം തന്നെ വളരെയധികം ആകര്‍ഷണീയമാണ്. വലിയ ബോട്ടിന്‍റെ മാതൃകയിലാണ് മാര്‍ക്കറ്റിന്‍റെ കവാട നിര്‍മ്മിതി.ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്‍റെ കവാടം.

ടിക്കറ്റ് കൌണ്ടറിനുമുന്നിലായി തടിയില്‍ തീര്‍ത്ത ഒത്തആനയുടെ രൂപം ആകര്‍ഷണീയമാണ്. ടിക്കറ്റെടുത്ത് അകത്ത് കടന്നാല്‍ ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്‍റെ വിവിധയിനം ഫോട്ടോ ഗ്യാലറി കടന്നാണ് ഉള്ളില്‍ പ്രവേശിക്കുന്നത്. അകത്തുകടന്നാല്‍ മനോഹരമായ ജലാശയത്തില്‍ പൊങ്ങുതടി പോലെ കിടക്കുന്നു  ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. തായ് സംസ്കാരത്തിന്‍റെ കാഴ്ചകളാണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റിലുള്ളത്. 


ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. 

ഒരു സുന്ദരിയായ ജലനൌകയില്‍ കൂടിയും, കരയില്‍ കൂടി നടന്നും മാര്‍ക്കറ്റ് മുഴുവനും കാണുവാന്‍ കഴിയും. സുഹ്രുത്തിന്‍റെ തീരുമാനത്താല്‍ മാര്‍ക്കറ്റിന്‍റെ അങ്ങേയറ്റം വരെ ജലനൌകയിലും, തിരിച്ച് കരയില്‍കൂടി നടന്നുവരുവാനും തീരുമാനിച്ചു. തേക്കില്‍ നിര്‍മ്മിച്ച് തായ്ശൈലിയിലുള്ള കെട്ടിടങ്ങളാണ് മുഴുവന്‍. കനാലിനു  ഇരുവശവുമുള്ള  കച്ചവട സ്ഥാപനങ്ങളെല്ലാം തടിപാലങ്ങളാല്‍  പരസ്പ്പരം ബന്ധിപ്പിച്ചിരിക്കുന്നു, ഇതിനാല്‍ ബോട്ടില്‍ കൂടിയും കരയികൂടി നടന്നും മാര്‍ക്കറ്റാകെ കാണുകയും ഷോപ്പിംഗ്‌ നടത്തുകയുമാകാം.


തടിശില്പ്പങ്ങള്‍.

ഏകദേശം ഒരുലക്ഷം സ്ക്യയര്‍ഫീറ്റ് വിസ്തീര്‍ണ്ണ മാണത്രെ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. ബോട്ടില്‍കൂടിയുള്ള യാത്ര വളരെയധികം ആകര്‍ഷണീയമാണ്. കനാലില്‍കൂടി ഒഴുകി നടക്കുന്ന പച്ചക്കറികടകളും, തായ് രുചിഭേദങ്ങളുമായിട്ടുള്ള റെസ്റ്റോറണ്ടുകളും ഒക്കെയായി ഒരു പുതിയ ഷോപ്പിംഗ്‌ അനുഭവമാണ് നമുക്ക് കിട്ടുക. തായില്ന്റിലെ ആളുകളുടെ ജീവിത രീതികളും, സംസ്കാരപാരമ്പര്യങ്ങളും നമ്മെ കാട്ടിത്തരുന്ന ഒരു ഷോപ്പിംഗ്‌ വിസ്മയമാണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്‍റെ പല സ്ഥലങ്ങളിലായി ഓപ്പണ്‍ സ്റ്റേജുകള്‍ ഉണ്ട്. ഇവിടെ പല സമയങ്ങളിലായി തായ് സാംസ്കാരികപരിപാടികള്‍ അരങ്ങേറുന്നു. 


