തേക്കടി....ചെല്ലാര്‍കോവില്‍.....

രാമക്കല്‍മേട് കണ്ട് കുമളിയില്‍ വന്നപ്പോഴാണ്  ചെല്ലാര്‍കോവിലിനെ പറ്റി കേട്ടത്.അങ്ങോട്ടേയ്ക്കുള്ള വഴി ചോദിച്ചപോഴാണ്,മണ്ടത്തരം മനസ്സിലായത് രാമക്കല്‍ കണ്ടുവരുന്ന വഴി ചെല്ലാര്‍കോവില്‍കൂടി കാണാമായിരുന്നു.ഇനി പറഞ്ഞിട്ട്‌ കാര്യമില്ല,നേരെ ചെല്ലാര്‍കൊവില്‍ കുമളിയില്‍ നിന്നും മുന്നാര്‍ റോഡില്‍ കൂടി ആറാംമൈല്‍ ജങ്ഷനില്‍ നിന്ന് വലതുതിരിഞ്ഞു പോയാല്‍ ചെല്ലാര്‍കൊവില്‍.ചെല്ലാര്‍കൊവില്‍

കുമളിയില്‍ നിന്ന് ഏദേശം 14,കി,മി,വരും,ഇതു ശാന്തസുന്ദരമായൊരു സ്ഥലമാണ്‌ എക്കോ ടൂറിസം കൊണ്ട് പ്രസിദ്ധമായ സ്ഥലം. ഇവിടെ നിന്ന് തമിഴകത്തിലെ കൃഷി യിടങ്ങളുടെ മനോഹര ദ്രിശ്യങ്ങള്‍ കാണാവുന്നതാണ്.സൂര്യോദയം ഇവിടെ വളരെയധികം മനോഹരമാണ്.സൂര്യോദയംകാണുവാന്‍ ഒരു വാച്ച്ടവര്‍ ഉണ്ട്,ഇവിടെ നിന്ന് കുറച്ചു നടന്നാല്‍ വളരെയധികം ഇല്ലിക്കാടുക്ല്‍ കാണാം, 


ചെല്ലാര്‍കോവില്‍

.കുറേദൂരം പോയാല്‍ മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്,ഇതിലേ വെറുതെ ചുറ്റിയടിച്ചു നടക്കാന്‍ പറ്റിയസ്ഥലമാണ്‌.ഇവിടെ കാട്ടുകോഴി,കുരങ്ങുകള്‍,മലയണ്ണാന്‍,മയില്‍,എന്നിവയെ വളരെയധികം കാണാവുന്നതാണ്.ചെല്ലാര്‍കോവിലില്‍ പ്രധാനമായും ഒരു ആയുര്‍വേദ തോട്ടമുണ്ട് മിക്ക ആയുര്‍വേദ മരുന്നുകളും,മരുന്ന്ചെടികളും പരിചയപ്പെടുവാന്‍ അവസരമുണ്ട്. ഇതു കൂടാതെ സുഗന്ധവ്യഞ്ജന പര്യടനവും ഉണ്ട്.
ചെല്ലാര്‍കോവിലിനോട് വിട പറഞ്ഞ് കുമളികൂടി തേക്കടിക്ക്.


ചെല്ലാര്‍കോവില്‍


ചെല്ലാര്‍കോവില്‍വളരെക്കാലം മുന്‍പേ പേരുകേട്ട സ്ഥലമാണ്‌ തേക്കടി,പെരിയാര്‍  വന്യജീവിസങ്കേതം,നാഷണല്‍ പാര്‍ക്ക്‌ എന്നിവ വളരെയധികം പേര്കേട്ടതാണ്  ഇവിടുത്തെ ബോട്ടിംഗ് വളരെ  വളരെ ഹരം പകരുന്നതാണ്.ജനുവരി to,ഏപ്രില്‍,മാസങ്ങളിലാണ് ബോട്ടിംഗിന് പറ്റിയ സമയം,ഈ മാസങ്ങളില്‍ മഴ ഇല്ലാത്തതു കൊണ്ട് കാടിനുള്ളില്‍ നിന്നും വന്യജീവികള്‍ വെള്ളം കുടിക്കുവാന്‍ തടാകക്കരയില്‍ വരും.രാവിലെയുള്ള ബോട്ടില്‍ പോയാലാണ് വന്യജീവികളെ കൂടുതല്‍ കാണാനാവുക.


തേക്കടി

.ഇവിടെ പ്രധാനമായും ആന,കാടുപോത്ത്,ബംഗാള്‍കടുവ,മലയണ്ണാന്‍,വേഴാമ്പല്‍ തുടങ്ങിയവയും നാനജാതി ശലഭങ്ങളെയും കാണാവുന്നതാണ്.പ്രകൃതി സ്നേഹികള്‍ക്ക് സ്വര്‍ഗ്ഗമാണ് തേക്കടി....


സിംഹവാലന്‍