പ്രകൃതിയുടെ മനോഹരമായ ദ്യശ്യവിരുന്നാണ് ചതുരംഗപ്പാറമേട്, മയക്കുന്ന കാറ്റാടിപ്പാടങ്ങളുടെ കാഴ്ചകൾ സഞ്ചാരികളെ ചതുരംഗപ്പാറമേടിലെക്ക് ചെന്നെത്തുവാൻ പ്രേരിപ്പിക്കുന്നു മനോഹരമായ പുൽമേടുകളും ചതുരംഗപ്പാറയെ എത്രമാത്രം മനോഹരമാക്കുന്നു എന്ന് നേരിട്ടുകണ്ടാൽ മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളു.
കുമളി-പൂപ്പാറ സംസ്ഥാന പാതയിൽ ഉടുമ്പൻ ചോലയ്ക്ക് സമീപം ചതുരംഗപ്പാറ ജഗ് ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ കാറ്റാടിപ്പാറയിൽ എത്താം.