നോങ് നോച്ച് ട്രോപ്പിക്കൽ ഗാർഡനിലെ കൊമ്പന്‍.

ഈ പരിപാടികളെല്ലാം സൌജന്യമായി കണ്ട് ആസ്വദിക്കാവുന്നതാണ്. ജലബോക്സിംഗ്, ആയോധനകലാപ്രദര്‍ശനം, നാടന്‍ തായ് നൃത്തം, എന്നിങ്ങനെ നീളുന്നു പരിപാടികള്‍. ജലനൌകയില്‍നിന്നും ഇറങ്ങി മാര്‍ക്കറ്റിന്‍റെ കരയില്‍ കൂടി തിരിച്ചു നടന്നു. തേക്കുപലകകളാല്‍ പാകിയ വഴികളും, കടകളും പാരമ്പര്യചൈനീസ് വിളക്കുകളിലെ പ്രകാശവും ഒക്കെ കൂടി ഏതോ കാല്‍പ്പനിക ലോകത്ത്ചെന്ന പ്രതീതിയാണ് തോന്നിയത്. ഫ്ലോട്ടിംഗ്  മാര്‍ക്കറ്റിലെ പ്രധാന ആകര്‍ഷണം തടിശില്‍പ്പങ്ങളാണ്. തായ് പാരമ്പര്യത്തിന്‍റെ കാഴ്ചകള്‍, അത് എന്തുതന്നെ ആയാലും തടിയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.


നോങ് നോച്ച് ട്രോപ്പിക്കൽ ഗാർഡൻ കള്‍ച്ചറല്‍ ഷോ.

ഫ്ലോട്ടിംഗ് മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങിയപ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു. തിരിച്ചു പോരുന്ന വഴി തിരിഞ്ഞു നോക്കിയപ്പോള്‍ കടകളിലെ പ്രകാശങ്ങള്‍ കനാലില്‍ പതിച്ച് കരയും കനാലും ഒരുപോലെ ദീപപ്രഭയില്‍ കുളിച്ച് വര്‍ണ്ണാതീതമായ ഒരു മായാകാഴ്ച പോലെ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. രാവിലെ മുതലുള്ള ഓട്ടപ്രദക്ഷിണം കാരണമാകാം ഹോട്ടല്‍ മുറിയിലെ കിടക്ക ഓര്‍മ്മയേ ഉള്ളൂ പിന്നെ എണീക്കുന്നത് അലാറം കേട്ടാണ്. അലാറം കണ്ടുപിടിച്ചവനെ ശപിച്ചുകൊണ്ടാണ് എണീറ്റത്. ഇന്നു രാവിലെ പട്ടായയോടു വിടപറയുന്നു. പുതിയ ദേശങ്ങളും, കാഴ്ചകളും തേടിയുള്ള യാത്രാ വീഥികളിലെ ഒരു വഴിയമ്പലം കൂടി കന്നുപോകുന്നു പാട്ടായ.. രാവിലെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ഹോട്ടലില്‍നിന്നും ഇറങ്ങി സഞ്ചാരികളുടെ സ്വപ്നമായ ബാങ്കോക്കിലേക്ക്. 


 നോങ് നോച്ച് ട്രോപ്പിക്കൽ ഗാർഡൻ എലിഫന്റ് ഷോ മസ്സാജിങ്ങ്.

