ഒരു തായിലന്‍റെ യാത്ര;;;;;;ഭാഗം 2

പട്ടായയിലെ ഹോട്ടല്‍ മുറിയിലെ ഒരുമണിക്കൂര്‍ വിശ്രമത്തിനു ശേഷം അല്‍കസാസര്‍ കാബറെ കാണുവാന്‍ പോയി. ഒരു തീയറ്ററിലാണ് ഷോ നടക്കുന്നത്. ആയിരത്തിലധികം സീറ്റുകളുള്ള ഒരു തീയറ്റര്‍. കുറച്ച്നേരത്തിനകം ഷോതുടങ്ങി. അല്‍കസാസര്‍ കാബറെ എന്നാണ് പേരെങ്കിലും കൌതുകകരവും, മനോഹരവുമായ വേഷവിധാനത്തിലുള്ള നര്‍ത്തകര്‍ അണിനിരക്കുന്ന ഈ പരിപാടി  വളരെയധികം മനോഹരമായ ഷോ ആണ്. 200-ല്‍ അധികം കലാകാരന്‍മാരും, കലാകാരികളും അണിനിരക്കുന്ന ഈ പരിപാടി കണ്ടില്ലെങ്കില്‍ ഒരു തീരാനഷ്ടമായിരിക്കും.  അല്‍കസാസര്‍ കാബറെ തീയറ്റര്‍

ഇവരുടെ സ്റ്റേജ് സെറ്റുകള്‍ അതിശയിപ്പിക്കുന്നതാണ്. മനോഹരമായ ഡാന്‍സിന്‍റെ സീനിനൊപ്പം മാറുന്ന സ്റ്റേജ് സെറ്റുകളും, ഇതിനിണങ്ങുന്ന ലൈറ്റിനിങ്ങും ചൈനീസ് മ്യൂസിക്കിന്‍റെ ഇമ്പവും കൂടികലര്‍ന്ന ഈ ഷോ വളരെയധികം ഹൃദയമാണ്. ഒന്നരമണിക്കൂറാണ് ഷോ സമയം. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍  ഷോയിലെ കലാകാരികള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന സഞ്ചാരികളുടെ തിരക്കാണ് കണ്ടത്. 


 ഷോയിലെ കലാകാരികള്‍

 ഫോട്ടോ എടുക്കുന്നതിനു ചെറിയൊരു ഫീസുകൊടുക്കണം. ഈ നര്‍ത്തകികളില്‍ മിക്കവാറും മൂന്നാം ലിംഗക്കാരാണ് എന്നതാണ് രസകരമായ കാര്യം. ശരിയായ സ്ത്രീ സൌന്ദര്യത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള ഉടലഴകോടെയുള്ളവരാണ് ഈ കലാകാരികള്‍ അതോ കലാകാരന്മാരോ. 


അല്‍കസാസര്‍ കാബറെ ഷോ
ഷോകഴിഞ്ഞ് കുറച്ച്സമയം ഹോട്ടലില്‍ വിശ്രമം. ഹോട്ടല്‍വിശ്രമത്തിനുശേഷം വളരെയധികം         പ്രസിദ്ധികേട്ട പാട്ടായയിലെ നൈറ്റ്‌ലൈഫിലേക്കിറങ്ങി. പാട്ടായ തായിലാന്റിലെ ഒരു റിസോര്‍ട്ട് നഗരമാണ്. ടൂറിസ്ട്ടുകളെ  ആഹര്‍ഷിക്കുന്ന വിവിധയിനം തീംപാര്‍ക്കുകള്‍, ശ്രീരാചാടൈഗര്‍ മൃഗശാല, നോങ്ങ്നൂച് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാഡന്‍, ക്രോക്കോഡൈൽഫാം, അണ്ടര്‍വാട്ടര്‍വേള്‍ഡ്, പ്രക്രതി സുന്ദരമായ ബീച്ചുകള്‍, തുടങ്ങിയവയും,