പാട്ടായ ബാങ്കോക്ക് വഴിയില്‍ 22 k m ചെന്നാല്‍ കാഴ്ചവിസ്മയമായ  നോങ് നോച്ച് ട്രോപ്പിക്കൽ ഗാർഡൻ [ നോങ് നോച്ച് വില്ലേജ് ].  വ്യത്യസ്തമായ കാഴ്ചകളാലും, പ്രകൃതിരമണീയതകൊണ്ടും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന നോങ് നോച്ച് ട്രോപ്പിക്കൽ ഗാർഡൻ. നോങ് നോച്ച് ട്രോപ്പിക്കൽ ഗാർഡനില്‍ കയറിചെന്നാല്‍ ആദ്യം കാണുക സഞ്ചാരികളെ ചിന്നംവിളിച്ചും, തലയാട്ടിയും വരവേല്‍ക്കുന്ന സുന്ദരന്‍ കൊമ്പനാനയെ ആണ്. ഞാന്‍ ചെന്ന സമയത്ത് കള്‍ച്ചറല്‍ ഷോയുടെ സമയമായതിനാല്‍ അത് കഴിഞ്ഞ് മറ്റ് കാഴ്ചകള്‍ എന്ന് തീരുമാനിച്ചു.


  നോങ് നോച്ച് ട്രോപ്പിക്കൽ ഗാർഡൻ എലിഫന്റ് ഷോ.

വലിയ തീയറ്ററില്‍ തായിലന്റിന്‍റെ സാംസ്കാര്യപാരമ്പര്യത്തിന്‍റെ നേര്‍കാഴ്ചയാണ്  കള്‍ച്ചറല്‍ ഷോ. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞുള്ള കലാരൂപങ്ങള്‍, തായ് കല്ല്യാണം, യുദ്ധരംഗങ്ങള്‍, ഗ്രാമീണ കലാപ്രകടനങ്ങള്‍, എന്നിങ്ങനെ ഒന്നര മണിക്കൂര്‍ വ്യത്യസ്ത കാഴ്ചകളുടെയും, സംഗീതത്തിന്റെയും ലോകമായി കള്‍ച്ചറല്‍ ഷോ. മാറിമാറിവരുന്ന രംഗങ്ങളില്‍ റിമോട്ടിനാല്‍ മാറുന്ന പശ്ചാത്തലങ്ങളും  സിനിമയെ വെല്ലുന്ന ടൈമിങ്ങും, ലൈറ്റ് അറേജുമെന്റുകളും കണ്ടാല്‍ അന്തിച്ചിരുന്നുപോകും. ഒന്നരമണിക്കൂര്‍ സമയം പോയതറിഞ്ഞില്ല. കള്‍ച്ചറല്‍ ഷോ കഴിഞ്ഞ് എലിഫന്റ് ഷോക്ക് കയറി. ഒരുവലിയ തുറന്ന സ്റ്റേഡിയത്തിലാണ് എലിഫന്റ് ഷോ നടക്കുന്നത്. 


ആനയുടെ തുമ്പിക്കയില്‍ ഊഞ്ഞാലാടുന്ന പെണ്‍കുട്ടി.

ഞാന്‍ ചെന്നപ്പോള്‍ സഞ്ചാരികള്‍ ആനകളുടെ കൂടെ ഫോട്ടോ എടുക്കുന്ന തിരക്കായിരുന്നു. ചിലര്‍ തുമ്പികൈയില്‍ ഊഞ്ഞാലാടുന്നു, ചിലര്‍ ആനയെകൊണ്ട് മസ്സാജ് ചൈയ്യിക്കുന്നു എന്നിങ്ങനെ വിവിധ രീതിയില്‍ ആനകളുടെ കൂടെ സഞ്ചാരികള്‍ ആഘോഷിക്കുന്നു. ഒരുമണിക്കൂറാണ് എലിഫന്റ് ഷോ. ആനകളുടെ ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, രണ്ടുകാലില്‍ നടക്കല്‍, എന്നിങ്ങനെയുള്ള പലതരം പ്രകടങ്ങളാണ് എലിഫന്റ് ഷോയില്‍. ഷോ കഴിഞ്ഞ് കുറച്ചു ഭക്ഷണത്തിനു ശേഷം നോങ് നോച്ച് വില്ലേജ് ച്ചുറ്റികാണാമെന്നു തീരുമാനിച്ചു. ബാക്കിയുള്ള വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്;;;;;;;;


...

Ashok S P Dec-10- 2017 125